ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

Written By:

മെര്‍സിഡീസ് ബെന്‍സിന്റെയോ, ടാറ്റയുടെയോ ലോഗോയെ അറിയാത്തവര്‍ ഇന്ന് അപൂര്‍വ്വമായിരിക്കും. വിപണിയില്‍ പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ വിപണിയില്‍ ബ്രാന്‍ഡുകള്‍ ചുവട് ഉറപ്പിക്കുന്നത് തനത് ലോഗോയിന്മേലാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

ബ്രാന്‍ഡുകളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ലോഗോകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. പ്രശസ്ത കാര്‍ ബ്രാന്‍ഡുകളുടെ ലോഗോയ്ക്ക് പിന്നിലുള്ള ചരിത്രങ്ങളിലൂടെ ഒരിക്കല്‍ നാം കടന്ന് പോയതാണ്. ശേഷിക്കുന്ന ലോകോത്തര ബ്രാന്‍ഡുകളുടെ ചരിത്രം വീണ്ടും പരിശോധിക്കാം.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; ലോഗോകളുടെ ചരിത്രം (ഭാഗം 1)

ഷെവര്‍ല, റെനോ, മിത്സുബിഷി, ഫോര്‍ഡ് ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ കഥകളിലേക്ക് കടക്കാം-

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)
  • ഷെവര്‍ലെ

മെര്‍സിഡീസും, ബിഎംഡബ്ല്യുവിനും ഒപ്പം ലോക ജനതയ്ക്ക് ഏറെ പരിചിതമായ ലോഗോയാണ് അമേരിക്കയുടെ ഷെവര്‍ലെയുടേത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

മധ്യ-പൂര്‍വ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഷെവര്‍ലെ ഒരു സംസ്‌കാരം തന്നെയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

1911 നവംബര്‍ മൂന്നിന് പിറവി കൊണ്ട ഷെവര്‍ലെ ഇന്ന് ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളുടെ മനസ്സില്‍ വേഗതയുടെയും കരുത്തിന്റെയും പ്രതീകമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

റേസ് കാര്‍ ഡ്രൈവറായിരുന്ന ലൂയി ഷെവര്‍ലെയും ജനറല്‍ മോട്ടോഴ്സ് സ്ഥാപകന്‍ വില്യം സി ഡ്യൂറന്റും ചേര്‍ന്നാണ് ഷെവര്‍ലെ കമ്പനി സ്ഥാപിച്ചത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

യാത്രകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വില്യം സി ഡ്യൂറന്റ്, 1980 ല്‍ ഒരു ഫ്രഞ്ച് ഹോട്ടലിന്റെ എംബ്ലത്തില്‍ നിന്നുമാണ് ഷെവര്‍ലെയുടെ 'ബൗ ടൈ' ലോഗോ കണ്ടെത്തുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

1913 മുതലാണ് 'ബൗ ടൈ' ലോഗോ ഷെവര്‍ലെ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതിനു ശേഷം നിരവധി പരിണാമങ്ങള്‍ ഈ ലോഗോയ്ക്ക് സംഭവിച്ചു.

ലോഗോയുടെ പിറവി സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ ഓട്ടോ ചരിത്രകാരന്മാര്‍ക്കിടയില്‍ നടക്കുന്നുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

ലൂയി ഷെവര്‍ലെയുടെ മാതാപിതാക്കന്മാരുടെ നാടായ സ്വറ്റ്സര്‍ലന്‍ഡിനോടുള്ള ആദരം ഈ ലോഗോയില്‍ കാണാമെന്നും ചില വാദങ്ങളുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

1915ല്‍ ലൂയി ഷെവര്‍ലെയും ഡ്യൂറന്റും തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 1916ല്‍ ലൂയി തന്റെ ഓഹരി ഡ്യൂറന്റിന് വില്‍ക്കുകയായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

1917ല്‍ ജനറല്‍ മോട്ടോഴ്സ് പ്രസിഡന്റ് പദവി ഏറിയ ഡ്യൂറന്റ്, ഒരു പ്രത്യേക ഡിവിഷനായി ഷെവര്‍ലെയെ ഏറ്റെടുത്തു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

ഷെവര്‍ലെയെ പ്രകീര്‍ത്തിച്ച് നിരവധി ഗാനങ്ങള്‍ അമേരിക്കന്‍ പോപ് സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)
  • റെനോ

ഓട്ടോ ലോകത്തെ മനോഹരമായ ലോഗോകളില്‍ ഒന്നാണ് റെനോയുടേത്. റെനോയുടെ ആദ്യ ലോഗോ രൂപം കൊള്ളുന്നത് 1900 ലാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

എന്നാല്‍ ഇന്ന് കാണുന്ന ഡയമണ്ട് രൂപാകൃതിയിലുള്ള വ്യക്തിമുദ്ര റെനോയ്ക്ക് ലഭിച്ചത് 1925 ലാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

1972 ല്‍ വിക്ടര്‍ വസെര്‍ലി രൂപം നല്‍കിയ ലോഗോയാണ് റെനോയ്ക്ക് ലഭിച്ച ആദ്യ വിജയകരമായ റീഡിസൈന്‍.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

തുടര്‍ന്ന് റെനോയുടെ ആധുനിക വേര്‍ഷനുകള്‍ക്ക് പശ്ചാത്തലമായതും വസെര്‍ലിയുടെ ലോഗോയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

പിൽക്കാലത്ത് യെല്ലോ സ്‌ക്വയറും ഡയമണ്ട് ലോഗോയില്‍ വന്ന് ചേരുകയായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

റെനോ ലോഗയിലെ മഞ്ഞ നിറം സമൃദ്ധി, ഊര്‍ജ്ജം, വിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - (ഭാഗം 2)

അതേസമയം, സില്‍വര്‍ നിറം സൂചിപ്പിക്കുന്നത് തികവിനെയും, ക്രിയാത്മകതയെയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • പൂഷോ

ഫ്രാഞ്ചെ കോമ്‌തെയില്‍ നിന്നുമാണ് ഏറെ പ്രശസ്തമായ പൂഷോ ലോഗോ രൂപംകൊള്ളുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

1847 ലാണ് ജസ്റ്റിന്‍ ബ്ലെയ്‌സര്‍ രൂപകല്‍പന ചെയ്ത 'സിംഹ ചിഹ്നം' പൂഷോ ലോഗോയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ആദ്യ കാലങ്ങളില്‍ പൂഷോയില്‍ നിന്നും പുറത്ത് വന്നത് സ്റ്റീല്‍ ഉത്പന്നങ്ങളായിരുന്നു. 1889 ലാണ് പൂഷോയുടെ ലോഗോയോടുള്ള ആദ്യ വാഹനം വന്നെത്തിയത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

പൂഷോയില്‍ നിന്നും ആദ്യമായി നിര്‍മ്മിക്കപ്പെട്ട വാഹനം മുച്ചക്ര സൈക്കിളായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

സിംഹ ചിഹ്നത്തോടെയുള്ള ആദ്യ പൂഷോ കാർ പൂഷോ സഹോദരന്മാരാണ് നിർമ്മിച്ചത്. അമ്പിന് മുകളിലുള്ള സിംഹ ചിഹ്നമാണ് അക്കാലത്ത് പൂഷോ സ്വീകരിച്ചത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

1930 മുതല്‍ 1968 വരെ ഗര്‍ജ്ജിക്കുന്ന സിംഹമാണ് പൂഷോ ലോഗോകളില്‍ നിറഞ്ഞ് നിന്നിരുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

പാരമ്പര്യവും, ആധുനികതയും ലാളിത്യവും വിളിച്ചോതുന്ന നിലവിലെ പൂഷോ ലോഗോയ്ക്ക് രാജ്യാന്തര തലത്തില്‍ ആരാധകര്‍ ഏറെയാണുള്ളത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • ഹോണ്ട

ജാപ്പനീസ് കരവിരുതിനുള്ള മറ്റൊരു ഉദ്ദാഹരണമാണ് ഹോണ്ട. വിവിധ ശ്രേണികളിലായി ഹോണ്ട കാഴ്ച വെച്ചിട്ടുള്ള ടൂവീലര്‍, ഫോര്‍ വീലര്‍ മോഡലുകള്‍ ഹോണ്ടയുടെ കഴിവിനെ ആഗോള തലത്തില്‍ പ്രചരിപ്പിച്ചു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ഹോണ്ട ലോഗോകളില്‍ കാണപ്പെടുന്ന H ചിഹ്നം യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തെയും നീണ്ടുനില്‍പ്പിനെയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ടൂവീലറുകളില്‍ ഹോണ്ട നല്‍കുന്ന ചിറക് മികവിനെയും വേഗതയെയും പര്യായമാക്കുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • മിത്സുബിഷി

