ഇക്കോസ്‌പോര്‍ടിനെതിരെ വന്‍ പടയൊരുക്കം
കോംപാക്ട് യൂട്ടിലിറ്റി സെഗ്മെന്റിന്റെ സമീപകാലത്തെ വളര്‍ച്ച അത്ഭുതമുണ്ടാക്കുന്നതാണ്. നേരത്തെയും ചെറു എസ്‌യുവികള്‍ ഇന്ത്യന്‍ നിരത്തുകളിലുണ്ടായിരുന്നെങ്കിലും ഇത്രമാത്രം ഡിമാന്‍ഡ് ഒരുകാലത്തും ഉയര്‍ന്നുവന്നിട്ടില്ല. നിരീക്ഷിച്ചാല്‍ ഇതൊരു ആഗോളപ്രതിഭാസമാണെന്നും കാണാന്‍ കഴിയും.
അടുത്ത കാലത്തിറങ്ങിയ കോംപാക്ട് യൂട്ടിലിറ്റികളില്‍ വിപണിയെ ത്രസിപ്പിച്ചു നിറുത്താന്‍ കഴിഞ്ഞ മോഡലാണ് ഫോഡ് ഇക്കോസ്‌പോര്‍ട്. വിപണിയെ അതിവേഗത്തില്‍ കൈയടക്കിയ ഈ വാഹനം ഇന്ന് ഇന്ത്യന്‍ ചെറു യൂട്ടിലിറ്റി വിപണിയിലെ രാജാവാണ്. ഡസ്റ്റര്‍ പോലുള്ള മികച്ച എതിരാളികള്‍ ഇക്കോസ്‌പോര്‍ടിന് നിലവിലുണ്ട്. നിരവധി കാര്‍നിര്‍മാതാക്കള്‍ ഈ സെഗ്മെന്റിലേക്ക് തങ്ങളുടെ പോരാളികളെ ഇറക്കുവാനുള്ള പുറപ്പാടിലാണ്. ഏതെല്ലാം വാഹനങ്ങളാണ് ഇക്കോസ്‌പോര്‍ടുമായി ഏല്‍ക്കാനെത്തുന്നത് എന്ന് നമുക്കൊന്ന് പരിശോധിച്ച് വിശകലനം ചെയ്യാം.

വരാനിരിക്കുന്ന ചെറുവണ്ടികള്‍
വരാനിരിക്കുന്ന ചെറുവണ്ടികള്‍

നിസ്സാന്‍ ക്വാഷ്‌ക്വായ്
യൂറോപ്യന്‍ വിപണിയില്‍ വില്‍പനയിലുള്ള നിസ്സാന്‍ ചെറു ക്രോസ്സോവറാണിത്. റിനോ ഡസ്റ്ററിനെക്കാള്‍ ഉയര്‍ന്ന വിലയിലാണ് നിസ്സാന്‍ ക്വാഷ്‌ക്വായ് യൂറോപ്പില്‍ വില്‍ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിസ്സാന്‍ ടെറാനോ എന്ന ഡസ്റ്ററിന്റെ റീബാഡ്ജ്ഡ് പതിപ്പ് കോംപാക്ട് ക്രോസ്സാവര്‍ എസ്‌യുവി വിഭാഗത്തിലേക്ക് കയറാനൊരുങ്ങുന്ന സന്ദര്‍ഭമാണിത്. ഇന്ത്യയിലേക്ക് ഈ വാഹനം എത്തുകയാണെങ്കില്‍ പ്രീമിയം നിലവാരത്തിലായിരിക്കും നിലപാടെടുക്കുക. 12 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ ഈ വാഹനത്തിന് വിലയിടും എന്ന് പ്രതീക്ഷിക്കാം. കൂടുതല്‍...

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
സാവോ പോളോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ആദ്യമായി അവതരിച്ചത്, കഴിഞ്ഞ വര്‍ഷം. 4 മീറ്ററിന് ചുവടെയാണ് ഈ വാഹനത്തിന്റെ വലിപ്പം. 108 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്ന 1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ടൈഗൂണില്‍. സ്‌റ്റൈലില്‍ ഇക്കോസ്‌പോര്‍ടിനോട് കിടപിടിക്കാന്‍ ശേഷിയുള്ള ഈ വാഹനം വിപണിയില്‍ ഒരു മികച്ച എതിരാളിയായിരിക്കും. കൂടുതല്‍...

