ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എൻട്രി ലെവൽ പെർഫോമൻസ് ഓറിയന്റഡ് ബൈക്കിംഗ് സെഗ്‌മെന്റിലെ ജനപ്രിയ മോഡലായിരുന്ന പൾസർ NS160 പുതിയ തലമുറ അവതാരത്തിന് വഴിമാറി കൊടുത്തിരിക്കുകയാണ്. മുൻഗാമിയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ പരിഷ്ക്കാരങ്ങളോടെ ബജാജ് ഇന്ത്യയിൽ പുതിയ N160 ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചും കഴിഞ്ഞു.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

നിരവധി മികച്ച ഇൻ-ക്ലാസ് സവിശേഷതകൾ, പുതിയ രൂപം, മെച്ചപ്പെടുത്തിയ എഞ്ചിൻ എന്നിവയെല്ലാം കൂടിചേരുന്നതാണ് പൾസർ N160. എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ടിവിഎസ് അപ്പാച്ചെ 160 4V മോഡലുമായാണ് ബജാജിന്റെ പ്രധാന മത്സരം. ഇവ രണ്ടും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

രണ്ട് ബൈക്കുകൾക്കും ഒരു സ്ട്രീറ്റ് ഫൈറ്ററിന്റെ സുഗമവും എയറോഡൈനാമിക് പ്രൊഫൈലും ഉണ്ടെങ്കിലും പൾസർ N160 കൂടുതൽ അത്ലറ്റിക് ശൈലിയിൽ എത്തുന്നത് ആളുകളെ ആകർഷിക്കാൻ സഹായിച്ചേക്കും. N160 മോഡലിന്റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ഒതുക്കമുള്ള അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റാണ്. ഇത് ബൈക്കിന് മെലിഞ്ഞതും അലങ്കോലമില്ലാത്തതുമായ രൂപവുമാണ് സമ്മാനിച്ചിരിക്കുന്നത്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

പൾസർ N160 VS അപ്പാച്ചെ RTR 160 സ്റ്റൈലിംഗ്

താരതമ്യപ്പെടുത്തുമ്പോൾ ടിവിഎസ് അപ്പാച്ചെ RTR 2V, 4V എന്നിവ ഉയർന്ന എക്‌സ്‌ഹോസ്റ്റാണ് ഉപയോഗിക്കുന്നത്. പൾസർ N160 അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് ഇടുങ്ങിയ സ്ഥലങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ അനുവദിക്കുമെന്നതാണ് പ്രത്യേകത. കളർ ഓപ്ഷനുകളുടെ കാര്യത്തിൽ അപ്പാച്ചെ RTR 160 ഉപയോക്താക്കൾക്ക് താരതമ്യേന കൂടുതൽ ഓപ്ഷനുകൾ ലഭിക്കും.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

RTR 160 2V പതിപ്പിനെ മൊത്തം ആറ് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുമ്പോൾ RTR 4V മോഡലിന് നാല് വ്യത്യസ്ത നിറങ്ങളിൽ അണിയിച്ചൊരുക്കിയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

പൾസർ N160 ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റ് ബ്രൂക്ലിൻ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ ഈ വേരിയന്റിന് കൂടുതൽ നിറങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. N160 സിംഗിൾ-ചാനൽ എബിഎസ് വേരിയന്റിന്റെ കാര്യത്തിൽ കരീബിയൻ ബ്ലൂ, റേസിംഗ് റെഡ്, ടെക്നോ ഗ്രേ എന്നിവയാണ് കളർ ഓപ്ഷനുകൾ.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എഞ്ചിൻ

164.82 സിസി, 2-വാൽവ്, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എഞ്ചിനാണ് പുതിയ പൾസർ N160 മോഡലിന്റെ ഹൃദയം. ഇത് 8,750 rpm-ൽ പരമാവധി 16 bhp കരുത്തും 6,750 rpm-ൽ 14.65 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

