കാർ ടച്ച്‌സ്‌ക്രീനിൽ നിന്ന് പോറലുകൾ എങ്ങനെ നീക്കംചെയ്യാം? ഇതാ ചില എളുപ്പവഴികൾ

ഇപ്പോഴത്തെ കാറുകളിൽ നാമെല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ. എന്തുകൊണ്ടോ പഴയ പരമ്പരാഗത മ്യൂസിക് സിസ്റ്റങ്ങളേക്കാൾ നമുക്ക് പ്രിയം ഇപ്പോൾ ഇവയോടാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നിരുന്നാലും, ടച്ച് സെൻസിറ്റീവ് ഡിസ്‌പ്ലേകളുടെ പതിവ് ഉപയോഗത്തിനിടയിൽ അതിലോലമായ ഡിജിറ്റൽ സ്‌ക്രീനുകൾ പരിപാലിക്കുന്നതിനെക്കുറിച്ച് നാം പലപ്പോഴും മറക്കാറുണ്ട് അല്ലേ.

വൃത്തികേടായതോ അല്ലെങ്കിൽ വിയർത്തതോ ആയ കൈകളാൽ പലപ്പോഴും കാർ ടച്ച്‌സ്‌ക്രീനുകളിൽ അറിയാതെ തന്നെ നാം പലപ്പോഴും തൊടാറുമുണ്ട്.
അങ്ങനെ സ്‌ക്രീനുകളിൽ വിരലടയാളങ്ങളോ പോറലുകളോ ഉണ്ടാവാനും കാരണമാവാറുണ്ട്. കൂടാതെ, അനുചിതമായ ക്ലീനിങും ഡിസ്പ്ലേകളിൽ പാടുകളും പോറലുകളും ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷതേടാം എന്നത് പലരും ആലോചിക്കാറുള്ള കാര്യവുമാണല്ലേ... ടച്ച്‌സ്‌ക്രീനുകളിൽ പോറലുകളോ പാടുകളോ ഉണ്ടാകാതിരിക്കാൻ അവ വൃത്തിയാക്കാൻ ചില ലളിതമായ മാർഗങ്ങൾ പിന്തുടരാവുന്നതാണ്. അത് എന്തെല്ലാമെന്ന് ഒന്നു പറഞ്ഞു തരാം.

കാർ ടച്ച്‌സ്‌ക്രീനിൽ നിന്ന് പോറലുകൾ എങ്ങനെ നീക്കംചെയ്യാം? ഇതാ ചില എളുപ്പവഴികൾ

ആളുകൾ പലപ്പോഴും അവരുടെ കാർ ടച്ച്‌സ്‌ക്രീനുകൾ ക്ലീനിംഗ് തുണികൾ ഉപയോഗിച്ച് കഠിനമായി ഉരച്ച് വൃത്തിയാക്കാറുണ്ട്. ഇത് പോറലുകൾ പ്രദർശിപ്പിക്കാൻ കാരണമാവുന്നുണ്ട്. ഈ പോറലുകൾ ദീർഘകാലം നിലനിൽക്കില്ലെങ്കിലും ഗ്ലോസി ഡിജിറ്റൽ ഡിസ്പ്ലേകളിൽ അവ മോശമായി കാണപ്പെട്ടേക്കാം. ഡിസ്‌പ്ലേയ്ക്ക് കേടുപാടുകൾ വരുത്താതെ പോറലുകൾ നീക്കം ചെയ്യാൻ ഇനി മുതൽ ഈ വഴികളെല്ലാം ഒന്നു പിന്തുടർന്നു നോക്കുക. കാറിന്റെ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയിൽ പോറലുകൾ ഒഴിവാക്കാൻ എല്ലായ്പ്പോഴും ഒരു ഗ്ലാസ് പ്രൊട്ടക്ടർ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് ഉറപ്പായും അറിയുക.

അതായത് നമ്മുടെ സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ നാം ഉപയോഗിക്കാറുള്ള സ്ക്രീൻ ഗാർഡുകൾ തന്നെയാണിവ. ഈ പ്രൊട്ടക്‌ടറുകൾ ഗ്ലാസിനും മറ്റേതെങ്കിലും ടച്ച് ചെയ്യുന്ന ഘടകത്തിനും ഇടയിലുള്ള ബഫറുകളായി പ്രവർത്തിക്കുന്നു. കൂടാതെ, ഗ്ലാസ് പ്രൊട്ടക്ടറിൽ ഒരു പോറലോ കേടുപാടോ ഉണ്ടായാൽ അത് എളുപ്പത്തിൽ മാറ്റാൻ കഴിയും എന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ഇത് മുഴുവൻ ഡിജിറ്റൽ ഡിസ്പ്ലേ മാറ്റുന്നതിനേക്കാൾ കൂടുതൽ സൗകര്യപ്രദവും അധികം ചിലവില്ലാത്തതുമാണ്. ഇനി ഇത്തരം പ്രൊട്ടക്‌ടറുകൾ ഇല്ലാതെ ഉപയോഗിച്ച് പോറലുകളോ മറ്റോ വീഴാതെ എങ്ങനെ ടച്ച്സ്ക്രീനുകൾ പരിപാലിക്കാം എന്നതിനെ കുറിച്ച് ഒന്നു നോക്കിയാലോ?

ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം

കാറിന്റെ ടച്ച്‌സ്‌ക്രീനിലെ പോറലുകൾ നീക്കം ചെയ്യാൻ ടൂത്ത് പേസ്റ്റ് ഉപയോഗപ്രദമാകും. മൃദുവായ തുണി അല്ലെങ്കിൽ കോട്ടൺ എടുത്ത് ചെറിയ അളവിൽ ടൂത്ത് പേസ്റ്റിൽ മുക്കുക. വാഹനത്തിന്റെ സ്‌ക്രീനിൽ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് പതുക്കെ തുടച്ചെടുക്കാം ക്രമരഹിതമായി അല്ല, സ്പിന്നിംഗ് മോഷനിലാണ് ടച്ച്സ്ക്രീനിനെ തുടക്കേണ്ടത്. ടൂത്ത് പേസ്റ്റ് അമിതമായി ഉപയോഗിക്കുന്നില്ലെന്നും സ്‌ക്രീനിൽ തുണി കഠിനമായി ഉരയ്ക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടതും അനിവാര്യമാണേ. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ, ടൂത്ത് പേസ്റ്റ് നീക്കം ചെയ്യുന്നതിനായി സോഫ്റ്റായ ഉണങ്ങിയ തുണി ഉപയോഗിച്ച് സ്ക്രീൻ വൃത്തിയാക്കുക.

ബേക്കിംഗ് പൗഡർ ഉപയോഗിക്കുക

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയിൽ നിന്ന് പോറലുകൾ നീക്കം ചെയ്യാൻ ഉപയോഗപ്രദമാകുന്ന മറ്റൊരു കാര്യമാണ് ബേക്കിംഗ് പൗഡർ. ആവശ്യത്തിന് ബേക്കിംഗ് പൗഡർ എടുത്ത് കുറച്ച് വെള്ളത്തിൽ കലർത്തുക. ഇത് പേസ്റ്റ് ആകുന്നത് വരെ ഇളക്കുക. മൃദുവായ ഒരു തുണി എടുത്ത് പേസ്റ്റിൽ ഈ മുക്കി തുടർന്ന് സ്‌ക്രീനിൽ തുണി കൊണ്ട് സോഫ്റ്റ് സ്‌പിന്നിംഗ് മോഷനിൽ തുടയ്ക്കാം. ഇത്തരത്തിൽ ചെയ് തുകഴിഞ്ഞാൽ, വൃത്തിയുള്ളതും മൃദുവായതുമായ തുണി എടുത്ത് സ്‌ക്രീനിൽ നിന്ന് ബേക്കിംഗ് സോഡയുടെയും വെള്ളത്തിന്റെയും പേസ്റ്റ് തുടയ്ക്കുക.

പോറലുകൾ പരിഹരിക്കാൻ വെജിറ്റബിൾ ഓയിലും ഫലപ്രദമാണ്

ടച്ച്‌സ്‌ക്രീനിൽ നിരവധി പോറലുകൾ എളുപ്പത്തിൽ ദൃശ്യമാവുമെങ്കിലും കണ്ടെത്താൻ പ്രയാസമായ അദൃശ്യവും ചെറുതുമായ ചില പോറലുകൾ പോലും അവിടെ അവശേഷിക്കുന്നുണ്ടാവും. എന്നിരുന്നാലും, സസ്യ എണ്ണ (വെജിറ്റബിൾ ഓയിൽ) പുരട്ടുന്നത് അവ നീക്കം ചെയ്യാൻ സഹായിക്കുന്ന കാര്യമാണ്. സസ്യ എണ്ണയിൽ മൃദുവായ തുണി ചെറുതായി മുക്കി സ്ക്രീനിൽ മൃദുവായി തുടയ്ക്കുകയാണ് വേണ്ടത്. ഏകദേശം 10-15 മിനിറ്റ് തുടച്ച ശേഷം, വൃത്തിയുള്ള ഒരു തുണി എടുത്ത് സ്ക്രീനിൽ നിന്ന് എണ്ണയെ പൂർണമായും തുടച്ച് എടുക്കേണം. മാത്രമല്ല സാധാരണ താപനിലയുള്ള എണ്ണ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അത്യാവിശ്യമാണ്. വളരെ ചൂടുള്ളതോ തണുത്തതോ ആണ് ഉപയോഗിക്കുന്നതെങ്കിൽ സ്ക്രീനിന് പണികിട്ടിയേക്കാം.

സ്ക്രാച്ച്-എലിമിനേഷൻ ക്രീമുകൾ

കാർ ടച്ച്‌സ്‌ക്രീനിലെ പോറലുകൾ നീക്കം ചെയ്യാൻ ഉപയോഗപ്രദമായ സ്‌ക്രാച്ച്-എലിമിനേഷൻ ക്രീമുകൾ വിപണിയിലുണ്ട്. സോഫ്റ്റായ തുണിയിൽ ചെറിയ അളവിൽ ക്രീം എടുത്ത് സ്ക്രീനിൽ മൃദുവായി പുരട്ടുക. കൂടാതെ ക്രമരഹിതമായി അല്ല, സ്പിന്നിംഗ് മോഷനിലാണ് ഇവിടെയും സ്ക്രീൻ തുടച്ച് എടുക്കേണ്ടത്. 15-20 മിനിറ്റ് ഈ പ്രക്രിയ തുടരുക. തുടർന്ന് വൃത്തിയുള്ള തുണി ഉപയോഗിച്ച് സ്ക്രീനിൽ പ്രയോഗിച്ച ക്രീം നീക്കം ചെയ്യുക. ടച്ച്‌സ്‌ക്രീനിലെ പോറലുകൾ നീക്കം ചെയ്യാൻ ഇത് വളരെ സഹായകരമായ ഒന്നാണ്.

Most Read Articles

Malayalam
English summary
Here are some easy tips to remove the scratches from car touch screen without damaging the display
Story first published: Friday, December 2, 2022, 10:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X