സംഘര്‍ഷം ജാതി അധിക്ഷേപത്തെ തുടര്‍ന്ന്

മാരുതി മനെസര്‍ പ്ലാന്‍റ് തൊഴിലാളികളും കമ്പനി പ്രതിനിധികളും തമ്മില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തീവെപ്പില്‍ ഒരാള്‍ വെന്തുമരിച്ചു. ഒരു ദളിത് തൊഴിലാളിയെ മാരുതി സൂപ്പര്‍വൈസര്‍ ജാതീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഒരാളുടെ മരണത്തില്‍ അവസാനിച്ചത്. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഇരുകൂട്ടരും പരസ്പരം ചാരുകയാണ്.

ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 87 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലാന്‍റിലെ ഉല്‍പാദനം സ്തംഭിച്ചതായി അറിയുന്നു. യഥാര്‍ത്ഥ കൊലപാതകികളെ പിടികൂടുന്നതു വരെ തൊഴിലിന് ഹാജരാവില്ലെന്ന് തൊഴിലാളികളുടെ പ്രതിനിധികള്‍ അറിയിച്ചു. മാരുതി നല്‍കിയ ലിസ്റ്റില്‍ പെട്ട തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

തന്നെ ജാതീയമായി അധിക്ഷേപിച്ചതില്‍ ട്രെയിനി തൊഴിലാളി പ്രതികരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രത്യേകിച്ച് അന്വേഷണമൊന്നുമില്ലാതെ തൊഴിലാളിയെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്‍മെന്‍റ് ഉടന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തൊഴിലാളി നേതാക്കള്‍ രംഗത്തെത്തി. ഇതിനെതിരായി മാരുതി സൂപ്പര്‍വൈസര്‍മാര്‍ രംഗത്തുവരികയും തൊഴിലാളികളുമായി തര്‍ക്കം തുടങ്ങുകയും ചെയ്തു. തര്‍ക്കം മൂര്‍ഛിച്ചപ്പോളാണ് തീവെപ്പ് നടന്നത്. തീപ്പെട്ട് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ആദ്യമാസങ്ങളിലാണ് മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴില്‍ തര്‍ക്കം തുടങ്ങുന്നത്. മാസങ്ങള്‍ നീണ്ടു നിന്ന പണിമുടക്ക് സമരങ്ങള്‍ക്കു ശേഷവും തൊഴിലാളികളും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ജപ്പാന്‍ ആസ്ഥാനമായുള്ള മാരുതിയുടെ പാരന്‍റ് കമ്പനിയായ സുസുക്കി തയ്യാറായിരുന്നില്ല.

കുറഞ്ഞ വേതനത്തില്‍ പ്രയാസകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ തൊഴിലെടുക്കുന്ന മാരുതി തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കമ്പനി നിരാകരിക്കുകയായിരുന്നു. സ്വന്തമായി തൊഴിലാളി യൂണിയന്‍ തുടങ്ങാനുള്ള ആവശ്യമാണ് അവര്‍ പ്രധാനമായും മുമ്പോട്ടുവെച്ചത്. വേതനത്തിലുള്ള വര്‍ധന തുടങ്ങിയ മറ്റ് ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം കോടതി മുഖാന്തിരം തൊഴിലാളികള്‍ക്ക് പിന്നീട് സ്ഥാപിച്ചുകിട്ടി.

തൊഴിലാളി ക്ഷേമത്തിനായി കമ്പനികളില്‍ ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്ന ക്ഷേമസമിതികള്‍ മാരുതിയില്‍ രൂപീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞ സമരകാലത്ത് സര്‍ക്കാരുമായി ധാരണയുണ്ടായിയെങ്കിലും മാരുതി അത് അനുസരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനെതിരെ ഹരിയാന തൊഴില്‍വകുപ്പ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

More from DriveSpark

Article Published On: Thursday, July 19, 2012, 11:52 [IST]
English summary
Reports say workers and management representatives were involved in a scuffle on Wednesday afternoon which later became a physical fight in which one person was killed and at least 40 were injured.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X