മറുവശത്ത് അപ്പാച്ചെ RTR 160 2V പതിപ്പിലെ 159.7 സിസി, എയർ കൂൾഡ് എഞ്ചിൻ 15.53 bhp പവറിൽ 13.9 Nm torque വരെ നിർമിക്കാൻ കഴിവുള്ളതാണ്. ഇതും 5-സ്പീഡ് ഗിയർബോക്സുമായാണ് വരുന്നത്. RTR 160 4V വേരിയന്റിന് അതേ ശേഷിയുള്ള എഞ്ചിനാണ് ലഭിക്കുന്നതെങ്കിലും ഓയിൽ കൂളിംഗ് സജ്ജീകരണവുമായാണ് ഇതു വരുന്നത്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

വ്യത്യസ്‌ത റൈഡിംഗ് മോഡുകളുള്ള ഇതിന് സ്‌പോർട്ട് മോഡിൽ 17.55 bhp പവറിൽ 14.73 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. അതേസമയം അർബൻ, റെയിൻ മോഡിൽ അപ്പാച്ചെ RTR 160 4V വേരിയന്റ് 15.64 bhp, 14.14 Nm torque എന്നിവ സൃഷ്‌ടിക്കുന്ന ഒന്നാണ്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

രണ്ട് ബൈക്കുകളിലും റൈഡർ സീറ്റിന്റെ ഉയരം ഏതാണ്ട് തുല്യമാണ്. പൾസർ N160 മോഡലിന് 795 മില്ലീമീറ്ററും RTR 160 പതിപ്പിന് 790 മില്ലീമീറ്ററുമാണ് സീറ്റ് ഹൈറ്റ് വരുന്നത്. ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിൽ N160 165 മില്ലീമീറ്റർ വാഗ്ദാനം ചെയ്യുമ്പോൾ അപ്പാച്ചെയ്ക്കുള്ളത് 180 മില്ലീമീറ്ററാണ്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

വിലയും മറ്റ് ഫീച്ചറുകളും

പൾസർ N160 സിംഗിൾ-ചാനൽ എബിഎസിന് 152 കിലോഗ്രാമും ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിന് 154 കിലോഗ്രാമും ഭാരമുള്ളതാണ്. താരതമ്യപ്പെടുത്തുമ്പോൾ RTR 160 2V ബൈക്കിന്റെ ഭാരം 140 കിലോഗ്രാം വരെയും RTR 160 4V ഡിസ്ക്ക് പതിപ്പിന് 146 കിലോഗ്രാം ഭാരം വരെയുമാണുള്ളത്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

അപ്പാച്ചെ 160 2V ബ്ലൂടൂത്ത് ഇല്ലാതെ ഒരു അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അവതരിപ്പിക്കുന്നത്. അതേസമയം അപ്പാച്ചെ 160 4V പതിപ്പിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. ബജാജ് പൾസർ N160 ബ്ലൂടൂത്ത് ഫീച്ചർ ഇല്ലാത്ത അനലോഗ് / ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമായാണ് വിപണയിൽ എത്തുന്നത്.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ബജാജ് പൾസർ N160 സിംഗിൾ-ചാനൽ എബിഎസ് വേരിയന്റിന് 1.23 ലക്ഷം രൂപയാണ് വില. അതേസമയം ഡ്യുവൽ-ചാനൽ എബിഎസ് പതിപ്പിന് 1.28 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

അപ്പാച്ചെ RTR 160 2V വില ഡ്രം വേരിയന്റിന് 1.13 ലക്ഷം രൂപയും ഡ്യുവൽ ഡിസ്ക് വേരിയന്റിന് 1.16 ലക്ഷം രൂപയുമാണ്. RTR 160 4V യുടെ വില 1.21 ലക്ഷം രൂപയും (ഡ്രം) 1.23 ലക്ഷം രൂപയുമാണ് (ഡിസ്‌ക്). അപ്പാച്ചെ RTR 160 4V ന് 1.27 ലക്ഷം രൂപ വിലയുള്ള ഒരു പ്രത്യേക പതിപ്പും ഉണ്ട്.

Most Read Articles

Malayalam
English summary
Comparison between new bajaj pulsar n160 vs tvs apache rtr 160 models
Story first published: Thursday, June 23, 2022, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X