ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

ആള്‍ട്രോസ് ഹാച്ച്ബാക്കും ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവിയും വില്‍പ്പനയ്ക്ക് വരുന്നതോടെ ടാറ്റയുടെ മോഡല്‍ നിര ശക്തമാവും. മാരുതി ബലെനോ വാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലാണ് പുതിയ ടാറ്റ ആള്‍ട്രോസ് കടന്നുവരിക. ഹാരിയറിന്റെ ഏഴു സീറ്റര്‍ മോഡലായി ബസെഡും ഇന്ത്യന്‍ മണ്ണില്‍ തലയുയര്‍ത്തും.

വരാനിരിക്കുന്ന പുതിയ ഏഴു സീറ്റര്‍ എസ്‌യുവിയില്‍ വിപണിയ്ക്ക് ആകാംഷ ഏറെയുണ്ട്. ഹാരിയറിനെ ആധാരമാക്കി ഒരുങ്ങുന്നതുകൊണ്ട് ബസെഡും ഹാരിയറും തമ്മില്‍ സമാനതകള്‍ ഒരുപാട് കാണാം. ഒപ്പം വ്യത്യാസങ്ങളുമുണ്ട് ഒരുപിടി. ഈ അവസരത്തില്‍ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും പരിശോധിക്കാം.

ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

സമാനതകള്‍:

അടിത്തറ

ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ആവിഷ്‌കരിച്ച പുതിയ OMEGA ആര്‍ക്കിടെക്ച്ചറാണ് (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അഞ്ചു സീറ്റര്‍ ഹാരിയറിനും ഏഴു സീറ്റര്‍ ബസെഡിനും അടിത്തറ പാകുന്നത്. ഇക്കാരണത്താല്‍ ഹാരിയറിന് സമാനമായ ഷാസി ഘടന പുതിയ ബസെഡ് എസ്‌യുവിയും പിന്തുടരുന്നു. വ്യത്യസ്ത വലുപ്പമുള്ള എഞ്ചിന്‍, ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ ഘടിപ്പിക്കാന്‍ OMEGA ആര്‍ക്കിടെക്ച്ചറില്‍ സാധ്യമാണ്.

എഞ്ചിനും ഗിയര്‍ബോക്‌സും

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ ബസെഡിലും തുടിക്കും. ഫിയറ്റ് നിര്‍മ്മിത എഞ്ചിന്‍ യൂണിറ്റാണിത്. ഹാരിയറിലെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ബസെഡിലേക്കും കമ്പനി പകര്‍ത്തുമെന്നാണ് വിവരം. അതേസമയം ബസെഡ് ഓട്ടോമാറ്റിക്കില്‍ ഹ്യുണ്ടായി നിര്‍മ്മിത ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് യൂണിറ്റിനെ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഹാരിയര്‍ ഓട്ടോമാറ്റിക്കിനും ഇതേ ഗിയര്‍ബോക്‌സ് സംവിധാനമാണ് ടാറ്റ നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

വീല്‍ബേസും വീതിയും

ഹാരിയറിന് സമാനമായ വീല്‍ബേസും വീതിയുമാണ് പുതിയ ബസെഡും കുറിക്കുന്നത്. അതായത് ഇരു എസ്‌യുവികളുടെ വീതി 1,894 mm. വീല്‍ബേസ് 2,741 mm. അതേസമയം കാഴ്ച്ചയില്‍ ഹാരിയറിനെക്കാള്‍ വലുപ്പം ബസെഡിനുണ്ട്.

