ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ

By Rajeev Nambiar

ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചാല്‍ എങ്ങനെയിരിക്കും? ചോദ്യം കേള്‍ക്കേണ്ട താമസം മറുപടി വരും, രണ്ടും തമ്മില്‍ അലുവയും മത്തിക്കറിയും പോലുള്ള വ്യത്യാസമുണ്ടെന്ന്. ഒന്ന് ലോകത്തെ ഏറ്റവും ചെറിയ, വില കുറഞ്ഞ കാര്‍. മറ്റൊന്ന് എസ്‌യുവികളിലെ ആജാനബാഹു.

മാരുതി 800 ഹാച്ച്ബാക്കിന്റെ ഭാവപ്പകര്‍ച്ചകള്‍ പലത് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ഹമ്മറാവണമെന്ന് പറഞ്ഞ് ഒരു മാരുതി കാറുടമയും ഇറങ്ങിത്തിരിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതും സംഭവിച്ചു. 800 ഹാച്ച്ബാക്കിന് ഹമ്മറിന്റെ കുപ്പായം തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നു രാജ്യത്തെ ഒരു മോഡിഫിക്കേഷന്‍ സ്ഥാപനം.

ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ

ഇന്നുവരെയുള്ള 800 മോഡിഫിക്കേഷനില്‍ വെച്ച് ഏറ്റവും ഭയാനകമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഹമ്മറിലേക്കുള്ള പ്രയാണത്തില്‍ മാരുതി 800 -ന് അതിന്റെ തനത് വ്യക്തിത്വം നഷ്ടപ്പെട്ടു. കാറിനെ അടിമുടി ഉടച്ചുവാര്‍ത്തിരിക്കുന്നു ഇവര്‍.

Most Read: ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

ബോഡി പാനലുകള്‍ മുഴുവന്‍ പ്രത്യേക കസ്റ്റം നിര്‍മ്മിതിയാണ്. കാഴ്ച്ചയില്‍ ഹമ്മറിന്റെ മിനിയേച്ചര്‍ രൂപമായി ഈ അവതാരത്തെ കണക്കാക്കാം. മുന്നില്‍ കറുത്ത ബമ്പറും സില്‍വര്‍ ഗ്രില്ലും മുഖ്യാകര്‍ഷണമായി മാറുന്നു.

ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ

ബമ്പറില്‍ രണ്ടു കൊളുത്തുകള്‍ പ്രത്യേകം ഇടംപിടിക്കുന്നുണ്ട്. വട്ടത്തിലുള്ള ചെറിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും ഒരുങ്ങുന്നത്. ഹമ്മറിന്റെ മാതൃകയില്‍ ബമ്പറിന് കീഴെയുള്ള സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് കാഴ്ച്ചഭംഗി മാത്രമെ ലക്ഷ്യമിടുന്നുള്ളൂ. വലുപ്പമേറിയ ബോണറ്റില്‍ ഹമ്മറിന്റെ പരുക്കന്‍ ഭാവം പകര്‍ത്താന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്. റെഡ്, സില്‍വര്‍, ബ്ലാക്ക് നിറങ്ങള്‍ മോഡലിന് വര്‍ണ്ണപ്പകിട്ടേകുന്നു.

ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ

ഇരു പാര്‍ശ്വങ്ങളിലുമുള്ള വീല്‍ ആര്‍ച്ചുകള്‍ ഹമ്മര്‍ സങ്കല്‍പങ്ങളോട് ഇഴകി നില്‍ക്കും. സ്റ്റീല്‍ മെഷ് ശൈലിയാണ് ഡോറുകള്‍ പിന്തുടരുന്നത്. ചെറിയ ട്രാക്ടര്‍ ടയറുകളും കാറിന്റെ സവിശേഷതയില്‍പ്പെടും. 180/85D 12 അളവ് കുറിക്കുന്ന ടയറുകള്‍ രൂപഭാവത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു.

ബമ്പര്‍, ടെയില്‍ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, സില്‍വര്‍ സ്റ്റെപ്പ് എന്നിങ്ങനെ നീളും കാറിന്റെ പിന്നിലെ ആകര്‍ഷണങ്ങള്‍. ഉള്ളിലും പരിഷ്‌കാരങ്ങള്‍ കടന്നെത്തിയിട്ടുണ്ട്.

ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ

സില്‍വര്‍ ഫിനിഷാണ് ഡാഷ്‌ബോര്‍ഡിന്. പിറകിലെ ബെഞ്ച് സീറ്റിന് പകരം ഫ്‌ളാറ്റ്‌ബെഡ് തല്‍സ്ഥാനത്ത് ഒരുങ്ങുന്നു. സീറ്റുകള്‍ക്ക് പുതിയ കവറുകള്‍ സമര്‍പ്പിക്കാനും സൃഷ്ടാക്കള്‍ മറന്നിട്ടില്ല. 205 mm ആണ് കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. അതായത് ഇന്നു വിപണിയില്‍ എത്തുന്ന കോമ്പാക്ട് എസ്‌യുവികളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് ഈ മാരുതി 800 -നുണ്ട്.

Most Read: കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

ആഫ്റ്റര്‍മാര്‍ക്കറ്റ് യൂണിറ്റാണ് എക്‌സ്‌ഹോസ്റ്റും. അതേസമയം ശബ്ദഗാംഭീര്യതയില്‍ പുതിയ എക്‌സ്‌ഹോസ്റ്റ് പിന്നില്‍ പോകുന്നില്ല. അതേസമയം കേവലം കാഴ്ചഭംഗി മാത്രമാണ് മോഡിഫിക്കേഷന്‍ ഇവിടെ ലക്ഷ്യമിടുന്നത്.

എഞ്ചിനില്‍ മാറ്റങ്ങളില്ല. കാറിലുള്ള 796 സിസി എഞ്ചിന് 37 bhp കരുത്തും 59 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒന്നരലക്ഷം മുതല്‍ 1.8 ലക്ഷം രൂപ വരെയാണ് മാരുതി 800 ഹാച്ച്ബാക്കിനെ ഹമ്മറാക്കി മാറ്റാനുള്ള ചിലവ്.

എന്നാല്‍ ഇത്തരം മോഡിഫിക്കേഷന്‍ നടപടികള്‍ നിയമവിരുദ്ധമാണെന്നു പ്രത്യേകം പരാമര്‍ശിക്കണം. ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണം. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല. കാറായാലും ബൈക്കായാലും രൂപം മാറിയിട്ടുണ്ടെങ്കിലും രജിസ്ട്രേഷന്‍ റദ്ദു ചെയ്യാമെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു.

Source: MAGNETO 11

Most Read Articles

Malayalam
English summary
Maruti 800 To Hummer Modification. Read in Malayalam.
Story first published: Tuesday, March 12, 2019, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X