തീതുപ്പുന്ന സായുധ ബജാജ് ഓട്ടോറിക്ഷ, 600 കുതിരശക്തി!

By Santheep

ഓട്ടോറിക്ഷയില്‍ സൂപ്പര്‍ബൈക്ക് എന്‍ജിന്‍ ഘടിപ്പിക്കുന്ന ഒരു വീഡിയോ നേരത്തെ ഞങ്ങള്‍ പോസ്റ്റു ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. എകെ47 അടക്കമുള്ള ആയുധങ്ങളും തീതുപ്പുന്ന സംവിധാനങ്ങളുമെല്ലാം ഘടിപ്പിച്ച ഓട്ടോറിക്ഷ ഓടുന്നതിന്റെ വീഡിയോ അന്ന് ലഭ്യമായിരുന്നില്ല. പ്രസ്തുത വീഡിയോ ഇപ്പോള്‍ യൂടൂബില്‍ ലഭ്യമാണ്.

താഴെ ചിത്രങ്ങളും വീഡിയോയും കാണാം.

600 കുതിരശക്തിയുള്ള സായുധ ബജാജ് ഓട്ടോറിക്ഷ

ചിത്രങ്ങളിലൂടെ നീങ്ങുക.

600 കുതിരശക്തിയുള്ള സായുധ ബജാജ് ഓട്ടോറിക്ഷ

ബ്രിട്ടിഷ് വാഹനഭ്രാന്തനായ കോളിന്‍ ഫര്‍സ് ലോകപ്രശസ്തനാണ്. ഭ്രാന്തമായ സാങ്കേതിക മോഡിഫിക്കേഷനുകള്‍ നടത്തി പുതിയ വാഹനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത് ഇദ്ദേഹത്തിന്റെ ഹോബിയാണ്. ഇവ വീഡിയോ പിടിച്ച് യൂടൂബിലിട്ട് വന്‍തോതില്‍ പണം വാരുകയും ചെയ്യുന്നു ഇദ്ദേഹം.

600 കുതിരശക്തിയുള്ള സായുധ ബജാജ് ഓട്ടോറിക്ഷ

ഇത്തവണ ഒരു ബജാജ് ആര്‍ഇ ഓട്ടോറിക്ഷയിലാണ് കോളിന്റെ പണി നടന്നത്. ബജാജിന്റെ ചെറിയ എന്‍ജിന്‍ ഏടുത്തുമാറ്റി ഹോണ്ട സിബിആര്‍600എഫ് സൂപ്പര്‍ബൈക്കിന്റെ എന്‍ജിന്‍ ഘടിപ്പിക്കുകയാണ് കോളിന്‍ ചെയ്തത്. 150 സിസി ശേഷിയുള്ള എന്‍ജിനെ താങ്ങാന്‍ നിര്‍മിച്ചെടുത്ത ഒരു വാഹനത്തില്‍ 600 സിസി എന്‍ജിന്‍ ഘടിപ്പിച്ചാലത്തെ അവസ്ഥയെന്താണ്?

600 കുതിരശക്തിയുള്ള സായുധ ബജാജ് ഓട്ടോറിക്ഷ

എകെ47 അടക്കമുള്ള ആയുധങ്ങളും ഇദ്ദേഹം ഈ ഓട്ടോറിക്ഷയോടു ചേര്‍ത്തു. ഇവ ഒറിജിനലല്ല എന്നുമറിയുക.

600 കുതിരശക്തിയുള്ള സായുധ ബജാജ് ഓട്ടോറിക്ഷ

ബജാജ് ഓട്ടോയില്‍ സൂപ്പര്‍ബൈക്ക് എന്‍ജിന്‍ ഘടിപ്പിച്ചതിനു ശേഷം ഒരു സ്‌പോര്‍ട്‌ബൈക്കില്‍ ചേര്‍ക്കുന്ന മിക്കവാറും ഘടകഭാഗങ്ങള്‍ ചേര്‍ത്താണ് വാഹനം തയ്യാറാക്കിയത്. ബജാജ് ഓട്ടോയുടെ സാധാരണ ടയറുകള്‍ എടുത്തുമാറ്റി വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ചു.

600 കുതിരശക്തിയുള്ള സായുധ ബജാജ് ഓട്ടോറിക്ഷ

കോളിന്‍ ഈ വാഹനത്തില്‍ ഡിസ്‌ക് ബ്രേക്കുകളും ചേര്‍ത്തു. വാഹനത്തിനു പിന്നില്‍ തീതുപ്പുന്ന സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മുന്നില്‍ റൂഫില്‍ നിന്നും സൂപ്പര്‍ ബജാജ് ഓട്ടോറിക്ഷ തീതുപ്പും. ഇടയ്ക്ക് കോളിന്‍ ഈ ഓട്ടോറിക്ഷയില്‍ വീലി കളിക്കുന്നതും കാണാം.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
Bajaj rickshaw with CBR600F engine, and automatic weaponry.
Story first published: Wednesday, November 19, 2014, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X