Just In
Don't Miss
- News
സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്പെന്ന് റിപ്പോർട്ട്, 3 റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Lifestyle
ലോക വനിതാ ദിനത്തില്‍ അണ്മോഡ ആര്‍ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയിൽ റോയൽ എൻഫീൽഡ് ആരാധകരായ താരങ്ങൾ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോർസൈക്കിൾ ബ്രാൻഡാണ് റോയൽ എൻഫീൽഡ്. എല്ലായിടത്തും വലിയൊരു ആരാധക പിൻതുണയും ബ്രാൻഡിനുണ്ട്. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ സെലിബ്രിറ്റികൾക്കിടയിലും വളരെ ജനപ്രിയമാണ്.

റോയൽ എൻഫീൽഡ് പ്രേമികളായ രാജ്യത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ ആരാണ് ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ, അവരുടെ ഒരു പട്ടിക ഞങ്ങൾ ക്രമീകരിച്ചിട്ടുണ്ട്, ഇതിൽ ഞങ്ങൾ ആരെയെങ്കിലും വിട്ടുപോയെങ്കിൽ കമന്റുകളിൽ ഞങ്ങളെ അറിയിക്കുക.

ജോൺ അബ്രഹാം
ഏറ്റവും വലിയ മോട്ടോർ സൈക്കിൾ ആരാധകരിൽ ഒരാളാണ് ജോൺ. നിരവധി സൂപ്പർബൈക്കുകൾ സ്വന്തമാക്കിയ അദ്ദേഹം അവയിൽ പലതും അപ്‌ഗ്രേഡുചെയ്യുന്നു. ജോണിന് രണ്ട് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുണ്ട്, അവ രണ്ടും കസ്റ്റമൈസ് ചെയ്തവയാണ്.
MOST READ: 24 വർഷങ്ങൾക്ക് ശേഷം ബ്രോങ്കോ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ച് ഫോർഡ്

ഇതിൽ ഒരു രജപുത്താന കസ്റ്റംസ് ലൈറ്റ്ഫൂട്ട് ഉണ്ട്, അതിന്റെ ഷേപ്പ് നിലനിർത്തുന്നതിനായി അദ്ദേഹം മിക്കപ്പോഴും ഉപയോഗിക്കുന്നു. ബുൾ സിറ്റി കസ്റ്റംസിൽ നിന്നുള്ള അക്കുമയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഗുൽ പനാഗ്
സാഹസികതയോടെ സ്വന്തം വിതം നയിക്കുന്ന ഒരു നടിയാണ് ഗുൽ പനാഗ്. വളരെയധികം പരിഷ്കരിച്ച മഹീന്ദ്ര സ്കോർപിയോ ഗെറ്റവെയ്ക്കു പുറമെ നിരവധി റോയൽ എൻഫീൽഡുകളും ഗുൽ സ്വന്തമാക്കിയിട്ടുണ്ട്. അവയിൽ പലതും ചണ്ഡിഗഡിലെ അവരുടെ വീട്ടിൽ പാർക്ക് ചെയ്തിട്ടുണ്ട്. ഹിമാലയൻ നിരയുമായി അടുത്തതിനാൽ, പലപ്പോഴും താരം വളഞ്ഞ പർവത റോഡുകളിൽ റൈഡിന് പോകാറുണ്ട്.
MOST READ: ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000 ബുക്കിംഗുകൾ

നാന പട്ടേക്കർ
നാനാ പട്ടേക്കറിന് അധികം വാഹനങ്ങളില്ല. എന്നിരുന്നാലും, റോയൽ എൻഫീൽഡ് ഡെസേർട്ട് സ്റ്റോമിൽ നിരവധി തവണ അദ്ദേഹെ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് പുതിയ GT ഇരട്ടകളുടെ വരവിനു മുമ്പും ബ്രാൻഡിൽ നിന്നുമുള്ള ഏറ്റവും ചെലവേറിയ മോഡലായിരുന്നു ഡെസേർട്ട് സ്റ്റോം 500. ഇത് കൂടാതെ മഹീന്ദ്ര ജീപ്പും നാന സ്വന്തമാക്കിയിട്ടുണ്ട്.

വരുൺ ധവാൻ
യുവതലമുറയിൽ വളരെയധികം ജനപ്രിയനായ വരുൺ ധവാൻ കുറച്ച് ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. നിരവധി ഹൈ-എൻഡ് ബൈക്കുകളും കസ്റ്റം പെയിന്റ് ചെയ്ത റോയൽ എൻഫീൽഡ് ബുള്ളറ്റ് 500 ഉം വരുൺ ധവാൻ സ്വന്തമാക്കിയിട്ടുണ്ട്. ഒലിവ് ഗ്രീൻ നിറത്തിലാണ് താരം തന്റെ ബൈക്ക് ഒരുക്കിയിരിക്കുന്നത്.

ആദിത്യ റോയ് കപൂർ
ആദിത്യ റോയ് കപൂർ നിരൂപകരെ സന്തോഷിപ്പിക്കുന്ന നിരവധി പ്രകടനങ്ങൾ നൽകിയിട്ടുള്ള വ്യക്തിയാണ്. മോട്ടോർ സൈക്കിളുകളിലും ധാരാളമായി സഞ്ചരിക്കുന്ന ഇദ്ദേഹത്തിന് AVL എഞ്ചിൻ ഘടിപ്പിച്ച ഒരു റോയൽ എൻഫീൽഡ് മാച്ചിസ്മോ 500 ഉണ്ട്. കാസ്റ്റ്-ഇരുമ്പ് എഞ്ചിനുള്ള റോയൽ എൻഫീൽഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇവ രണ്ടും ഇപ്പോൾ വിപണിയിൽ ലഭ്യമല്ല, അതിനാൽ എക്കാലത്തെയും മികച്ച റോയൽ എൻഫീൽഡ് മോഡലുകളിലൊന്നായി ഇവ കണക്കാക്കപ്പെടുന്നു.

ജാക്കി ഷ്രോഫ്
ബെന്റ്ലി ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ ജാക്കിക്ക് സ്വന്തമാണ്. ചെറുപ്പത്തിൽ, അദ്ദേഹം ബൈക്കുകളും ഓടിക്കാറുണ്ടായിരുന്നു, കൂടാതെ സ്‌കെലിറ്റർ എന്ന കസ്റ്റമൈസ്ഡ് ബൈക്കും അദ്ദേഹം പ്രത്യേകമായി നിർമ്മിച്ചതാണ്.
MOST READ: പാലിസേഡ് എസ്‌യുവിക്ക് സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഗോസ്റ്റ് റൈഡറിന്റെ ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ബൈക്ക്. ജാക്കി ഇപ്പോഴും ബൈക്കിംഗ് ഉപേക്ഷിച്ചിട്ടില്ല. അടുത്തിടെ, അദ്ദേഹം ക്രോം നിറത്തിൽ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650 വാങ്ങി.

മോഹൻ ലാൽ
മലയാള സിനിമകളിലെ ഇതിഹാസ നടനായ ലാലേട്ടനും തന്റെ കാർ ശേഖരത്തിന് പേരുകേട്ട താരമാണ്. ക്രോം പെയിന്റ് നിറത്തിൽ പൂർത്തിയാക്കിയ റോയൽ എൻഫീൽഡ് സ്വന്തമായി ഓടിക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. വീടിന്റെ പരിസരത്ത് ബൈക്കിനൊപ്പം സമയം ചെലവഴിക്കുന്ന ലാലേട്ടനെ പലപ്പോൾ കണ്ടെത്തിയിട്ടുണ്ട്.