ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

മഹീന്ദ്ര ഇലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ. ഡെലിവറി നിരയിലേക്ക് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചേര്‍ക്കാനുള്ള ശ്രമത്തിന്റ ഭാഗമായണ് ഈ പങ്കാളിത്തമെന്ന് ഇരുകൂട്ടരും വ്യക്തമാക്കി.

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

2025-ഓടെ ഇന്ത്യയിലെ ഡെലിവറി ശ്രേണിയില്‍ 10,000 ഇവികള്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. 2030-ഓടെ ആമസോണ്‍ ആഗോളതലത്തില്‍ ചേര്‍ക്കുന്ന 100,000 ഇവികള്‍ക്കു പുറമേയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

ആമസോണ്‍ ഇന്ത്യ തങ്ങളുടെ ഡെലിവറി ശ്രേണിയിലേക്കായി മഹിന്ദ്ര ട്രിയോ സോര്‍ ഇവികള്‍ ഏറ്റെടുക്കും. ആമസോണ്‍ ഇന്ത്യയുടെ ഡെലിവറി പങ്കാളികളുടെ ശൃംഖലയുമായി മഹീന്ദ്ര ട്രിയോ സോര്‍ ഇവികള്‍ ബെംഗളൂരു, ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍, ലഖ്നൗ എന്നിവയുള്‍പ്പെടെ ഏഴ് നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

MOST READ: മുഖംമിനുക്കി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വെബ്സൈറ്റിൽ ഇടംനൽകി മാരുതി, അരങ്ങേറ്റം മാർച്ചിൽ

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന ഒരു വിതരണ ശൃംഖല നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു.

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

2025 ഓടെ 10,000 വാഹനങ്ങളിലേക്ക് ഇലക്ട്രിക് വെഹിക്കിള്‍ ശ്രേണി വ്യാപിപ്പിക്കുന്നത് വ്യവസായത്തിലെ സുസ്ഥിര നേതാവാകാനുള്ള തങ്ങളുടെ യാത്രയിലെ ഒരു അവിഭാജ്യ നാഴികക്കല്ലെന്നും കമ്പനി അറിയിച്ചു.

MOST READ: മഹീന്ദ്ര XUV500 മിഡ് വേരിയന്റിന്റെ വിവരങ്ങള്‍ അറിയാം; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

ഉപഭോക്തൃ ഓര്‍ഡറുകളുടെ സുസ്ഥിരവും സുരക്ഷിതവുമായ ഡെലിവറികള്‍ ഉറപ്പുവരുത്തുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുന്നതിന് തങ്ങള്‍ നിരവധി ഒ.ഇ.എമ്മുകളുമായി പ്രവര്‍ത്തിക്കുന്നു, മഹീന്ദ്ര ഇലക്ട്രിക്കുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും ആമസേണ്‍ വ്യക്തമാക്കി.

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പ്രവര്‍ത്തനത്തിലെ പ്രധാന ഘടകമാണ് ശുദ്ധമായ ഊര്‍ജ്ജം നല്‍കുന്ന ശുദ്ധമായ മൊബിലിറ്റി. ആമസോണ്‍ ഇന്ത്യയും മഹീന്ദ്ര ഇലക്ട്രിക്കും തമ്മിലുള്ള പങ്കാളിത്തം ഇ-മൊബിലിറ്റി വ്യവസായത്തില്‍ ഇന്ത്യയുടെ സുപ്രധാന പുരോഗതിയെ ഊട്ടിയുറപ്പിക്കുന്നതും പാരിസ്ഥിതിക സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വാഹന നിര്‍മാതാക്കളുടെയും ഇ-കൊമേഴ്സ് കമ്പനികളുടെയും പങ്ക് എടുത്തുകാണിക്കുന്നതിനും സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അഭിപ്രായപ്പെട്ടു.

MOST READ: കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം; ഷീൽഡ് ഓഫ് ട്രസ്റ്റ് മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നയപരമായ നടപടികളുടെ പിന്തുണയോടെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കമ്പനികളെ ഇ-മൊബിലിറ്റി സ്വീകരിക്കാന്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

ഇന്ത്യയുടെ ചലനാത്മക പൊതു-സ്വകാര്യ മേഖല നേതൃത്വം, സംരംഭക സംസ്‌കാരം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ്, ഐ.ടിയുടെയും നിര്‍മ്മാണത്തിന്റെയും അതുല്യമായ സംഗമം നൂതന മൊബിലിറ്റി സൊല്യൂഷനുകളില്‍ ആഗോള നേതൃത്വ സ്ഥാനം നേടാന്‍ കഴിവുകള്‍ സഹായിക്കും.

MOST READ: കാത്തിരിപ്പ് അവസാനിച്ചു, സഫാരിയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

ആമസോണ്‍ ഒപ്പിട്ട കാലാവസ്ഥാ പ്രതിജ്ഞയ്ക്ക് അനുസൃതമായി രാജ്യത്ത് കാര്‍ബണിന്റെ അളവ് കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലക്ഷ്യമിടുന്നത്. പ്രതിജ്ഞയുടെ ഭാഗമായി, 2022-ല്‍ ആഗോളതലത്തില്‍ 10,000 ഇവികളും 2030 ഓടെ ഒരു ലക്ഷം വാഹനങ്ങളും അവതരിപ്പിക്കാനുള്ള പദ്ധതി ആമസോണ്‍ പ്രഖ്യാപിച്ചു.

ഡെലിവറിക്കായി ഇനി ട്രിയോ സോര്‍ ഇലക്ട്രിക്; ആമസോണും മഹീന്ദ്രയും കൈകോര്‍ത്തു

ഇതിലൂടെ 2030 ഓടെ പ്രതിവര്‍ഷം 4 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ലാഭിക്കുന്നു. ആമസോണ്‍ ഇതിനകം തന്നെ ഏതാനും ഇവി പൈലറ്റ് പദ്ധതി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുടനീളമുള്ള നഗരങ്ങളും പൈലറ്റ് പ്രോജക്റ്റില്‍ നിന്നുള്ള പഠനങ്ങളും 2025 ഓടെ വിപുലീകരിക്കാവുന്നതും ദീര്‍ഘകാലവുമായ ഇവി ഡെലിവറി വാഹനങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനിയെ സഹായിക്കും.

Most Read Articles

Malayalam
English summary
Amazon Partners With Mahindra Electric, To Add Zor EV Its Fleet Of Delivery Vehicles. Read in Malayalam.
Story first published: Tuesday, February 23, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X