കാറില്‍ ഏറ്റവും ഉപയോഗപ്രദമുള്ള ചില ആക്‌സസറികള്‍

By Rajeev Nambiar

കാറിന്റെ മോടി കൂട്ടുന്ന, കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ധാരാളം ആക്‌സസറികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. മോഡലുകളുടെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ആക്‌സസറികളില്‍ നിര്‍മ്മാതാക്കള്‍ കടുംപിടുത്തം നടത്തുമ്പോള്‍ പുറമെ നിന്നും ഇവ വാങ്ങുകയെ ഉടമകള്‍ക്ക് തരമുള്ളൂ. പക്ഷെ, പലപ്പോഴും ആക്‌സസറികള്‍ വാങ്ങാന്‍ ചെന്നാല്‍ കുഴങ്ങിപ്പോവും. ഏതെല്ലാമാണ് ഉപയോഗപ്രദം?

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

ബുള്‍ബാറും ഫ്‌ളാഷ് ലൈറ്റുകളും പോലുള്ള ആക്‌സസറികള്‍ ഘടിപ്പിക്കുന്നത് കാറിന്റെ പ്രകടനക്ഷമതയെയും സുരക്ഷയെയും ബാധിക്കും. ഇവ നിയമവിരുദ്ധമാണുതാനും. ഈ അവസരത്തില്‍ കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍ പരിശോധിക്കാം.

ഡാഷ് ക്യാം

ഡാഷ് ക്യാമുകളുടെ പ്രസക്തി വാഹന ഉടമകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന വീഡിയോ റെക്കോര്‍ഡിങ് ക്യാമറയാണിത്.

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

കാറിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ തത്സമയം പകര്‍ത്തി സൂക്ഷിക്കാന്‍ ഡാഷ് ക്യാമിന് ശേഷിയുണ്ട്. അപകടങ്ങളുടെയും മറ്റു അനിഷ്ട സംഭവങ്ങളുടെയും നേര്‍ച്ചിത്രം നല്‍കാന്‍ ഡാഷ് ക്യാമിന് കഴിയും. കാറുകളില്‍ ഡാഷ് ക്യാം നിര്‍ബന്ധമായും ഇടംപിടിക്കണമെന്ന് പല വിദേശ രാജ്യങ്ങളിലും ചട്ടമുണ്ട്.

Most Read: ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് നിർമ്മിക്കാൻ ടാറ്റ

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

കാര്‍ കവര്‍

ചൂട് കൂടി വരികയാണ്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നു. കാര്‍ വെറുതെ നിര്‍ത്തിയിട്ടാല്‍ പോലും പൊടിപിടിക്കാന്‍ വലിയ കാലതാമസില്ല. ഈ അവസരത്തില്‍ ഉടമകള്‍ നിര്‍ബന്ധമായും കാര്‍ കവര്‍ കൈവശം കരുതണം. ദീര്‍ഘനേരം കാര്‍ പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ കാര്‍ മൂടിയിടാന്‍ ശ്രമിക്കുക. തുരുമ്പു കലര്‍ന്ന വെള്ളം പക്ഷി കാഷ്ഠം, പൊടി തുടങ്ങിയവ ബോഡിയില്‍ വീണാല്‍ പെയിന്റിന് ദോഷം സംഭവിക്കാം.

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

മൈക്രോ ഫൈബര്‍ തുണി

കാറിലെപ്പോഴും മൈക്രോ ഫൈബര്‍ തുണി കരുതണം. കാര്‍ കഴുകിയതിന് ശേഷം വെള്ളം പെട്ടെന്ന് തുടച്ചുനീക്കാന്‍ മൈക്രോ ഫൈബര്‍ സഹായിക്കും. മൃദുവായതുകൊണ്ട് പുറംമോടിയില്‍ മൈക്രോ ഫൈബര്‍ തുണിയിട്ട് തുടച്ചതിന്റെ പാടുകള്‍ തീരെയുണ്ടാവില്ല.

എയര്‍ ഫ്രഷ്‌നര്‍

ക്യാബിനകത്തെ വായു സുഗന്ധ പൂര്‍ണ്ണമാക്കാനാണ് എയര്‍ ഫ്രഷ്‌നര്‍. ഓരോ തവണയും കാറില്‍ കയറുമ്പോള്‍ യാത്രക്കാര്‍ക്ക് നവോന്മേഷം പകരാന്‍ എയര്‍ ഫ്രഷ്‌നറിന് കഴിയും.

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

സോളാര്‍ ഫാന്‍

വേനല്‍ കഠിനമാവുന്ന നിലവിലെ സാഹചര്യങ്ങളില്‍ സോളാര്‍ ഫാന്‍ കാറുകളില്‍ നിന്നും ഒഴിച്ചുകൂടാനാവില്ല. വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ ക്യാബിന്‍ ഊഷ്മാവ് വളരെ കുടുതലായിരിക്കും. ഈ അവസരത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചാലും കുറച്ചു സമയമെടുക്കും ചൂടു കുറയാന്‍. എന്നാല്‍ കാറില്‍ സോളാര്‍ ഫാനുണ്ടെങ്കില്‍ ചൂടുവായു എളുപ്പം പുറന്തള്ളപ്പെടും; ക്യാബിനകത്തേക്ക് ശുദ്ധവായു വേഗം കടക്കും.

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

മൊബൈല്‍ ഹോള്‍ഡര്‍

റോഡില്‍ തിരക്കു കൂടുന്നതുകൊണ്ട് നാവിഗേഷന്‍ സംവിധാനങ്ങളെ ആശ്രയിച്ചാണ് മിക്കവരും കാറോടിക്കുന്നത്. വഴിയറിയാന്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്നു എളുപ്പ മാര്‍ഗ്ഗം. പക്ഷെ കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണും പിടിച്ചുള്ള ഡ്രൈവിംഗ് അപകട സാധ്യത കൂട്ടും. ഇതിനുള്ള പരിഹാരമാണ് മൊബൈല്‍ ഹോള്‍ഡര്‍. സ്മാര്‍ട്ട്‌ഫോണിനെ വിന്‍ഡ്‌സ്‌ക്രീനില്‍ ഘടിപ്പിച്ചു നിര്‍ത്താന്‍ മൊബൈല്‍ ഹോള്‍ഡര്‍ സഹായിക്കും.

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

ജമ്പര്‍ കേബിള്‍

യാത്രയ്ക്കിടെ ബാറ്ററി ചാര്‍ജ്ജിറങ്ങി പോയാല്‍ എന്തുചെയ്യും? ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഫലപ്രദമായ ആക്‌സസറിയാണ് ജമ്പര്‍ കേബിള്‍. മറ്റൊരു വാഹനത്തിന്റെ ബാറ്ററിയില്‍ നിന്നും ഊര്‍ജ്ജം വലിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ജമ്പര്‍ കേബിള്‍ സഹായിക്കും.

Most Read: മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

കാറില്‍ ഏറ്റവും ഉപയോഗപ്രദമായ ചില ആക്‌സസറികള്‍

12V മൊബൈല്‍ ചാര്‍ജ്ജര്‍

സ്മാര്‍ട്ട്ഫോണുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ്ജില്ലാതെ വന്നാലോ? ഇതിനുള്ള പരിഹാരമാണ് കാറില്‍ കരുതാവുന്ന 12V മൊബൈല്‍ ചാര്‍ജ്ജര്‍. കാറിലുള്ള 12V പവര്‍ സോക്കറ്റിന് അനുയോജ്യമായ മൊബൈല്‍ ചാര്‍ജ്ജറുകള്‍ വിപണിയില്‍ സുലഭമാണ്.

Most Read Articles

Malayalam
English summary
List Of Useful Car Accessories. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X