മാരുതിയുടെ 'ആഗോള ആള്‍ട്ടോ' അവസാനിപ്പിക്കുന്നു

മാരുതി എസ്റ്റിലോയുടെ ഉല്‍പാദനം അവസാനിപ്പിച്ചതിന് പിന്നാലെ എ സ്റ്റാര്‍ ഹാച്ച്ബാക്കും നിറുത്തലാക്കാന്‍ മാരുതി ആലോചിക്കുന്നതായി വാര്‍ത്ത.

ഇന്ത്യയില്‍ എ-സ്റ്റാര്‍ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന ഈ മോഡല്‍ ആഗോള വിപണിയില്‍ പലയിടത്തും ആള്‍ട്ടോ എന്ന പേരിലാണ് അറിയപ്പെടുന്നത്. യൂറോപ്പില്‍ നിസ്സാനുമായി സഹകരിച്ച് ഈ വാഹനത്തെ പിക്‌സോ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നുണ്ട് സുസൂക്കി.

Maruti Suzuki A Star To Be Discontinued

ഇത് താല്‍ക്കാലികമായ ഒരു നിറുത്തലാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എ-സ്റ്റാറിന്റെ പുതിയ തലമുറ പതിപ്പ് ഇന്ത്യയില്‍ പലയിടങ്ങളിലും ടെസ്റ്റ് ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ വില്‍പന കുറവാണെങ്കിലും വിദേശവിപണികളില്‍ വാഹനത്തിന് നല്ല ഡിമാന്‍ഡുണ്ടെങ്കിലും ചില പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

Maruti Suzuki A Star To Be Discontinued

2013 സെപ്തംബര്‍ മാസത്തില്‍ 7,171 യൂണിറ്റാണ് എ സ്റ്റാര്‍ ഉല്‍പാദിപ്പിക്കപ്പെട്ടത്. ഇതില്‍ 6500 യൂണിറ്റും വിദേശത്തേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. ഇന്ത്യയില്‍ 1000 യൂണിറ്റു പോലും വിറ്റഴിക്കപ്പെടുന്നില്ലെങ്കിലും വിദേശങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് പിടിച്ചു നിന്നിരുന്നത്.

Maruti Suzuki A Star To Be Discontinued

അതേസമയം, യൂറോപ്പില്‍ നിസ്സാന്‍ നിലവിലെ കരാര്‍ പുതുക്കാന്‍ സന്നദ്ധമല്ലെന്നാണ് ചില വാര്‍ത്തകള്‍ പറയുന്നത്. എ സ്റ്റാറിന്റെ കയറ്റുമതിയില്‍ ഭൂരിഭാഗവും യൂറോപ്പിലേക്കാണ് എന്നതിനാല്‍ നിസ്സാന്‍ കരാറില്‍ നിന്ന് പിന്‍മാറുന്നതോടെ വാഹനം തുടര്‍ന്നും ഉല്‍പാദിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് വരികയാണ്.

Maruti Suzuki A Star To Be Discontinued

1979 മുതല്‍ ഉല്‍പാദനത്തിനുള്ള എ-സ്റ്റാറിന്റെ സ്‌പേസ് ഒഴിച്ചിടാന്‍ കമ്പനി ഏതായാലും ഒരുക്കമല്ല എന്നാണറിയുന്നത്. പുതിയതായി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള, വൈഎല്‍7 എന്ന കോഡ് നാമത്തില്‍ തയ്യാറാവുന്ന വാഹനം എ-സ്റ്റാറിന് പകരക്കാരനായി എത്തുമെന്നാണ് മനസ്സിലാക്കുന്നത്.

Maruti Suzuki A Star To Be Discontinued

വൈഎല്‍7 മോഡലിന് 800 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനും ഉണ്ടായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തിന്റെ അവതരണം പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki A-Star is reportedly planning to cease production.
Story first published: Tuesday, October 22, 2013, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X