Just In
- 5 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 8 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 10 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 24 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Sports
കേരള പ്രീമിയര്‍ ലീഗ്: ജഴ്സി പുറത്തിറക്കി കേരള യുണൈറ്റഡ് എഫ്സി, ആദ്യ കളി മാര്‍ച്ച് ആറിന്
- Movies
അടിമുടി മാറ്റവുമായിട്ടാണ് ലാലേട്ടന് എത്തിയത്; സല്മാന് ഖാനെ പോലെ പൊട്ടിത്തെറിക്കുന്ന താരത്തെ കണ്ട് ആരാധകര്‍
- News
താന്‍ പറഞ്ഞത് മുനീറിന് മനസ്സിലായില്ല, എസ്ഡിപിഐയുമായുള്ള ബന്ധമാണ് പറഞ്ഞതെന്ന് ശോഭ സുരേന്ദ്രന്
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഖംമിനുക്കി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വെബ്സൈറ്റിൽ ഇടംനൽകി മാരുതി, അരങ്ങേറ്റം മാർച്ചിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മൂന്നാംതലമുറയിൽ നിരത്തിലോടുന്ന ജനപ്രിയ മോഡലിനെ ഒന്ന് മുഖംമിനുക്കി അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

കുറച്ചുനാളായി സ്വിഫ്റ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. എന്നാൽ മോഡൽ വിപണിയിലെത്താൻ ഇനി അധികം വൈകില്ലെന്നാണ് സന്തോഷം നൽകുന്ന കാര്യം.

2021 സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പങ്കുവെച്ചാണ് മാരുതി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വാഹനം മാർച്ചോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച പതിപ്പിനെ കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സെറ്റിലും ലിസ്റ്റുചെയ്തിട്ടുണ്ട്.
MOST READ: റെനോ ഡസ്റ്ററും പുതുതലമുറയിലേക്ക്, സാധ്യതകൾ ഇങ്ങനെ

വരാനിരിക്കുന്ന സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ചില അപ്‌ഗ്രേഡുകൾക്കൊപ്പം സ്റ്റൈലിംഗിലും ചെറിയ മാറ്റങ്ങളും വരുത്തും. ടീസർ ചിത്രങ്ങളിൽ നിന്ന് കാണുന്നതു പോലെ സ്വിഫ്റ്റിന്റെ ഫ്രണ്ട് ഗ്രില്ലിന് ഇപ്പോൾ തിരശ്ചീനമായ ക്രോം സ്ലാറ്റുള്ള ഒരു ഹണികോമ്പ് മെഷ് ലഭിക്കുന്നു.

ഇതുകൂടാതെ വാഹനം കറുത്ത മേൽക്കൂരയുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വശക്കാഴ്ച്ചയിൽ പുതുമനിലനിർത്താൻ 15 ഇഞ്ച് അലോയ് വീലുകളുടെ രൂപകൽപ്പനയും പുതിയതായിരിക്കും.
MOST READ: കാത്തിരിപ്പ് അവസാനിച്ചു, സഫാരിയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

എന്നിരുന്നാലും കോംപാക്‌ട് ഹാച്ച്ബാക്കിന്റെ നിലവിലെ രൂപഘടന അതേപടി നിലനിർത്തും. അകത്തളത്തിലെ മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒരു കറുത്ത നിറത്തിൽ പൂർത്തിയാക്കിയ ഇന്റീരിയർ തന്നെയാകും വാഗ്ദാനം ചെയ്യുക.

എങ്കിലും അപ്ഹോൾസ്റ്ററി പുതിയതായിരിക്കാം. ക്രൂയിസ് കൺട്രോൾ ഇനി മുതൽ സ്വിഫ്റ്റിൽ ലഭ്യമാകുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടുണ്ട്. ടോപ്പ് വേരിയന്റുകളിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളൂ.
MOST READ: മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഹെഡ്‌ലൈറ്റ്, ഡിആർഎൽ, ടെയിൽ ലൈറ്റുകൾ എന്നിവ പൂർണ എൽഇഡി ലൈറ്റിംഗായിരിക്കും. അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയോടൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉള്ള സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയാകും പ്രധാന ഫീച്ചറുകൾ.

അതോടൊപ്പം മൾട്ടി-കളർ എംഐഡി, ഫ്ലാറ്റ് സംയോജിത നിയന്ത്രണങ്ങളുള്ള ബോട്ടം സ്റ്റിയറിംഗ് വീൽ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയും പുതിയ സ്വിഫ്റ്റിന്റെ സവിശേഷതകളായിരിക്കും.

സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ നവീകരണം എഞ്ചിനിലായിരിക്കും. പുതിയ മോഡൽ K12N എഞ്ചിനെ K12N ഡ്യുവൽജെറ്റ് മോട്ടോറിന് വഴിമാറും. ഈ യൂണിറ്റ് പരമാവധി 90 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

കൂടാതെ സ്റ്റാൻഡേർഡായി ഒരു ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റവും ഹാച്ച്ബാക്കിന് ലഭിക്കും. ബലേനോയിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനം ലഭിക്കില്ല. ഗിയർബോക്‌സ് ഓപ്ഷനുകൾ മുമ്പത്തെപ്പോലെ തന്നെ തുടരും.

അതായത് 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവയായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുകയെന്ന് സാരം. നിലവിൽ മാരുതി സുസുക്കി സ്വിഫ്റ്റിന് 5.49 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ചെറിയ തോതിൽ വില വർധിക്കാൻ സാധ്യതയുണ്ട്.