സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

ഈ വർഷം ദീപാവലി സീസണിന് മുമ്പായി വിപണിയിൽ ടൈഗൂണുമായി കളംനിറയാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ. മിഡ്-സൈസ് കോം‌പാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ ഏറെ പുതുമകളുമാണ് ജർമൻ വാഹനം എത്തുന്നത്.

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

നിലവിൽ സെഗ്‌മെന്റ് ഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയിൽ നിന്നുള്ള മത്സരത്തെ അഭിമുഖീകരിക്കാൻ എന്തായാലും പ്രത്യേകം ഫോക്‌സ്‌വാഗൺ കരുതേണ്ടതുണ്ട്. വരാനിരിക്കുന്ന സ്‌കോഡ കുഷാഖും പുതിയ ടൈഗൂണിനെതിരെ രംഗത്തുവരും.

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

ഈ വിഭാഗത്തിലെ "സുരക്ഷിതവും ശക്തവുമായ എസ്‌യുവി" ആയിരിക്കും ടൈഗൂൺ എന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. വാഹനം ഒരു ഫൺ ടു ഡ്രൈവ് കാറായിരിക്കുമെന്നും കൂട്ടിന് നിരവധി സവിശേഷതകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

വ്യത്യസ്ത ബോഡി ശൈലികളുമായി പൊരുത്തപ്പെടുന്ന MQB A0 IN പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫോക്‌സ്‌വാഗൺ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജർമൻ ബ്രാൻഡ് തങ്ങളുടെ വരാനിരിക്കുന്ന പുതിയ ആഗോള ഉൽ‌പ്പന്നങ്ങൾ‌ക്കായി സമാന വാസ്തുവിദ്യ ഉപയോഗിക്കുകയും ചെയ്യും.

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

പുതിയ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ആശിഷ് വെളിപ്പെടുത്തി. ബ്രാൻഡിന്റെ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ നിർമാണ മോഡലായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്.

MOST READ: ജീപ്പ് റാങ്‌ലറിന്റെ വില കുറയും; വിപണിയിൽ എത്തുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്ത്

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

ഫോക്സ്‍വാഗൺ ടൈഗൂണിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും ആഗോള തലത്തിലുള്ള ഫോക്‌സ്‌വാഗൺ T-ROC എസ്‌യുവിക്ക് സമാനമാണ്. എന്നിരുന്നാലും ഇത് നീളവും വീതിയും ഉയരവുമുള്ള മോഡലിന് സെഗ്‌മെന്റിന്റെ ഏറ്റവും വലിയ വീൽബേസും ഉണ്ടാകും. ഇതിന്റെ നീളം 4.3 മീറ്ററും വീൽബേസിന് 2671 മില്ലീമീറ്റർ നീളവും ഉണ്ടാകും.

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് പുതിയ ഫോക്‌സ്‌വാഗൺ മിഡ് സൈസ് എസ്‌യുവി ലഭ്യമാക്കുന്നത്.

MOST READ: ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 147 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതേസമയം ടർബോ യൂണിറ്റ് 120 bhp പവറിൽ 200 Nm torque വികസിപ്പിക്കും. ടൈഗൂണിന്റെ ടർബോ പെട്രോൾ എഞ്ചിനിൽ സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യയുണ്ട് എന്നതും സ്വാഗതാർഹമാണ്.

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

അത് എഞ്ചിനിലെ ലോഡ് മനസിലാക്കി രണ്ട് സിലിണ്ടറുകൾ വരെ നിർജ്ജീവമാക്കും. ഉയർന്ന ഇന്ധനക്ഷമത കൈവരിക്കാൻ ഈ സംവിധാനം ടൈഗൂണിനെ സഹായിക്കും.

സെഗ്മെന്റിലെ “സുരക്ഷിതവും ശക്തവുമായ എസ്‌യുവി” ഫോക്‌സ്‌വാഗൺ ടൈഗൂൺ

കോംപാക്‌ട് എസ്‌യുവിക്ക് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കാം. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക്കും ഓഫറിൽ ഉണ്ടാകും.

Most Read Articles

Malayalam
English summary
Volkswagen Taigun Will Be The Safest And Strongly Built Mid Size SUV In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X