ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി അവതരിച്ചു

ഡാറ്റ്‌സനില്‍ നിന്നുള്ള രണ്ടാമത്തെ മോഡല്‍ ഇന്തോനീഷ്യന്‍ വിപണിയിലറങ്ങി. ഗോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍, വീല്‍ബേസില്‍ മാറ്റം വരുത്താതെ ഒരു എംപിവി അവതരിപ്പിച്ചിരിക്കുകയാണ് ഡാറ്റ്‌സന്‍.

ഡാറ്റ്‌സന്‍ ഗോ+ എന്നാണ് ഈ എംപിവിയുടെ പേര്. 2450 എംഎം എന്ന ഗോ ഹാച്ച്ബാക്കിന്റെ വീല്‍ബേസ് അതേപടി നിലനിര്‍ത്തിയിരിക്കുന്നു ഡാറ്റ്‌സന്‍ ഗോ+. താഴെ ചിത്രങ്ങള്‍ക്കൊടുവില്‍ ഡാറ്റ്‌സന്‍ ഗോ+വീഡിയോയും കാണാം.

Datsun GO Plus

5+2 സീറ്റിംഗ് സംവിധാനത്തിലാണ് ഡാറ്റ്‌സന്‍ ഗോ+ വരുന്നത്. 3,995 മില്ലിമീറ്റര്‍ നീളമാണ് വാഹനത്തിന് മൊത്തത്തിലുള്ളത്.

Datsun GO Plus

100 ദശലക്ഷം ഇന്തോനീഷ്യന്‍ റുപ്പിയയാണ് വാഹനത്തിന് വില. ഇന്നത്തെ ഇന്ത്യന്‍ നിലവാരത്തില്‍ ഇത് 5.5 ലക്ഷം രൂപയാണ്. ഇന്തോനീഷ്യയില്‍ എര്‍ര്‌റിഗ ഹാച്ച്ബാക്കിനെ ഈ വാഹനത്തിന്റെ ലോഞ്ച് വലിയ തോതില്‍ ബാധിക്കും എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. ഹോണ്ട ലോഞ്ച് ചെയ്യാനിരിക്കുന്ന ബ്രിയോ എംപിവിക്കും ഗോ+ മികച്ച വെല്ലുവിളി തീര്‍ക്കും.

Datsun GO Plus

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിലും മൈക്ര ഹാച്ചിലും ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഗോ+ എംപിവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു ഡീസല്‍ എന്‍ജിന്‍ കൂടി വരാനുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഡീസല്‍ എ്#ജിനോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

Datsun GO Plus

എഴ് പേര്‍ക്കിരിക്കാവുന്ന തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം. ഇവയില്‍ പിന്നിലെ രണ്ട് സീറ്റുകളില്‍ കുട്ടികളെ ഇരുത്താന്‍ കഴിയുന്നതായിരിക്കും. ഗോ ഹാച്ച്ബാക്കിലുള്ള സ്മാര്‍ട്‌ഫോണ്‍ ഡോക്കിംഗ് സ്‌റ്റേഷന്‍ ഈ വാഹനത്തിലും കാണാവുന്നതാണ്.

Datsun GO Plus

ചിത്രങ്ങളില്‍ കാണുന്നത് പ്രകാരം നടുവിലെ കാബിനില്‍ മതിയാ ലെഗ്‌റൂം ഉണ്ടെന്നു കാണാം. പിന്നിലെ സാറ്റുകള്‍ നേരത്തെ പറഞ്ഞതുപോലെ കുട്ടികളെ ഇരുത്താന്‍ ഉപകരിക്കും. ഈ സീറ്റുകള്‍ മടക്കിവെച്ച് ബൂട്ട് സ്‌പേസ് വര്‍ധിപ്പിക്കാന്‍ കഴിയും.

Datsun GO Plus

പിന്‍വശത്ത് ഗോ ഹാച്ച്ബാക്കിന്റേതിന് സമാനമായ ഹാച്ച് ഡോറുകള്‍ കാണാം. ഇത് നിര്‍മാണത്തിന്റെ ചെലവ് ചുരുക്കാന്‍ സഹായകമാകും.

ഡാറ്റ്‌സന്‍ ഗോ എംപിവി വീഡിയോ

ഡാറ്റ്‌സന്‍ ഗോ എംപിവി വീഡിയോ

More from DriveSpark

Article Published On: Wednesday, September 18, 2013, 12:02 [IST]
English summary
Unveiled in Jakarta on Sep 18, 2013 was Datsun's second new model, an MPV. Its simply called the Datsun GO+, a sub-4 meter MPV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X