നിസ്സാന്‍ ക്വാഷ്‌ക്വായ് ഇന്ത്യയിലേക്ക്

Posted By:

ടെറാനോ ക്രോസോവറിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരക്കുകയാണ്. കോംപാക്ട് ക്രോസോവര്‍ മേഖലയില്‍ സ്വന്തം ഇടം കണ്ടെത്തുന്നതിന് ടെറാനോയുടെ വരവ് നിസ്സാനെ സഹായിക്കും. ചെറു ക്രോസ്സോവറുകളുടെ മേഖലയില്‍ ഇന്ത്യ മികച്ചൊരു വിപണിയാണെന്ന് കമ്പനി തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ടെറാനോയുടെ പിറകെ മറ്റൊരു വാഹനം കൂടി ഇന്ത്യയിലേക്ക് കടക്കും. നിലവില്‍ യൂറോപ്യന്‍ വിപണികളില്‍ തരക്കേടില്ലാതെ ഓടുന്ന നിസ്സാന്‍ ക്വാഷ്‌ക്വായ് ക്രോസ്സോവറിനെക്കുറിച്ചാണ് പറയുന്നത്.

വരുംനാളുകളില്‍ ആക്രാമകമായ സമീപനമാണ് ഇന്ത്യ നിസ്സാനില്‍ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രഡിഡണ്ട് ആന്‍ഡി പാമര്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ തന്നുകഴിഞ്ഞു. മികച്ച നിലയില്‍ മുന്നേറുന്ന കോംപാക്ട് ക്രോസ്സോവര്‍ വിപണിയില്‍ തന്നെയായിരിക്കും നിസ്സാന്‍ പണമിറക്കുക.

യൂറോപ്പില്‍

യൂറോപ്പില്‍

നിസ്സാന്‍ ജ്യൂക്കിനും റിനോ ഡസ്റ്ററിനും ഇടയിലാണ് യൂറോപ്പില്‍ ക്വാഷ്‌ക്വായ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ സമാനമായ പ്രീമിയം നിലവാരം വാഹനം പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. ടെറാനോയെക്കാള്‍ പ്രീമിയം വിലയില്‍ വരാനാണ് സാധ്യത.

കെ9കെ എന്‍ജിന്‍

കെ9കെ എന്‍ജിന്‍

യൂറോപ്പില്‍ 1.5 ലിറ്ററിന്റെ കെ9കെ എന്‍ജിന്‍ തന്നെയാണ് ക്വാഷ്‌ക്വായ് ഉപയോഗിക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും ക്വ്ഷ്‌ക്വായ് ലഭ്യമാണ്.

കാഷ്‌ക്വായ്

കാഷ്‌ക്വായ്

ഹോണ്ട സിആര്‍വി, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നീ വാഹനങ്ങളുടെ നിരയില്‍ വിലയില്‍ നിലയുറപ്പിക്കുവാന്‍ സാധ്യതയുള്ള കാഷ്‌ക്വായ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയേക്കും.

വില

വില

12 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലായിരിക്കും വില എന്നൂഹിക്കാം.

ഡിസൈന്‍

ഡിസൈന്‍

ഡിസൈനില്‍ പുതിയ മൈക്ര അവലംബിച്ച അതേ വഴിയിലാണ് ക്വാഷ്‌ക്വായ് നില്‍ക്കുന്നത്. നിസ്സാന്‍ ജ്യൂക്ക് പോലുള്ള വാഹനങ്ങളുടെ സ്‌റ്റൈല്‍ ഈ വാഹനം പിന്തുടരുന്നു.

English summary
Nissan is now said to be evaluating the launch of yet another crossover/compact SUV - the Nissan Qashqai.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark