ടാറ്റ സുമോ ഗോള്‍ഡ്: ഒരു റിവ്യൂ

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2011/11-13-tata-sumo-gold-review-2-aid0168.html">Next »</a></li></ul>
Tata Sumo Gold
ടാറ്റ സുമോയുടെ ഇന്ത്യന്‍ ഇതിഹാസത്തിന് ഒട്ടു മങ്ങലേറ്റിരുന്നുവോ ഇടക്കാലത്ത്. ഉണ്ടായിരിക്കാം. എന്നിരിക്കിലും സുമോയുടെ വിപണിസാധ്യത മങ്ങിയതായി ടാറ്റ കരുതുന്നില്ല. വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ അല്‍പം പിന്നാക്കം പോയി എന്നു മാത്രം. ഇത്തിരി പരിചരണം നല്‍കിയാല്‍ വിപണിയിലേക്ക് ഇനിയും ഇടിച്ചുകയറാനുള്ള പൊട്ടന്‍ഷ്യല്‍ സുമോയ്ക്കുണ്ട്.

ടാറ്റ ഈ വഴിക്ക് ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയതിന്‍റെ അടയാളമാണ് ടാറ്റ സുമോ ഗോള്‍ഡ് എന്ന പുതിയ പതിപ്പ്. രണ്ടുദിവസം മുന്‍പാണ് സുമോ ഗോള്‍ഡ് വിപണിയിലെത്തിയത്. 5.04 ലക്ഷം രൂപ വിലയില്‍.

അടുത്ത കാലത്ത് എം യു വി വിപണിയിലേക്ക് കടന്നു വന്ന മഹീന്ദ്ര ബൊലേറോയാണ് ടാറ്റ സുമോയുടെ അടുത്ത എതിരാളി. മറ്റൊള്‍ ഫോഴ്സിന്‍റെ ട്രാക്സ് ആണ്. ബോലേറോയെ വെല്ലുന്നതിനാവശ്യവായ ആകര്‍ഷകമായ സവിശേഷതകള്‍ ടാറ്റ സുമോയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സുമോ ഗോള്‍ഡിന് രണ്ട് കരിമ്പുകപ്പതിപ്പാണുള്ളത്. ഭാരത് സ്റ്റേജ് 4 അനുസരിക്കുന്നതും ഭാരത് സ്റ്റേജ് 3 അനുസരിക്കുന്നതും.

സുമോയ്ക്ക് നാല് പതിപ്പുകളുണ്ട്. ജിഎക്സ്, ഇഎക്സ്, എല്‍എക്സ്, സിഎക്സ്. 3 ലിറ്റര്‍ സി ആര്‍ എന്‍ജിനാണ് ഇവയ്ക്കുള്ളത്. ഇഎക്സ്, എല്‍എക്സ്, സിഎക്സ് എന്നിവ 3 ലിറ്റര്‍ ടിസിഐസി എന്‍ജിനില്‍ ലഭ്യമാണ്.

സുമോ ഗോള്‍ഡില്‍ വരുത്തിയിട്ടുള്ള പ്രധാന മാറ്റം എന്‍ജിന്‍പരമാകുന്നു. കൂടുതല്‍ ക്ലീനര്‍ ആയ 3 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനില്‍ സുമോ ലഭ്യമാണ്.

പരുക്കന്‍ പാതകളുടെ താരം

<ul id="pagination-digg"><li class="next"><a href="/four-wheelers/2011/11-13-tata-sumo-gold-review-2-aid0168.html">Next »</a></li></ul>
English summary
Tata Motors has launched the Sumo Gold MUV with a mouth watering starting price of RS.5.04 lakhs. Here is a review.
Story first published: Sunday, November 13, 2011, 17:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark