ഒന്ന് മുട്ടിയാലോ എന്ന് ഹ്യുണ്ടായി, നോക്കിക്കളയാമെന്ന് ടാറ്റ; മാറ്റുരയ്ക്കാം i20 N-ലൈനും ആൾട്രോസ് റേസറും

ഓട്ടോ എക്സ്പോയിൽ ഏറ്റവും കൂടുതൽ സർപ്രൈസ് ഒരുക്കിയവരാണ് ടാറ്റ മോട്ടോർസ്. നിലവിലുള്ള കാറുകളുടെ പ്രത്യേക പതിപ്പുകൾ മുതൽ പുത്തൻ കൺസെപ്റ്റ് കാറുകൾ വരെ പ്രദർശിപ്പിച്ചാണ് വാഹന മേളയ്ക്ക് കമ്പനി പൊലിമയേകിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഹ്യുണ്ടായി i20 N-ലൈൻ സ്പോർട്ടി കാറിനുള്ള ടാറ്റയുടെ മറുപടിയാണ്.

അതേ ആൾട്രോസിന്റെ റേസർ എഡിഷനെ കുറിച്ചാണീ പറഞ്ഞു വരുന്നത്. ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പിൽ പ്രദർശിപ്പിച്ച ഈ വാഹനം വിപണിയിലേക്ക് എത്തുമോയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. എത്തിയാൽ മാറ്റുരയ്ക്കാൻ പോവുന്നതോ നിലവിലെ സ്പോർട്ടി ഹാച്ച്ബാക്കുകളുടെ തലതൊട്ടപ്പനായ ഹ്യുണ്ടായി i20 N-ലൈൻ മോഡലിനോടുമാവും. നേരത്തെ ഐ-ടർബോ വേരിയന്റ് വിപണിയിൽ എത്തിയപ്പോൾ നെക്സോണിലെ അതേ എഞ്ചിൻ കടമെടുത്ത് ഇറക്കാമായിരുന്നു എന്ന് വിമർശിച്ചവർക്കുള്ള ഉത്തരം കൂടിയാണിത്.

ഒന്ന് മുട്ടിയാലോ എന്ന് ഹ്യുണ്ടായി, നോക്കിക്കളയാമെന്ന് ടാറ്റ; മാറ്റുരയ്ക്കാം i20 N-ലൈനും ആൾട്രോസ് റേസറും

നിലവിലെ സാഹചര്യത്തിൽ ഏത് മോഡൽ പുറത്തിറക്കായിലും ഹിറ്റാവുന്ന രാശിയാണ് ടാറ്റ മോട്ടോർസിനുള്ളത്. ആയതിനാൽ ആൾട്രോസ് റേസർ ഹ്യുണ്ടായി i20 N ലൈൻ ഹാച്ച്ബാക്കിന് യോഗ്യമായ ഒരു എതിരാളിയായിരിക്കുമെന്നാണ് ഏവപുടേയും പ്രതീക്ഷ. അതുപോലെ രണ്ട് ഹാച്ച്ബാക്കുകളും തമ്മിൽ നമുക്ക് ഒന്നു താരതമ്യം നടത്തിയാലോ? പെർഫോമൻസിലും ലുക്കിലും പ്രീയോഗികയിലും എല്ലാം ആരാണ് മുന്നിട്ടു നിൽക്കുന്നതെന്ന് നോക്കാം.

എഞ്ചിൻ

ആദ്യം എഞ്ചിനിൽ നിന്നും തന്നെ തുടങ്ങാം അല്ലേ... ടാറ്റ ആൾട്രോസ് റേസറിന് ജനപ്രിയനായ നെക്സോൺ കോംപാക്‌ട് എസ്‌യുവിയുടെ അതേ 1.2 ലിറ്റർ, 3 സിലിണ്ടർ, ടർബോചാർജ്ഡ്, പെട്രോൾ എഞ്ചിനാണ് കരുത്ത് പകരാൻ എത്തിയിരിക്കുന്നത്. എങ്കിലും 5,500 rpm-ൽ 118.3 bhp പവറും 1,750 rpm-ൽ 170 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാക്കിയാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഒന്ന് മുട്ടിയാലോ എന്ന് ഹ്യുണ്ടായി, നോക്കിക്കളയാമെന്ന് ടാറ്റ; മാറ്റുരയ്ക്കാം i20 N-ലൈനും ആൾട്രോസ് റേസറും

മറുവശത്ത് 6,000 rpm-ൽ 118.3 bhp പവറും 1,500 rpm-ൽ 172 Nm torque നൽകുന്ന ഒരു ചെറിയ 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി i20 N ലൈനിന് കരുത്തേകുന്നത്. ആൾട്രോസ് റേസറിനേക്കാൾ 2 Nm കൂടുതൽ ടോർക്ക് i20 N ലൈൻ ഉത്പാദിപ്പിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

ഗിയർബോക്സ് ഓപ്ഷൻ

ട്രാൻസ്മിഷനെ കുറിച്ച് പറയുമ്പോൾ ആൾട്രോസ് റേസറിനെ TA78 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡായി സജ്ജീകരിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് ഹോട്ട് ഹാച്ചിന്റെ അടിസ്ഥാനമായി നിലനിർത്തിയേക്കുകയാണെന്നു വേണം പറയാൻ. അതേസമയം ഹ്യുണ്ടായി i20 N ലൈനിൽ 7 സ്പീഡ് DCT ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് iMT ട്രാൻസ്മിഷൻ ഉപയോഗിച്ച് വ്യക്തമാക്കാം. ചുരുക്കി പറഞ്ഞാൽ കൂടുതൽ ഫാൻസി ട്രെൻഡി സംവിധാനങ്ങൾ കൊറിയൻ ബ്രാൻഡിന് അവകാശപ്പെടാനാവുമെന്ന് ചുരുക്കം.

ഒന്ന് മുട്ടിയാലോ എന്ന് ഹ്യുണ്ടായി, നോക്കിക്കളയാമെന്ന് ടാറ്റ; മാറ്റുരയ്ക്കാം i20 N-ലൈനും ആൾട്രോസ് റേസറും

ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആൾട്രോസ് റേസറിനെ കൂടുതൽ സങ്കീർണമായ സവിശേഷതകളോടെയാണ് ടാറ്റ മോട്ടോർസ് സജ്ജീകരിച്ചിരിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ഇത്തവണ കാറിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ഇലക്ട്രിക്കൽ പ്രവർത്തിപ്പിക്കുന്ന സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ നവീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

മറുവശത്ത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി i20 N-ലൈനിൽ വാഗ്‌ദാനം ചെയ്യുന്നത്. ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ ടെക്, സ്‌പോർട്ടി 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളുള്ള സ്റ്റാൻഡേർഡ് പതിപ്പിന് തുല്യമാണ് സ്പോർട്ടി പതിപ്പിലെ സവിശേഷതകൾ.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, 7-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, കൂൾഡ് ഗ്ലോവ്ബോക്സ്, ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് സൺറൂഫ്, കൂടാതെ മറ്റു പല ആധുനിക ഫീച്ചറുകളും കാറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇനി ഇതിൽ ആരാണ് കേമനെന്ന് വിലയിരുത്തിയാൽ സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ ടാറ്റ ആൾട്രോസ് റേസർ വളരെ പ്രതീക്ഷ നൽകുന്നതും ഹ്യൂണ്ടായി i20 N-ലൈനിന് ഒത്ത എതിരാളിയുമാണെന്ന് പറയാം.

എന്നിരുന്നാലും മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് ടാറ്റ ഇതുവരെ വ്യക്തമായ ഒരു സൂചനയും നൽകിയിട്ടില്ല. പറഞ്ഞുവരുന്നത്, വാഹന നിർമാതാക്കൾ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചാൽ ആൾട്രോസ് റേസർ ഒരു വിജയകരമായ ഉൽപ്പന്നമാകുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നാണ്. നെക്സോണിനെ പുതിയ എഞ്ചിൻ ഓപ്ഷനോടെ പുതുക്കി വിപണിയിൽ എത്തിക്കുമ്പോൾ ഒരു പക്ഷേ ആൾട്രോസ് റേസർ യാഥാർഥ്യമായേക്കും.

Most Read Articles

Malayalam
English summary
A detailed comparison between tata altroz racer vs hyundai i20 n line models
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X