മിത്സുബിഷി എന്നത് ജാപ്പനീസ് പദമാണ്. 'മിത്സു' എന്നാല്‍ മൂന്ന്; 'ബിഷി' എന്നാല്‍ ഡയമണ്ട് ആകൃതി എന്നാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

മൂന്ന് ഡയമണ്ട് എന്നാണ് മിത്സുബിഷി എന്ന ജാപ്പനീസ് പദം അര്‍ത്ഥമാക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

മിത്സുബിഷിയുടെ സ്ഥാപകന്‍ യത്താരോ ഇവാസാക്കിയാണ് കമ്പനിയുടെ ലോഗോയ്ക്ക് രൂപം നല്‍കിയത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ടോസ ഗോത്രത്തിന്റെ മൂന്ന് ശിഖരങ്ങളെയാണ് മൂന്ന് ഇലകളിലായി മിത്സുബിഷിയുടെ ലോഗോയിൽ ചിത്രീകരിച്ചിട്ടുള്ളത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • ലോട്ടസ്

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസിന്റെ ലോഗോയ്ക്കും ആരാധകര്‍ ഏറെയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ലോട്ടസിന്റെ സ്ഥാപകൻ ആന്റണി കോളിന്‍ ബ്രൂസ് ചാപ്മാന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് ലോഗോയ്ക്ക് മേല്‍ കമ്പനി നല്‍കിയിട്ടുള്ളത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ത്രികോണവും ലോട്ടസ് ലോഗോയിലുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

അക്കാലങ്ങളിൽ, രാജ്യാന്തര മോട്ടോര്‍ സ്‌പോര്‍ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് കാറുകളിൽ മാത്രം ഉപയോഗിച്ചിരുന്ന നിറമാണ് ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ലോട്ടസ് ലോഗോയില്‍ ത്രികോണത്തിന് പിന്നിലെ മഞ്ഞ പശ്ചാത്തലം ലോട്ടസ് കാറുകളുടെ സമൃദ്ധിയെ സൂചിപ്പിക്കുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ലോട്ടസ് ടൈപ് 48 ഫോര്‍മുല 2 റേസ് കാറില്‍ മരണമടഞ്ഞ മുന്‍ ലോക ചാമ്പ്യന്‍ ജിം ക്ലാര്‍ക്കിന് ആദരസൂചകമായി, ലോട്ടസ് കാറുകള്‍ ഒരു കാലത്ത് കറുത്ത ബാഡ്ജ് ധരിച്ചിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • മിനി

വൃത്തത്തിന് ഉള്ളില്‍ വലിയ അക്ഷരങ്ങളില്‍ കുറിച്ച മിനി ലോഗോ ഏതൊരു ഒാട്ടോ പ്രേമിയുടെയും സ്വപ്നമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ലോഗോയില്‍ മിനി നല്‍കിയിട്ടുള്ള ചിറകുകള്‍ പ്രതിനിധീകരിക്കുന്നത് മികവിനെയും, കരുത്തിനെയും, ക്രിയാത്മകതയെയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സില്‍വര്‍ നിറം സൂചിപ്പിക്കുന്നത് മിനിയുടെ പാരമ്പര്യവും പ്രൗഢിയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ഇരുപതാം നൂറ്റാണ്ടിൽ, മിക്ക കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകളിലും ചിറകുകൾ സ്ഥിരസാന്നിധ്യമായിരുന്നു. അതിനാലാണ് മിനിയിലും സമാനമായ ചിറകുകള്‍ വന്നെത്തിയത് എന്ന വാദവും ശക്തമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

2015 ലാണ് മിനിയുടെ ലോഗോയില്‍ കമ്പനി അവസാനമായി മാറ്റങ്ങള്‍ വരുത്തിയത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • സ്‌കോഡ

