മാരുതി സ്വിഫ്റ്റ് സ്റ്റോക്ക് തീരുന്നു

Maruti Suzuki Swift
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നായ മാരുതി സ്വിഫ്റ്റിന്‍റെ സ്റ്റോക്ക് തീരുന്നതായി റിപ്പോര്‍ട്ട്. മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട് പ്ലാന്‍റ് അടച്ചതോടെ സ്വിഫ്റ്റ് മോഡലുകളുടെ നിര്‍മാണം അനിശ്ചിതമായി വൈകുമെന്നുറപ്പായിട്ടുണ്ട്. നിലവില്‍ സ്റ്റോക്കുള്ള വാഹനങ്ങള്‍ കൊണ്ട് വിപണിയിലെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനെ തൃപ്തിപ്പെടുത്താനാവില്ല.

സ്വിഫ്റ്റ് കാര്‍ തന്നെ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരെ നീണ്ട കാത്തിരിപ്പുസമയമാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സമരക്കാലത്ത് സ്വിഫ്റ്റ് കാത്തിരിപ്പ് ഒരു വര്‍ഷത്തിലധികം നീണ്ടിരുന്നു. ഇത്തവണ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതിനാല്‍ നിലവിലെ ലോക്കൗട്ട് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. കമ്പനി തുറന്നാലും കാത്തിരിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്.

കമ്പനി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ പുറത്താക്കാനുള്ള അവസരമായിട്ടാണ് പുതിയ സംഭവവികാസങ്ങളെ മാരുതി എടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 600ളം തൊഴിലാളികളെ മാരുതി പുറത്താക്കാനിടയുണ്ട്. ഇത് ഉല്‍പാദനത്തെ നേരിട്ടുബാധിക്കുന്ന ഘടകമാണ്. ഇത്തരത്തിലൊരു നടപടിക്ക് കമ്പനി മുതിരുകയാണെങ്കില്‍ പിരുച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നത് ഉറപ്പാണ്.

ചുരുക്കത്തില്‍ സ്വിഫ്റ്റിനെ കാത്തിരിക്കുന്നവര്‍ക്ക് വന്‍പണിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇപ്രകാരം തുടരുകയാണെങ്കില്‍ സ്വിഫ്റ്റ് കാത്തിരിപ്പുകാര്‍ വിപണിയിലെ മറ്റ് ബ്രാന്‍ഡുകളിലേക്ക് നീങ്ങും എന്നാണ് കരുതേണ്ടത്.

മാരുതിയില്‍ മാവോയിസ്റ്റ് സ്വാധീനം?

Most Read Articles

Malayalam
English summary
The strike at Maruti Manesar plant is creating a shuffle move in the market for the company. Reports say the best selling Swift hatchback is out of stock.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X