വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വശ്യമനോഹരം. പുതിയ ഹ്യുണ്ടായി സൊനാറ്റയില്‍ മതിമറന്ന് നില്‍ക്കുകയാണ് ഇപ്പോള്‍ വാഹന പ്രേമികള്‍. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ആവിഷ്‌കരിച്ച 'സെന്‍ഷ്യസ് സ്‌പോര്‍ടിനെസ്' ഡിസൈന്‍ ഭാഷ്യം സെഡാന്റെ ഭാവമേ തിരുത്തിയിരിക്കുന്നു.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

ഇത്രയും കാലം എക്‌സിക്യൂട്ടീവ് സെഡാനെന്ന് സൊനാറ്റയെ വിശേഷിപ്പിച്ച ഹ്യുണ്ടായി, ഇനി നാലു ഡോര്‍ കൂപ്പെയെന്ന് മോഡലിനെ വിളിക്കും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര പുതിയ കൂപ്പെ വിശേഷണത്തോട് നീതി പുലര്‍ത്തുന്നുണ്ടുതാനും. സൊനാറ്റയില്‍ കമ്പനി നടത്താത്ത പരീക്ഷണങ്ങളില്ല.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

സൊനാറ്റ എംബെറ, സൊനാറ്റ ഗോള്‍ഡ്, ഫ്‌ളൂയിഡിക് സൊനാറ്റ; നടത്തിയ പരീക്ഷണങ്ങളൊന്നും നിലംതൊടുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് 2015 -ല്‍ സൊനാറ്റയെ ഇന്ത്യന്‍ തീരത്ത് നിന്നും കമ്പനി പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോള്‍ പുതിയ സൊനാറ്റയെ കണ്ടതുമുതല്‍ ആരാധകര്‍ ചോദിക്കുന്നു, 'കാറെപ്പോഴാണ് ഇങ്ങോട്ടു വരിക?'.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജിനെ പോലുണ്ട് പുത്തന്‍ സൊനാറ്റയുടെ മുഖച്ഛായ. ഒറ്റ നോട്ടത്തില്‍ ഹ്യുണ്ടായിയുടെ തന്മയത്വം സെഡാനില്‍ കണ്ടുകിട്ടില്ല. 2018 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി കൊണ്ടുവന്ന 'ലെ ഫില്‍ റോഗ്' കോണ്‍സെപ്റ്റാണ് സൊനാറ്റയ്ക്ക് ആധാരം.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

ഹ്യുണ്ടായിയുടെ സെന്‍ഷ്യസ് സ്‌പോര്‍ടിനെസ് ഡിസൈന്‍ ഭാഷ്യം പാലിക്കുന്ന ആദ്യ പ്രൊഡക്ഷന്‍ മോഡലും ഇതുതന്നെ. ആകാരം, ആര്‍ക്കിടെക്ച്ചര്‍, സ്റ്റൈല്‍, ടെക്‌നോളജി എന്നീ നാലു നിര്‍ണായക മേഖലകളെ മികവുറ്റ് സമന്വയിപ്പിക്കാന്‍ സെന്‍ഷ്യസ് സ്‌പോര്‍ടി ഡിസൈന്‍ ഭാഷ്യത്തിന് കഴിയുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

ഒളിഞ്ഞിരിക്കുന്ന ലൈറ്റിംഗ് ലാമ്പുകള്‍ക്കൊപ്പമുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ സൊനാറ്റയുടെ രൂപകല്‍പ്പനയില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പുകളില്‍ നിന്നാരംഭിച്ച് ബോണറ്റിന് കുറുകെ വിന്‍ഡ്ഷീല്‍ഡ് വരെ നീളുന്ന ക്രോം വരകള്‍ കമ്പനിയുടെ പുതിയ പരീക്ഷണമാണ്.

Most Read: ബോംബിട്ടാലും തകരില്ല പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍, മോദിയും വാങ്ങുമോ ഒരെണ്ണം?

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

എന്തായാലും പുതിയ സൊനാറ്റയില്‍ കാര്യമായ ഗൃഹപാഠം ഹ്യുണ്ടായി ചെയ്തിട്ടുണ്ടെന്ന് വ്യക്തം. മുന്‍വശത്ത് ഏറിയ പങ്കും പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഗ്രില്ലും ചേര്‍ന്ന് കൈയ്യടക്കുന്നു. തമ്മില്‍ ചേര്‍ന്നണയുന്ന ടെയില്‍ലാമ്പുകളാണ് പിറകിലെ മുഖ്യ വിശേഷം. ഇക്കുറി ബൂട്ട് ലിഡിന്റെ അറ്റത്ത് സ്‌പോയിലര്‍ നല്‍കാനും കമ്പനി തീരുമാനിച്ചു.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

ബൂട്ടിലേക്ക് കൃത്യതയോടെ ഒഴുകിയിറങ്ങുന്ന റൂഫ് ലൈനും ദൃശ്യവിരുന്നൊരുക്കുന്നതില്‍ പിന്നിലല്ല. മുന്‍ മോഡലിനെ അപേക്ഷിച്ച് 45 mm നീളവും 25 mm വീതിയും 35 mm വീല്‍ബേസും എട്ടാംതലമുറ സൊനാറ്റയ്ക്ക് കൂടുതല്‍ കുറിക്കും. ഒപ്പം ഗ്രൗണ്ട് ക്ലിയറന്‍സ് 30 mm കുറഞ്ഞു.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

അകത്തളത്തില്‍ തുകലിന്റെ മേന്മ മാത്രം മതി കാറിന്റെ ആഢംബര മുഖം തിരിച്ചറിയാന്‍. മേല്‍ത്തരം തുകല്‍ ആവരണം ക്യാബിനില്‍ ഉടനീളം ഒരുങ്ങുന്നു. പുതിയ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ഷിഫ്റ്റര്‍ തുടങ്ങിയവ സെഡാനിലെ സവിശേഷതകളായി ചൂണ്ടിക്കാട്ടാം.

വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

സ്റ്റീയറിംഗ് വീലില്‍ പ്രത്യേക സാറ്റിന്‍ ക്രോം ശൈലിയും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സൊനാറ്റയെ വീണ്ടും അവതരിപ്പിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഒരുപക്ഷെ വരികയാണെങ്കില്‍ സ്‌കോഡ സൂപ്പേര്‍ബ്, ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാമ്രി സെഡാനുകളുമായാകും ഹ്യുണ്ടായി സൊനാറ്റ വിപണിയില്‍ മത്സരിക്കുക.

More from DriveSpark

Article Published On: Friday, March 8, 2019, 10:55 [IST]
English summary
The New Hyundai Sonata. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X