സ്‌കോഡയുടെ ലോഗോയിലേക്ക് കടന്നെത്തണമെങ്കില്‍, പരിശോധിക്കേണ്ടത് 1923 ലെ ചരിത്രമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

നിരവധി പരിണാമങ്ങള്‍ക്ക് ശേഷമാണ് സ്‌കോഡ തങ്ങളുടെ സ്ഥിരം ലോഗോ കണ്ടെത്തിയത്. 1895-ല്‍, ലോഗോയില്‍ സ്‌കോഡ ഉള്‍പ്പെടുത്തിയത് ഇലകള്‍ പിണഞ്ഞുകയറിയ ചക്രത്തെയായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് അക്കാലത്ത് സ്‌കോഡ നിര്‍മ്മിച്ചിരുന്നത്. സ്ലാവ് ദേശീയതയെ പ്രതീകവല്‍ക്കരിച്ച ഈ ലോഗോ 'സ്ലാവിയ ലോഗോ' എന്നാണ് അറിയപ്പെട്ടത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

പിന്നീട് 1905 ലാണ് ലോഗോയില്‍ മാറ്റം വന്നെത്തുന്നത്. സ്‌കോഡ കാര്‍ നിര്‍മ്മാണം ആരംഭിച്ചതും 1905 ലാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

1926 ലാണ് 'ചിറകുള്ള അമ്പ്' എന്ന ആശയത്തെ ഉള്‍ക്കൊണ്ട് സ്‌കോഡ ലോഗോ സ്വീകരിച്ചത്. പിന്നീട് 1999 ലും 2011 ലും ലോഗോയ്ക്ക് മേല്‍ സ്‌കോഡ വീണ്ടും മാറ്റങ്ങള്‍ വരുത്തി.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ചിറകുള്ള അമ്പ് എന്ന മനോഹരമായ ആശയം ആരില്‍ നിന്നാണ് വന്നതെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

അന്നത്തെ വാണിജ്യ ഡയറക്ടറായിരുന്ന ടി മാഗ്ലിക്കില്‍ നിന്നായിരിക്കാം ലോഗോ വന്നതെന്ന് സ്‌കോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ സൂചിപ്പിക്കുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

2011 ജനീവ മോട്ടോര്‍ ഷോയിലാണ് സ്‌കോഡ തങ്ങളുടെ ഏറ്റവും പുതിയ ലോഗോയില്‍ അണിനിരന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)
  • ഫോര്‍ഡ്

50 വര്‍ഷത്തെ പാരമ്പര്യവും പഴക്കവുമുണ്ട് ഫോര്‍ഡിന്റെ ഐക്കോണിക് ലോഗോയ്ക്ക്. എന്നാല്‍ ഫോര്‍ഡ് ലോഗോയുടെ ചരിത്രം ആരംഭിക്കുന്നത് 1906 ലാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

ഫോര്‍ഡ് മോട്ടോര്‍ കമ്പനി എന്ന പദത്തെ ആധുനികവത്കരിക്കാൻ ഹെന്റി ഫോര്‍ഡിന്റെ എഞ്ചിനീയറിംഗ് അസിസ്റ്റന്‍ഡ് നടത്തിയ പരീക്ഷണമാണ് ലോഗോയിൽ കലാശിച്ചത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

പിന്നാലെ അന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രചാരം നേടിയ ചിറകുകളെ ലോഗോയിൽ ഫോര്‍ഡ് ഉൾക്കൊള്ളുകയായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

അതേസമയം, ക്രിയാത്മകമായി F , D അക്ഷരങ്ങളെ ചിറകുമായി ബന്ധപ്പിക്കാന്‍ ഫോര്‍ഡ് അന്ന് ശ്രദ്ധ നല്‍കി.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

1927 ല്‍ നീല പശ്ചാത്തലത്തിലുള്ള ഫോര്‍ഡ് ഓവല്‍ ബാഡ്ജ്, ഫോർഡിന്റെ മോഡല്‍ എ കാറുകളില്‍ പ്രത്യക്ഷപ്പെട്ടു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം - ഭാഗം (II)

1976 വരെ ലോഗോയില്‍ ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്ന ഫോര്‍ഡ്, പിന്നിട് മാറ്റം വരുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

കൂടുതല്‍... #കൗതുകം #off beat
English summary
Tales behind car logos - Part II. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more