മാരുതി "നാനോ" ദില്ലിയില്‍

Posted By:
Suzuki Palette
32 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഒരു സുസുക്കി എന്‍ജിനെക്കുറിച്ച് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് ഈ എന്‍ജിന്‍ വരാനുള്ള സാധ്യതയും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഏത് വാഹനത്തില്‍ എന്ന കാര്യം മാത്രം വ്യക്തമായിരുന്നില്ല. ഇക്കാര്യത്തില്‍ ഏറെക്കുറെ വ്യക്തതയുള്ള സൂചനകള്‍ ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു.

പാലറ്റ് എന്നോ എംആര്‍ വാഗണ്‍ എന്നോ വിളിക്കാം ഈ വാഹനത്തെ. 660 സിസി എന്‍ജിനായിരിക്കും ഈ ചെറുകാറിന് ഉണ്ടായിരിക്കുക എന്നാണ് മനസ്സിലാക്കാനവുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം 'കീ' കാറുകള്‍ എന്നറിയപ്പെട്ട ഇക്കണോമി കാറുകള്‍ നിര്‍മിച്ചിരുന്നു സുസുക്കി. ആ കാലം പിന്നിട്ടതോടെ ഇത്രയും ചെറിയ കാറുകള്‍ സുസുക്കി നിര്‍മിച്ചിട്ടില്ല എന്നാണറിവ്. ഇന്ത്യന്‍ മാര്‍ക്കറ്റിന്‍റെ പ്രത്യേക സ്ഥിതിവിശേഷത്തെ നേരിടുക എന്നതാണ് സുസുക്കിയുടെ പദ്ധതി എന്നത് കട്ടായം.

ജനുവരി 5ന് ദില്ലിയില്‍ തുടങ്ങുന്ന ഓട്ടോ എക്സ്പോയില്‍ ഈ വാഹനമുണ്ടാകും എന്നത് സംബന്ധിച്ച് ചില ഉദ്യേഗസ്ഥരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ ഊഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഊഹങ്ങള്‍ക്ക് ലോകവിപണിയില്‍ ഉള്ള അതേ സ്ഥാനം മാത്രം ഈ ഊഹത്തിനും നല്‍കിയാല്‍ മതി.

ടാറ്റ നാനോ ഇടം പിടിച്ചിരിക്കുന്ന അതേസ്ഥലത്തേക്കാണ് പാലറ്റ് കയറിയിരിക്കാന്‍ പോകുന്നത്. നിലവില്‍ ടാറ്റ നാനോയ്ക്ക് പോന്ന എതിരാളികള്‍ ആരുമില്ല. നാനോയും മാരുതി സുസുക്കി ആള്‍ട്ടോയും തമ്മിലുള്ള വിലവ്യത്യാസം ഒന്നര ലക്ഷത്തോളം വരും. വിലയുടെ കാര്യത്തില്‍ നാനോയോട് മത്സരിക്കാന്‍ സുസുക്കി പാലറ്റ് ശ്രമിക്കില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതെക്കുറിച്ച് എന്തെങ്കിലും തീര്‍ത്തു പറയാന്‍ സമയമായിട്ടില്ല.

നാനോയുടെ പുതിയ പെട്രോള്‍ പതിപ്പിന് ലഭിക്കുന്ന മൈലേജ് 25.4 കിമിയാണ്. ഡീസല്‍ പതിപ്പ് ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇതിന്‍റെ മൈലേജ് പരമാവധി 35 വരെ വന്നേക്കും എന്ന് ഊഹിക്കപ്പെടുന്നു.

സുസുക്കി 32കിമി എന്‍ജിന്‍ ഇന്ത്യയിലേക്ക്

English summary
Maruti Suzuki will introduce a small car that could take on Tata Nano in the next Delhi Auto Show.
Story first published: Tuesday, November 29, 2011, 17:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark