മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

ഇലക്ട്രിക് യുഗത്തില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് മുട്ടുമടക്കേണ്ടി വരും. പരിസ്ഥിതി സൗഹാര്‍ദ്ദ മുഖം നേടിയെടുക്കാന്‍ രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നാളുകള്‍ വിപണിയില്‍ എണ്ണപ്പെടുകയാണ്. അടുത്തവര്‍ഷം മുതല്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ സജീവമാവും. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരും ഒരുക്കം കൂട്ടുകയാണ്.

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

ഈ അവസരത്തില്‍ പഴയ പെട്രോള്‍, ഡീസല്‍ കാറുകളെ വൈദ്യുത പതിപ്പുകളാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനി, ഇ-ട്രിയോ. കേട്ടത് ശരിയാണ്, ആന്തരിക ദഹന എഞ്ചിന് പകരം പൂര്‍ണ്ണ വൈദ്യുത പവര്‍ട്രെയിന്‍ ഘടിപ്പിച്ച് നല്‍കും ഇവര്‍. പുതിയ വൈദ്യുത വാഹനം വാങ്ങുന്നതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ വൈദ്യുതീകരിക്കാമെന്ന് ഇ-ട്രിയോ വാഗ്ദാനം ചെയ്യുന്നു.

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ച് കാറുകള്‍ വൈദ്യുതീകരിക്കാന്‍ ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ഇ-ട്രിയോ കമ്പനി നേടിയിട്ടുണ്ട്. നിലവില്‍ മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസൈര്‍ മോഡലുകളിലാണ് കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഇ-ട്രിയോ ഘടിപ്പിച്ച് നല്‍കുന്നത്.

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

മാരുതി റിറ്റ്‌സ്, ടാറ്റ ഇന്‍ഡിക്ക, ഹ്യുണ്ടായി സാന്‍ട്രോ തുടങ്ങിയ കാറുകള്‍ക്കും കണ്‍വേര്‍ഷന്‍ കിറ്റുകള്‍ സ്ഥാപിക്കാനുള്ള അനുമതിക്ക് കമ്പനി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി വെവ്വേറെ കണ്‍വേര്‍ഷന്‍ കിറ്റുകളാണ് ഇ-ട്രിയോ ആവിഷ്‌കരിക്കുന്നത്. വാഹനത്തിന്റെ വലുപ്പം ആശ്രയിച്ച് വൈദ്യുത പവര്‍ട്രെയിനിന്റെ റേഞ്ച് വ്യത്യാസപ്പെടും.

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

ഉദ്ദാഹരണത്തിന് വൈദ്യുത കിറ്റ് ഘടിപ്പിച്ച മാരുതി ആള്‍ട്ടോ ഒറ്റ ചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ ദൂരം ഓടുമ്പോള്‍, 180 കിലോമീറ്റര്‍ ഓടാനുള്ള ശേഷി മാരുതി ഡിസൈര്‍ കുറിക്കും. ഒറ്റ ചാര്‍ജ്ജില്‍ 220 കിലോമീറ്റര്‍ ദൂരംവരെ ഓടാന്‍ വാഹനങ്ങളെ പര്യാപ്തമാക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

Most Read: ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

നിലവില്‍ മൂന്നരലക്ഷം രൂപയാണ് പെട്രോള്‍, ഡീസല്‍ കാറുകള്‍ വൈദ്യുതീകരിക്കാനുള്ള ചിലവ്. കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിക്കാനുള്ള കാര്‍ ഉപഭോക്താവ് തന്നെ ലഭ്യമാക്കണം. ഇനി കാറിന് ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം വേണമെന്നുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ കൂടി അധികം മുടക്കണം.

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണ് ഹാച്ച്ബാക്ക് മോഡലുകളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയം. സെഡാന്‍ മോഡലുകളില്‍ ചാര്‍ജ്ജിംഗ് സമയം ഏഴു മണിക്കൂറായാണ് ഉയരുക. അതേസമയം ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം ഈ സമയദൈര്‍ഘ്യം ഗണ്യമായി വെട്ടിച്ചുരുക്കും. ചാര്‍ജ്ജ് പൂര്‍ണമായി വരിച്ചാല്‍ വൈദ്യുത ബന്ധം താനെ വിച്ഛേദിക്കാന്‍ ബാറ്ററിക്ക് ശേഷിയുണ്ട്.

സാധാരണ മാരുതി ഡിസൈറിനെ ഇനി ഇലക്ട്രിക്കാക്കി മാറ്റാം

ARAI അനുമതിയുള്ളതിനാല്‍ ഇ-ട്രിയോ കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിച്ച കാറുകള്‍ക്ക് റോഡിലൂടെ ഓടാന്‍ നിയമതടസ്സങ്ങളില്ല. വൈദ്യുത പവര്‍ട്രെയിന്‍ ഘടിപ്പിച്ച ശേഷം കാറിന്റെ ആര്‍സി ബുക്കിലും ഇന്‍ഷുറന്‍സ് രേഖകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനിതന്നെ മുന്‍കൈയ്യെടുക്കും.

Most Read: ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

മോട്ടോറും ലിഥിയം - ഫോസ്‌ഫേറ്റ് ബാറ്ററി പാക്കും അടങ്ങുന്ന വൈദ്യുത കിറ്റാണ് കാറുകളില്‍ ഇ-ട്രിയോ ഉപയോഗിക്കുക. ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇലക്ട്രിക് കിറ്റുകളുടെ ഇറക്കുമതി. അതേസമയം വൈദ്യുത പവര്‍ട്രെയിനിനുള്ള കണ്‍ട്രോള്‍ യൂണിറ്റ് ഇ-ട്രിയോ വികസിപ്പിക്കുന്നു. ഇന്ധനം നിറയ്ക്കുന്ന ഭാഗത്താണ് ചാര്‍ജ്ജിംഗ് സോക്കറ്റ് ഇ-ട്രിയോ ആവിഷ്‌കരിക്കുന്നത്. പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കണ്‍വേര്‍ഷന്‍ കിറ്റിന്റെ ഭാഗമായി കാറുകള്‍ക്ക് ലഭിക്കും. ബാറ്ററി ചാര്‍ജ്ജ് നില സൂചിപ്പിക്കുന്ന മീറ്റര്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണിത്.

Source: AutoAlive, TECH PRASHANT

Most Read Articles

Malayalam
English summary
Maruti Dzire Electric Conversion Kit. Read in Malayalam.
Story first published: Thursday, March 14, 2019, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X