ഒഴിവാക്കാവുന്നതായിരുന്നു...

Accident
"ഒഴിവാക്കാവുന്നതായിരുന്നു" എന്ന് ആളുകള്‍ പറഞ്ഞു കേള്‍ക്കാത്ത ആക്സിഡന്‍റുകള്‍ കുറവാണ്. ചില റോഡ് മര്യാദകള്‍ പാലിക്കുന്നത് ഇത്തരം പറഞ്ഞു കേള്‍ക്കലുകളെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാന്‍ സഹായിക്കും. അവയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ശരിയായ മാനസിക, ശാരീരിക നില

വാഹനമോടിക്കല്‍ ഒരു കായിക പ്രവര്‍ത്തനമാണ്. ഏത് കായിക പ്രവര്‍ത്തനവും ഒരു മാനസിക പ്രവര്‍ത്തനം കൂടിയാണ്. ശരീരവും മനസ്സും ശരിയായ നിലയിലല്ലെങ്കില്‍ വാഹനം നിരത്തിലിറക്കാതിരിക്കുക എന്നത് ഒരു അടിസ്ഥാന തത്വമാണ്. കൊപം, സമ്മര്‍ദ്ദം, സങ്കടം തുടങ്ങിയ വികാരങ്ങളോടെ വാഹനമോടിക്കുന്നത് നിത്യസങ്കടത്തിലേക്കുള്ള പാതയൊരുക്കുന്നു.

ആല്‍ക്കഹോള്‍, മറ്റ് മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് വികാരങ്ങളിന്മേലുള്ള നിയന്ത്രണം നമുക്ക് നഷ്ടമാകാന്‍ ഇടവരുത്തും എന്നുമറിയുക.

ഏകാഗ്രത

ഏകാഗ്രമായ നീക്കങ്ങള്‍ വാഹനമോടിക്കുമ്പോള്‍ പ്രധാനമാണ്. ഇത് ശാന്തമായ ഗതാഗതത്തിന് അത്യന്തം ആവശ്യമുള്ളതാണ്. ശരിയായ ഗിയര്‍ നില സമയാസമയങ്ങളില്‍ പാലിക്കുവാനും മറ്റും ഈ ഏകാഗ്രമനസ്സ് സഹായിക്കുന്നു. അപ്രതീക്ഷിതമായ അപകടങ്ങളെ തരണം ചെയ്യണമെങ്കിലും ഈ മാനസികാവസ്ഥ ആവശ്യമാണ്.

ചുറ്റുപാടും നിങ്ങളും

ചുറ്റുപാടുമായി എപ്പോഴും ബന്ധം നിലനിര്‍ത്തുന്ന വിധത്തില്‍ സജീവമായിരിക്കണം മനസ്സ്. അപ്രതീക്ഷിതമായി സംഭവിച്ചു എന്ന പതിവ് പല്ലവി നിരന്തരം കേള്‍ക്കുന്നവരാണ് നമ്മള്‍. പല അപ്രതീക്ഷിത സംഭവത്തിനും പിന്നില്‍ ചുറ്റുപാടിനെ മറക്കുന്ന ഡ്രൈവറുടെ മാനസിക നിലയാണുള്ളത്.

തല ഉപയോഗിക്കുക

ഒരു ഡ്രൈവറുടെ കഴുത്ത് നല്ല വര്‍ക്കിംഗ് കണ്ടീഷനിലായിരിക്കണം. എന്നുമാത്രമല്ല, അതുപയോഗിച്ച് തല വെട്ടിച്ച് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും വേണം.

പിന്തിപ്പന്‍ സ്വഭാവം

പിന്നിലേക്ക് നോക്കാനുള്ള കണ്ണാടി ചില ഡ്രൈവര്‍മാര്‍ മുഖം നോക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നു. ചില ബൈക്ക് അഭ്യാസികള്‍ ഇത്തരം ആടയാഭരണങ്ങളില്‍ ഒട്ടും വിശ്വാസം പോരാത്തവരാണ്. വണ്ടി വേദത കുറയ്ക്കുമ്പോഴും സൈഡാക്കുമ്പോഴും പിന്നിലേക്ക് നോക്കാന്‍ മറക്കരുത്. വണ്ടിയില്‍ ഈ പിന്തിരിപ്പന്‍ സ്വഭാവം എത്രയും നല്ലതത്രെ.

അല്‍പം പിന്‍നില പാലിക്കുക

മുമ്പില്‍ പോകുന്ന വണ്ടിയുടെ മൂട്ടില്‍ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ പോകുന്നത് ചിലര്‍ക്കൊരു ഹരമാണ്. പെട്ടെന്നുള്ള ബ്രേക്കിംഗിലും മറ്റും ഇത് വലിയ അപകടങ്ങളെ വിളിച്ചു വരുത്തും.

Most Read Articles

Malayalam
English summary
Riding safely is mostly a matter of knowledge and attitude, and riding safely doesn't have to be boring. In fact, practicing safe techniques could add years of fun to your life.
Story first published: Monday, September 12, 2011, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X