മുസ്ലിങ്ങളെ ജോലിക്കെടുക്കില്ലെന്ന് പൂന്തോ സമ്മാനിച്ച കമ്പനി

By Santheep

കഴിഞ്ഞ വര്‍ഷം തങ്ങളുടെ തൊഴിലാളികള്‍ക്ക് ദീപാവലി ബോണസ്സായി പൂന്തോ കാറുകളും ഫ്‌ലാറ്റുകളും സമ്മാനിച്ച് സല്‍പേര് നേടിയ കമ്പനിയാണ് ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ്. കുറെയധികം പണം ചെലവിട്ട് നേടിയ പ്രസ്തുത സല്‍പേര് ഒരു ഇമെയില്‍ റിപ്ലേയിലൂടെ കളഞ്ഞു കുളിച്ചിരിക്കുകയാണ് ഈ ഡയമണ്ട് വ്യാപാര സ്ഥാപനം.

തൊഴിലാളികള്‍ക്ക് 500 കാറുകള്‍ സമ്മാനിച്ച ഡയമണ്ട് വ്യാപാരി

കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ച ഒരു എംബിഎ ബിരുദധാരിയോട് തങ്ങള്‍ മുസ്ലിങ്ങളെ ജോലിക്കെടുക്കില്ലെന്ന് മറുപടി നല്‍കിയിരിക്കുകയാണ് ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ്. സംഭവം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. വിഷയത്തില്‍ കമ്പനി മൗനം പാലിക്കുകയാണ്.

ഫിയറ്റ് പൂന്തോ ഇവോ

സെസ്ഹാന്‍ അലി ഖാന്‍ എന്നയാള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. സെസ്ഹാന്റെ ജോലി അപേക്ഷയ്ക്ക് വന്ന ഇമെയില്‍ മറുപടി ഇപ്രകാരമായിരുന്നു: 'Thanks for your application. We regret to inform you that we hire only non-Muslim candidatse.

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ഹബ്ബായി മാറാന്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. തമിഴ്‌നാട് അടക്കമുള്ള, ഈ മേഖലയില്‍ ദീര്‍ഘകാലമായി വാഴ്ചയുറപ്പിച്ച സംസ്ഥാനങ്ങളോട് പോരാടി വേണം ഗുജറാത്തിന് നേട്ടമുണ്ടാക്കാന്‍. എന്നാല്‍, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാത്ത തോതിലുള്ള മത-സാമുദായിക വേര്‍തിരിവുകള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
Hare Krishna Exports Pvt Ltd which gifted employees 455 Fiat Punto Evo cars in trouble.
Story first published: Thursday, May 21, 2015, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X