ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

ഹാരിയര്‍ ഒരു തുടക്കം മാത്രം. ഒന്നിന് പിറകെ ഒന്നായി കൂടുതല്‍ ഹാരിയര്‍ അവതാരങ്ങളെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ ടാറ്റ തുടങ്ങി. നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ രണ്ടു ഹാരിയര്‍ പതിപ്പുകളെ ആരാധകര്‍ കണ്ടുകഴിഞ്ഞു. ഏഴു സീറ്റര്‍ ബസെഡും അഞ്ചു സീറ്റര്‍ ബസെഡ് സ്‌പോര്‍ടും.

രാജ്യാന്തര നിരയില്‍ ഹാരിയര്‍ എന്ന പേരില്‍ ടൊയോട്ടയ്‌ക്കൊരു മോഡലുണ്ട്. അതുകൊണ്ടാണ് ജനീവയില്‍ അനാവരണം ചെയ്ത പുതിയ എസ്‌യുവികള്‍ക്ക് ബസെഡ് എന്ന നാമകരണം കമ്പനി കൈക്കൊണ്ടത്. എന്തായാലും ഇന്ത്യന്‍ വിപണിയില്‍ ബസെഡ് എന്നായിരിക്കില്ല മോഡലുകള്‍ അറിയപ്പെടുക.

ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

ഇരു മോഡലുകളും അടുത്തവര്‍ഷം ആദ്യപാദം ഇന്ത്യന്‍ തീരത്ത് എത്താനിരിക്കെ ഹാരിയറിന്റെ കൂപ്പെ ക്രോസ്ഓവര്‍, എംപിവി മോഡലുകള്‍ക്കുള്ള സാധ്യത തേടുകയാണ് ടാറ്റ ഇപ്പോള്‍.

ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGA ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിച്ച് ഹാരിയറിന്റെ കൂപ്പെ ക്രോസ്ഓവറിനെയും എട്ടു സീറ്റര്‍ എംപിവിയെയും ആവിഷ്‌കരിക്കാനുള്ള ആലോചന കമ്പനിക്കുണ്ടെന്ന് ടാറ്റ മോട്ടോര്‍സ് മുഖ്യ ടെക്‌നോളജി ഓഫീസര്‍ രാജേന്ദ്ര പഠേക്കര്‍ പറഞ്ഞു.

ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

നിലവില്‍ ഇരു മോഡലുകളുടെയും രൂപരേഖ ക്യാന്‍വാസില്‍ തയ്യാറായി നില്‍പ്പുണ്ട്. വിപണി സാധ്യത പഠിച്ച ശേഷം ഇരു മോഡലുകളുടെയും അവതരണത്തെ കുറിച്ച് ടാറ്റ ചിന്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോഡ്യുലാര്‍ അടിത്തറയായതുകൊണ്ട് 4.3 മീറ്ററിനും 4.8 മീറ്ററിനുമിടയില്‍ നീളമുള്ള ഏതുതരം ബോഡി ഘടനകളും OMEGA ആര്‍ക്കിടെക്ച്ചറില്‍ സാധ്യമാണ്. അതായത് ഒരു പൂര്‍ണ്ണ സെഡാനെ ആവിഷ്‌കരിക്കാന്‍ പോലും OMEGA ആര്‍ക്കിടെക്ച്ചറില്‍ കമ്പനിക്ക് കഴിയും.

ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

പക്ഷെ നിലവില്‍ എംപിവി നിരയില്‍ വരവറിയിക്കാനാണ് ടാറ്റയ്ക്ക് താത്പര്യം. മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എര്‍ട്ടിഗ എന്നിവര്‍ മാത്രമെ എംപിവി നിരയില്‍ ഇപ്പോഴുള്ളൂ. ഈ സാധ്യത മുതലെടുക്കാന്‍ ടാറ്റ ആഗ്രഹിക്കുന്നു.

Most Read: പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

നേരത്തെ പ്രീമിയം എംപിവി നിരയില്‍ ആര്യ മോഡലിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കൊണ്ടുവന്നിരുന്നെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഇത്തവണ ചിത്രം മാറുമെന്ന ദൃഢവിശ്വാസം ടാറ്റയ്ക്കുണ്ട്. OMEGA ആര്‍ക്കിടെക്ച്ചറിന്റെ കൂട്ടുപിടിച്ച് വീണ്ടും ഒരിക്കല്‍ക്കൂടി എംപിവി ലോകത്ത് ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

ഹാരിയര്‍, ബസെഡ് എസ്‌യുവികള്‍ പോലെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമായിരിക്കും പുതിയ എട്ടു സീറ്റര്‍ എംപിവിയ്ക്കും ടാറ്റ നിശ്ചയിക്കുക. ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ എംപിവിയില്‍ പ്രതീക്ഷിക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ഒരുങ്ങും. അതേസമയം നിലവിലെ സാഹചര്യങ്ങളില്‍ അത്ര പെട്ടെന്നൊന്നും എംപിവിയെ യാഥാര്‍ത്ഥ്യമാക്കാന്‍ കമ്പനിക്ക് കഴിഞ്ഞെന്ന് വരില്ല.

ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

Most Read: വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

വിപണിയില്‍ അവതരിപ്പിക്കാന്‍ ധാരാളം മോഡലുകള്‍ ഇപ്പോള്‍ത്തന്നെ ടാറ്റയുടെ കൈവശമുണ്ട്. ആള്‍ട്രോസ് ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഇവി, ബസെഡ്, ബസെഡ് സ്‌പോര്‍ട്, H2X കോണ്‍സെപ്റ്റ് എസ്‌യുവി മോഡലുകള്‍ ശേഷം മാത്രമായിരിക്കും പുതിയ ടാറ്റ എംപിവി വിപണിയിലെത്തുക.

Source: Autocar India

Most Read Articles

Malayalam
English summary
Tata Motors Designing An SUV-Coupe And Eight Seater MPV. Read in Malayalam.
Story first published: Monday, March 11, 2019, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X