അടിവരുന്ന ഒരു വഴിയേ....

Posted By:
<ul id="pagination-digg"><li class="next"><a href="/how-to/09-12-safety-tips-10-good-habits-2-aid0168.html">Next »</a></li></ul>
എന്തെങ്കിലും സംഭവിച്ചതിനു ശേഷം പറഞ്ഞിട്ട് കാര്യമില്ല. സംഗതി സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ ഒരു പ്രശ്നവും വരില്ല. സൂക്ഷ്മത പാലിക്കാന്‍ ഇക്കാലത്ത് എന്തെല്ലാം രക്ഷാകവചങ്ങള്‍ വിപണിയിലിറങ്ങുന്നു? സര്‍ക്കാര്‍ എന്തുമാത്രം പരസ്യങ്ങള്‍ ചെയ്യുന്നു? എന്തു ചെയ്യട്ടെ, എല്ലാവര്‍ക്കും വലിയ ധൃതിയാണ്. തിരക്കിട്ടുള്ള കൈകാര്യത്തിനിടയില്‍ അബദ്ധങ്ങള്‍ സ്വാഭാവികം. ഇതിന് അധികം നേരമൊന്നും വേണ്ടല്ലോ. വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാര്യം കഴിയും.

റോഡ് ആക്സിഡന്‍റുകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. യുവാക്കള്‍ ഇതെല്ലാം ഒരു ഹരമായി കണക്കിലെടുക്കാന്‍ തുടങ്ങിയോ എന്നതാണ് സന്ദേഹം.

ഈയിടെ യൂറ്റൂബില്‍ "അടിവരുന്ന വഴിയേ..." എന്ന പേരില്‍ പ്രചരിച്ച ഒരു വീഡിയോയുണ്ട്. റോഡില്‍ ബൈക്കിറക്കി അഭ്യാസം കാണിക്കുകയാണ് ഒരു നവാഗത പ്രതിഭ. അയാളുടെ സിനിമാട്ടോഗ്രഫി പ്രതിഭയായ ഒരു സുഹൃത്ത് പ്രസ്തുത സന്ദര്‍ഭത്തെ വീഡിയോവില്‍ പകര്‍ത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വളവ് തിരിഞ്ഞുവരുന്ന ഓട്ടോറിക്ഷ ശ്രദ്ധയില്‍ പെടാതിരുന്ന ബൈക്ക് അഭ്യാസി തന്‍റെ പക്കലുള്ള ഒരു ഐറ്റം പ്രദര്‍ശിപ്പിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി വെട്ടിക്കുകയും നേരെ അടുത്തുള്ള തെങ്ങിന്‍ തോപ്പിലേക്ക് മതിലു തകര്‍ത്ത് കയറിപ്പോകുകയും ചെയ്തു...

ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് റേസിംഗ് അഭ്യാസികള്‍ കാണിക്കാറുള്ള നമ്പരുകള്‍ ഒരു ലോവേസ്റ്റ് പാന്‍റും ശൂന്യമായ തലയും വെച്ചാണ് ഗട്ടറും ഹമ്പുകളും നിറഞ്ഞ നമ്മുടെ റോഡുകളില്‍ നാടന്‍ അഭ്യാസികള്‍ അനുകരിക്കുന്നത്. ഇത് വളരെ അപകടകരമായ പ്രവണതയാണ്.

റോഡില്‍ പാലിക്കേണ്ടതായ ചില മര്യാദകളും മറ്റുമുണ്ട്. ഇവ പരമാവധി പാലിക്കാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കാറുമുണ്ട്. ഇല്ലാത്ത തിരക്കു നടിച്ച് വാഹനമോടിക്കുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു സ്ഥിരം സ്വഭാവമാണ്. നാട്ടിലെ മുനിസിപ്പാലിറ്റികളില്‍ പോലും, തിരക്കേറിയ ഇന്ത്യന്‍ വന്‍ നഗരങ്ങളിലൊന്നും കാണാത്തത്ര തിരക്കില്‍ വണ്ടിയോടിക്കുന്നവരെ കാണാന്‍ കഴിയും. ബീവറേജിന്‍റെ ക്യൂവില്‍ ഇടം പിടിക്കാനുള്ള പോക്കായിരിക്കും അത്. എന്നാല്‍ ചുവരിലെ ആണിയില്‍ മാലയിട്ടു തൂങ്ങുന്ന ഒരു ചിത്രമായി ഇടം പിടിക്കാനുള്ള പാച്ചിലായി പ്രസ്തുത നീക്കം പലപ്പോഴും മാറുന്നു. എന്തുചെയ്യട്ടെ....

ഒഴിവാക്കാവുന്നതായിരുന്നു...

<ul id="pagination-digg"><li class="next"><a href="/how-to/09-12-safety-tips-10-good-habits-2-aid0168.html">Next »</a></li></ul>
English summary
Riding safely is mostly a matter of knowledge and attitude, and riding safely doesn't have to be boring. In fact, practicing safe techniques could add years of fun to your life.
Story first published: Monday, September 12, 2011, 19:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark