സുസുക്കി ഇകോ 32കിമി എന്‍ജിന്‍ ഇന്ത്യയിലേക്ക്?

Suzuki Alto Eco
പാകിസ്താനില്‍ സുസുക്കി ആള്‍ട്ടോയുടെ പേര് മെഹ്റാന്‍ എന്നാണ്. പോളണ്ട്, റുമേനിയ, ഉസ്ബെക്കിസ്താന്‍ എന്നിവിടങ്ങളില്‍ ദെയ്‍വൂ ടികോ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. മാരുതി എ സ്റ്റാര്‍ എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ യൂറോപ്പ് അടക്കമുള്ള പല വിദേശ വിപണികളിലും ആള്‍ട്ടോ ആയി ജ്ഞാനസ്നാനം ചെയ്തിരിക്കുന്നു. സുസുക്കി ചെറുകാറുകളുടെ ഈ മെയ്‍വഴക്കത്തെ കുറിച്ച് ഒരു തവണ ലേഖനപ്പെട്ടിരുന്നു. ഇതെല്ലാം ഇപ്പോള്‍ വിളമ്പുന്നതിന് കാരണമുണ്ട്. സുസുക്കി ഒരു പുതിയ ചെറുകാര്‍ ജപ്പാന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ആള്‍ട്ടോ ഇകോ എന്ന് പേര്.

ആള്‍ട്ടോ ഇകോ എന്ന് പേരുള്ള ഈ സുന്ദരിയുടെ ദേഹപ്രകൃതി പക്ഷെ എ സ്റ്റാറിന്‍റേതാണ്. കൗതുകം ഇതൊന്നുമല്ല. ഈ കാറിന് മൈലേജ് 32 കിലോമീറ്ററാണ്. ഓട്ടോമേഖലയിലെ ചില ഊഹാത്മക പത്രപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം ഈ എന്‍ജിന്‍ ഇന്ത്യന്‍ വിപണിയിലേക്ക് വരുമെന്നാണ്. കാര്‍ ഒന്നാകെ വരുമെന്നതിന് സാധ്യത കാണുന്നില്ല. 660 സിസിയാണ് ഈ എന്‍ജിനിന്‍റെ കുതിരശക്തി എന്നതാണ് പ്രശ്നം. ഈ എന്‍ജിന്‍ ശേഷിക്കും സവിശേഷതകള്‍ക്കും അനുയോജ്യമായ പ്ലാറ്റ്ഫോം ഏതാണുള്ളത്?

അതേസമയം മാരുതി സുസുക്കി ആള്‍ട്ടോ ഡിസംബര്‍ വരെ മാത്രമേ ഉല്‍പാദനമുണ്ടാകൂ എന്ന് മറ്റൊരു ഊഹം പരക്കുന്നുണ്ട്. എന്‍ജിന്‍ അടക്കം പൂര്‍ണമായും ഇന്ത്യന്‍ വിപണിയില്‍ നിര്‍മിച്ച ഒരു 800 സിസി കാറായിരിക്കും ആള്‍ട്ടോയ്ക്ക് പകരക്കാരനാവുക എന്നാണ് മനസ്സിലാക്കാവാന്നത്. അപ്പോള്‍ ആ വഴിക്കുള്ള സാധ്യതകളും അടയുകയാണ്.

ഒന്നുകില്‍ ഒരു പുതിയ കാര്‍ വിപണിയിലെത്തും, അല്ലെങ്കില്‍ എ സ്റ്റാറില്‍ പുതിയ എന്‍ജിന്‍ ഘടിപ്പിച്ച് പുറത്തിറക്കും. ഇത്രയുമാണ് നമുക്ക് ഊഹിച്ചെടുക്കാവുന്ന സംഗതികള്‍. എങ്ങനെ എത്തിയാലും വിപണിയില്‍ ഇതൊരു മഹാ സംഭവമായി മാറും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ടാറ്റ നാനോയുടെ അടപ്പൂരും എന്നത് മാത്രമല്ല, 800 സിസി സെഗ്മെന്‍റില്‍ മറ്റ് കാര്‍ നിര്‍മാതാക്കള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ക്കും ഈ എന്‍ജിന്‍ ഭീഷണിയാവും.

32 കിമി മൈലേജുള്ള സുസുക്കി റജിന

Most Read Articles

Malayalam
English summary
Speculations are spiraling as the Suzuki Alto Eco 32 KMPL Engine would come to Indian market.
Story first published: Tuesday, November 29, 2011, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X