ദൈഹാട്‌സു സിയുവി
ഇന്ത്യയില്‍ പ്രീമിയര്‍ പുറത്തിറക്കുന്ന റിയോ കോംപാക്ട് ക്രോസ്സോവര്‍ മോഡല്‍ യഥാര്‍ത്ധഥത്തില്‍ ദൈഹാട്‌സുവിന്റെയും ടൊയോട്ടയുടെയും സൃഷ്ടിയായ റഷ് എസ്‌യുവിയാണ്. ഈ വാഹനത്തിന്റെ പുതുക്കിയ ഒരു കണ്‍സെപ്റ്റ് മോഡല്‍ 2013 ഇന്തോനീഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചിരുന്നു. സിയുവി എന്ന പേരിലാണ് കണ്‍സെപ്റ്റ് വന്നിരിക്കുന്നത്. ഇവന്‍ ടൊയോട്ട ബാഡ്ജ് പേറി ഇന്ത്യയിലേക്ക് വരാന്‍ സാധ്യത വളരെയുണ്ട്. ഈ വാഹനവും കിടിലന്‍ സ്റ്റൈലിലാണ് നിര്‍മിതി. ഇക്കോസ്‌പോര്‍ടിനോട് ഏല്‍ക്കുവാന്‍ തികച്ചും യോഗ്യന്‍. കൂടുതല്‍...

ഹോണ്ട മോബിലിയോ
ഹോണ്ട ബ്രിയോ എംപിവിയെ ആധാരമാക്കി നിര്‍മിച്ച വാഹനമാണ് ഹോണ്ട മൊബിലിയോ. ഈ വാഹനം ഇന്തോനീഷ്യയില്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. എര്‍റ്റിഗയടക്കം നിലകൊള്ളുന്ന കോംപാക്ട് എംപിവി സെഗ്മെന്റില്‍ നില്‍ക്കുമ്പോഴും ഇക്കോസ്‌പോര്‍ട് നില്‍ക്കുന്ന ചെറു എസ്‌യുവി സെഗ്മെന്റിനെയും ബാധിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. കൂടുതല്‍...

ഡാറ്റ്‌സന്‍ ഗോ പ്ലസ്
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ബ്രാന്‍ഡാണ് ഡാറ്റ്‌സന്‍. നിസ്സാനിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രാന്‍ഡില്‍ നിന്ന് വരാനിരിക്കുന്ന രണ്ട് വാഹനങ്ങളിലൊന്നാണ് ഗോ പ്ലസ് എംപിവി. ചെറു എംപിവി സെഗ്മെന്റില്‍ വന്‍ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന ഈ വാഹനവും ഇക്കോസ്‌പോര്‍ടിനെ ബാധിക്കാതിരിക്കില്ല. കൂടുതല്‍...

നിസ്സാന്‍ ടെറാനോ
റിനോ-നിസ്സാന്‍ കൂട്ടുകെട്ടിന്റെ ഭാഗമായി വരുന്ന ഏറ്റവും പുതിയ വാഹനമാണ് നിസ്സാന്‍ ടെറാനോ. ഇക്കോസ്‌പോര്‍ടിനെ സാരമായി ബാധിക്കാന്‍ ശേഷിയുള്ള ഈ വാഹനം പക്ഷെ, വിലനിലവാരത്തില്‍ സെഗ്മെന്റില്‍ ഒരല്‍പം ഉയര്‍ന്ന നിലയാണ് പാലിക്കുക. ഇക്കാരണത്താല്‍ ഒരുപക്ഷെ നേരിട്ടുള്ള മത്സരം ഉണ്ടായില്ലെന്നും വരാം. എങ്കിലും നിസ്സാന്‍ ബ്രാന്‍ഡിന് കുറെ ഭാവി ഇക്കോസ്‌പോര്‍ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. കൂടുതല്‍...

