മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറാസോ ഓട്ടോമാറ്റിക് വേരിയന്റ് ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് വ്യക്തമാക്കി മഹീന്ദ്ര. മാരുതി സുസുക്കിയുടെ എര്‍ട്ടിഗയ്ക്കും പ്രീമിയം ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലാണ് എംപിവി നിലവില്‍ ഇടംപിടിക്കുന്നത്.

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വരും ആഴ്ചകളില്‍ മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി ആറ് സ്പീഡ് എഎംടി ജോടിയാക്കിയായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കുക.

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

എംപിവിയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. M2, M4+, M6 + എന്നീ മൂന്ന് ട്രിം ഓപ്ഷനുകളില്‍ ഓട്ടോമാറ്റിക് എംപിവി ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

MOST READ: റെനോയുടെ തുറുപ്പ്ചീട്ടാകാന്‍ കൈഗര്‍; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങള്‍

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

അതത് ട്രിമ്മുകളിലെ എല്ലാ സവിശേഷതകളും അവയുടെ മാനുവല്‍ പതിപ്പുകള്‍ക്ക് സമാനമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. നിലവില്‍ ബിഎസ് VI നവീകരണത്തോടെയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര മറാസോ എംപിവിയില്‍ എത്തുന്നത്.

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഇത് പരമാവധി 121 bhp കരുത്തും 300 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഒരേ പവര്‍, ടോര്‍ക്ക് കണക്കുകള്‍ ഓട്ടോമാറ്റിക് വേരിയന്റില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പെട്രോള്‍ വില വര്‍ധനവ് അനുഗ്രഹമായെന്ന് ഹീറോ ഇലക്ട്രിക്; മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ് ലാമ്പുകള്‍, ടെയില്‍, റിയര്‍ ഫോഗ് ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, അഡാപ്റ്റീവ് ഗൈഡ്‌ലൈന്‍സോടുകൂടിയ റിയര്‍വ്യൂ പാര്‍ക്കിംഗ് ക്യാമറ എന്നിവയും മറാസോ എംപിവിയുടെ പ്രത്യേകതകളാണ്.

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, മറ്റ് നിരവധി ഹോസ്റ്റുകള്‍ എന്നിവ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എംപിവിയില്‍ ഉണ്ട്.

MOST READ: സെഗ്മെന്റിലെ "സുരക്ഷിതവും ശക്തവുമായ എസ്‌യുവി" ഫോക്‌സ്‌വാഗൺ ടൈഗൂൺ

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് മഹീന്ദ്ര മറാസോയ്ക്ക് ഫോര്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചിരുന്നു. നിലവിലെ ഡീസല്‍ എഞ്ചിനൊപ്പം പുതിയ എഞ്ചിന്‍ അപ്ഡേറ്റും എംപിവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് ലഭിക്കുക. മറാസോ എംപിവിയില്‍ ഇത് അരങ്ങേറും. ഈ യൂണിറ്റ് 162 bhp കരുത്തും 280 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്‌തേക്കും. മറാസോ എംപിവിയില്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്റെ അവതരണ തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Source:Autocar India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Planning To Launch Marazzo Automatic Soon In India, All Details Here. Read in Malayalam.
Story first published: Monday, February 22, 2021, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X