എന്താണീ ഫ്ലൂയിഡിക് ശില്‍പം?

ഇതൊരു തലമുറമാറ്റമാണെന്ന് പറഞ്ഞുവല്ലോ. മാറുന്ന ജീവിതശൈലിയെയും സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളെയുമെല്ലാം തങ്ങളുടെ ഡിസൈനില്‍ പ്രതിഫലിപ്പിക്കാന്‍ ഓരോ കാര്‍ നിര്‍മാതാവും ശ്രമിക്കും. ഇങ്ങനെ ശ്രമിച്ചില്ലെങ്കില്‍ കടപൂട്ടി വീട്ടില്‍ പോയിരിക്കേണ്ടി വരും എന്നതാമ് സത്യം. കാലാനുസൃതമായി മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിന്‍റെ ഒരു "ജ്ഞാനപാഠം" ഇതില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കട്ടെ.
എന്തായാലും ഫ്ലൂയിഡിക് ഫിലോസഫി ഉള്‍ക്കൊണ്ട ഐ20 വിപണിയില്‍ ലോഞ്ചിക്കഴിഞ്ഞു. ഇനി വിലയിരുത്തലിന്‍റെ സമയമാണ്. പെട്രോള്‍ എന്‍ജിനില്‍ വരുത്തിയ ചെറിയ ട്യൂണിംഗ് മാറ്റമല്ലാതെ വാഹനത്തിന്‍റെ എന്‍ജിന്‍ സവിശേഷതകളില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.എങ്കിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വലിയ ചില പരിവര്‍ത്തനങ്ങളെ ഒളിപ്പിക്കുന്നതായി നമുക്ക് കണ്ടെത്താനാവും. അതേതെല്ലാം എന്ന് ഒന്നു പരിശോധിക്കാം.
ഹ്യൂണ്ടായ് ഐ20 ഐജന്‍ കൊണ്ടുവരുന്നവ


Click it and Unblock the Notifications








