ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ ഇന്ത്യന്‍ യാത്രയ്ക്കൊരുങ്ങുന്നു
ഫോക്സ്‍വാഗണിന്‍റെ പുതിയ ചെറുകാര്‍ പ്ലാറ്റ്ഫോമായ എന്‍എസ്എഫി(New Small Family)ന്‍റെ പ്ലാറ്റ്ഫോമില്‍ നിര്‍നമിക്കുന്ന ടൈഗൂണ്‍ കോംപാക്ട് എസ്‍യുവി ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച അപ്! ഹാച്ച്ബാക്ക് രാജ്യത്തെ വിപണിയില്‍ എത്തുവാന്‍ തയ്യാറെടുക്കവേയാണ് പുതിയ വാര്‍ത്ത വരുന്നത്. ഫോക്സ്‍വാഗണ്‍ അപ്!
സാവോ പോളോ ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അവതരിച്ചതാണ് ഫോക്സ്‍വാഗണ്‍ ടൈക്കൂണ്‍ എന്ന എസ്‍യുവി കണ്‍സെപ്റ്റ്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ വായിക്കാം.

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍
3859 എംഎം ആണ് വാഹനത്തിന്‍റെ നീളം എന്നറിയുന്നു. ഇന്ത്യന്‍ വിപണിനിയമങ്ങള്‍ക്ക് ഏറ്റവും യോജിച്ച വലിപ്പമാണിത്. എന്‍ജിനില്‍ 108 കുതിരകളെ പൂട്ടിയിരിക്കുന്നു. 1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്.

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍
പക്ഷെ, ഫോക്സ്‍വാഗണ്‍ ടൈഗൂണിന്‍റെ കണ്‍സെപ്റ്റിലുള്ള അതേ എന്‍ജിനായിരിക്കില്ല ഇന്ത്യയിലെത്തുക എന്നാണറിയുന്നത്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനുമായി ടൈഗൂണ്‍ വരും. നിലവിലെ അപ് പ്ലാറ്റ്ഫോമില്‍ എന്‍ജിന്‍ 1 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിക്കാവുന്ന പാകത്തിലാണ്. ഇത് ടൈഗൂണിനായി വീതി കൂട്ടും.

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍
ഇന്ത്യയിലെത്തുമ്പോഴേക്കും ഒരു ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഫോക്സ്‍വാഗണ്‍ വികസിപ്പിച്ചെടുക്കും. 1.4 ലിറ്റര്‍ ശേഷിയുള്ള ഈ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പോടെയായിരിക്കും ലോഞ്ച് നടക്കുക

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍
ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ എതിരാളികളായിട്ടുള്ള റിനോ ഡസ്റ്ററും, ഫോഡ് ഇക്കോസ്പോര്‍ട്, മാരുതി എക്സ്എ ആല്‍ഫ എന്നിവയുമെല്ലാം ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ വിപണിയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ ടൗഗൂണ്‍ പ്ലാറ്റ്ഫോം ചെറിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഫ്രണ്ട് വീല്‍ ഡ്രൈവിന് അനുകൂലമായ വിധത്തില്‍ ഡിസൈന്‍ ചെയ്തതാണ് ഈ പ്ലാറ്റ്ഫോം.

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍
2016ന് മുമ്പായി ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് കരുതാം.


Click it and Unblock the Notifications