സുസുക്കി ഐവി4
എക്‌സ്എ ആല്‍ഫ എന്ന പേരില്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട കാര്‍ ഈയിടെ സുസൂക്കി ചില രൂപവ്യതിയാനങ്ങളോടെ ഇന്റര്‍നെറ്റിലിട്ട് ടീസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതേത് വാഹനം എന്ന് ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നീട് സംഗതി വെളിപ്പെട്ടു. എക്‌സ്എ ആല്‍ഫ ഇപ്പോള്‍ സുസൂക്കി ഐവി4 എന്ന പേരില്‍ കണ്‍സെപ്റ്റായി അവതരിച്ചിരിക്കുകയാണ്. ഇക്കോസ്‌പോര്‍ടിന് ശരിക്കും ഒരു എതിരാളിയായി മാറാന്‍ എല്ലാംകൊണ്ടും ഈ വാഹനത്തിന് സാധിച്ചേക്കും. പ്രത്യേകിച്ചും മാരുതി സുസൂക്കിയുടെ സന്നാഹപ്പെട്ട വിപണി ശൃംഖവലയിലൂടെ പുറത്തുവരുമ്പോള്‍. കൂടുതല്‍...

മഹീന്ദ്ര 101 എസ്
മഹീന്ദ്രയുടെ എക്‌സ്‌യുവി 500-യുടെ ചെറിയ രൂപം വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ഈ വാഹനം ഇന്ത്യയുടെ നിരത്തുകളില്‍ ടെസ്റ്റിംഗ് നടത്തി വരികയാണ്. രാജ്യത്തെ എസ്‌യുവി വിപണിയെ നിയന്ത്രിക്കുന്ന മഹീന്ദ്രയില്‍ നിന്നുള്ള വണ്ടിയായതിനാല്‍ ഇക്കോസ്‌പോര്‍ട് തീര്‍ച്ചയായും പേടിക്കണം. വിലയില്‍ അങ്ങേയറ്റത്തെ മത്സരം കൊണ്ടുവരാന്‍ ഈ വാഹനത്തിന് സാധിക്കും. കൂടുതല്‍...

ഫിയറ്റ് പൂന്തോ അഡ്വഞ്ചര്‍
ഫിയറ്റ് പൂന്തോ ഹാച്ച്ബാക്കിന്റെ ഒരു ചെറു ക്രോസ്സോവര്‍ പതിപ്പ് ആലോചനയിലുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. റൂഫ് റെയിലൊക്കെ ഘടിപ്പിച്ച് തികച്ചും സ്‌പോര്‍ടിയായ സൗന്ദര്യത്തില്‍ ചിത്രത്തില്‍ കാണുന്ന വാഹനം ഒരു ആര്‍ടിസ്റ്റിന്റെ ഭാവനയാണ്. Leoandradedesign ആണ് ഈ ചിത്രം ചെയ്തത്.

ഹ്യൂണ്ടായ് ചെറു എസ്‌യുവി
ഇക്കോസ്‌പോര്‍ടിനെ എതിരിടാന്‍ താക്കത്തുള്ള ഒരു വാഹനം ഹ്യൂണ്ടായ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ നിരത്തുകളില്‍ ഈ വാഹനം ടെസ്റ്റ് നടത്തി വരികയാണ്. കൂടുതല്‍...

ഹ്യൂണ്ടായ് ചെറു എസ്‌യുവി സ്‌കെച്ച്
ടെസ്റ്റ് ചെയ്യുന്ന മൂടിപ്പുതച്ച ഹ്യൂണ്ടായ് എസ്‌യുവിയെ നിരീക്ഷിച്ച് ഒരു ആര്‍ട്ടിസ്റ്റ് വരച്ചെടുത്താണ് ഈ ചിത്രം. കൂടുതല്‍...

ഷെവര്‍ലെ കോംപാക്ട് എംപിവി
ഷെവര്‍ലെ എന്‍ജോയ് എംപിവിക്ക് ഒരു ചെറുരൂപം കൂടി നിരത്തിലെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. വിദേശത്ത് ചിലയിടങ്ങളില്‍ ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതായി കണ്ടതും വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ നിരത്തുകളിലേക്ക് ഈ വാഹനം ഒരു പക്ഷെ എത്തിയേക്കും. ചിത്രത്തില്‍ കാണുന്നത് ഷെവലെ ഓര്‍ലാന്‍ഡോ ചെറു എംപിവിയാണ്.


Click it and Unblock the Notifications