ഡ്രൈവ്‌ട്രെയിന്‍

നിലവില്‍ മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ ഹാരിയറിലുള്ളൂ. എന്നാല്‍ എസ്‌യുവിയുടെ ഷാസിയ്ക്കും എഞ്ചിനും കൂടുതല്‍ ശേഷിയുള്ള പശ്ചാത്തലത്തില്‍ ഹാരിയര്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിനുള്ള സാധ്യത ടാറ്റ തേടുന്നുണ്ട്. ബസെഡിന്റെ കാര്യമെടുത്താല്‍ ആദ്യഘട്ടത്തില്‍ ഹാരിയറിനെ പോലെ മുന്‍ വീല്‍ ഡ്രൈവ് പതിപ്പായി മാത്രം മോഡലിനെ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം.

Most Read: പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

ക്യാബിന്‍

ഹാരിയറിനെ അതേപോലെ അകത്തളത്തില്‍ ബസെഡ് പകര്‍ത്തിയിട്ടുണ്ട്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം അടിവരയിട്ട് പറയും. ഒരേ മാതൃകയിലാണ് ഇരു എസ്‌യുവികളിലെയും ഡാഷ്‌ബോര്‍ഡ്. ബസെഡിലെ സൗകര്യങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

വ്യത്യാസങ്ങള്‍:

കരുത്തുത്പാദനം

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഇടംപിടിക്കുമെങ്കിലും കൂടുതല്‍ കരുത്തുത്പാദനം ബസെഡ് കുറിക്കും. നിലവില്‍ 138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ഹാരിയറിന് ശേഷിയുണ്ട്. ബസെഡില്‍ 170 bhp വരെ കരുത്ത് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുമെന്നാണ് വിവരം.

ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

ഉയരവും നീളവും

മൂന്നാംനിര സീറ്റുകളുടെ പശ്ചാത്തലത്തില്‍ ബസെഡിന് ഹാരിയറിനെക്കാള്‍ നീളവും ഉയരവും കൂടുതലാണ്. 4,661 mm നീളവും 1,894 mm വീതിയും 1,786 mm ഉയരവും പുതിയ എസ്‌യുവി കുറിക്കും. ഹാരിയറുമായി താരതമ്യം ചെയ്യുമ്പോള്‍ 80 mm ഉയരവും 63 mm നീളവും ബസെഡിന് കൂടുതല്‍.

Most Read: ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

മൂന്നാംനിര സീറ്റുകള്‍

മൂന്നാംനിര സീറ്റുകളാണ് ടാറ്റ ബസെഡിലെ മുഖ്യാകര്‍ഷണം. മൂന്ന് നിരകളായി സീറ്റുകള്‍ ഒരുങ്ങുന്നതുകൊണ്ട് മോഡലില്‍ ഏഴു പേര്‍ക്കിരിക്കാന്‍ കഴിയും. അതേസമയം മൂന്നാംനിരയില്‍ എന്തുമാത്രം വിശാലതയുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കാനിരിക്കുന്നതേയുള്ളൂ. ഹാരിയറില്‍ നിന്നും വ്യത്യസ്തമായി ബോക്‌സി ഘടനയാണ് ബസെഡ് പിന്തുടരുന്നത്. പരന്ന മേല്‍ക്കൂരയും എസ്‌യുവിയില്‍ എടുത്തുപറയണം.

ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

വിലയും സ്ഥാനവും

ഹാരിയറിനെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ബസെഡിനെ ടാറ്റ വിപണിയില്‍ കൊണ്ടുവരും. നിലവില്‍ 12.69 ലക്ഷം രൂപയാണ് ടാറ്റ ഹാരിയറിന് പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ മോഡല്‍ 16.35 ലക്ഷം രൂപ ഷോറൂം വില കുറിക്കുന്നു. ഏകദേശം 15 ലക്ഷം രൂപ വിലയില്‍ ബസെഡ് എസ്‌യുവിക്ക് വില കരുതുന്നതില്‍ തെറ്റില്ല. ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും മുകളില്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായി ബസെഡ് തലയുയര്‍ത്തും.

More from DriveSpark

Article Published On: Wednesday, March 13, 2019, 17:29 [IST]
English summary
Tata Harrier And Buzzard Similarities & Differences. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X