ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

സെഡാൻ മോഡലുകളോട് വല്ലാത്തൊരു ആത്മബന്ധമുള്ളവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമിതാക്കളായ സ്കോഡ. എഞ്ചിൻ, പാസഞ്ചർ, കാർഗോ എന്നിവയ്‌ക്കായി പ്രത്യേക കമ്പാർട്ടുമെന്റുകളുള്ള മൂന്ന് ബോക്‌സ് കോൺഫിഗറേഷനിലുള്ള ഒരു പാസഞ്ചർ കാറുകളാണ് സെഡാനുകൾ.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഇത്തരം മോഡലുകളിലൂടെയാണ് ഇന്ന് ഈ കാണുന്ന നിലയിലേക്ക് സ്കോഡ വളർന്നതും. അതിനാൽ തന്നെയാണ് എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ പോലും സെഡാനുകളെ ഉപേക്ഷിക്കാൻ കമ്പനി തയാറാവാത്തതും. പ്രായമായ റാപ്പിഡിന് പകരക്കാരനായി എത്തുന്ന സ്ലാവിയയുടെ അവതരണവും പല കാരണങ്ങളാലും ശ്രദ്ധിക്കപ്പെടുന്നതിനും കാരണം ഇതുതന്നെയാണ്.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ എന്നിവയ്‌ക്കൊപ്പം സ്‌കോഡ വരാനിരിക്കുന്ന സ്ലാവിയ സെഡാനെ അടുത്തിടെയാണ് പരിചയപ്പെടുത്തിയത്. സെഡാൻ 2022 മാർച്ചോടെ വിൽപ്പനയ്ക്ക് സജ്ജമാകുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഏപ്രിലിൽ ഡെലിവറിയും സ്കോഡ ആരംഭിക്കും.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഒക്‌ടാവിയ എന്ന പ്രീമിയം ഡി-സെഗ്മെന്റ് കാറിലൂടെയാണ് സ്കോഡ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. പോയ വർഷം തലമുറ മാറ്റം ലഭിച്ച പുതിയ ഒക്‌ടാവിയ ഈ വർഷമാണ് ഇന്ത്യയിൽ എത്തിയതും. അതിനാൽ തന്നെ മൂത്ത സഹോദരൻ എന്ന നിലയിൽ സ്ലാവിയയും ഒക്‌ടാവിയയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ച് നിങ്ങളിൽ പലരും ചിന്തിച്ചേക്കാം. അത്തരം മാറ്റങ്ങളോ സാമ്യതകളോ ഇരു മോഡലുകൾക്കും ഉണ്ടോയെന്ന് ഒന്ന് പരിശോധിച്ചാലോ?

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

സി സെഗ്മെന്റിൽ നിന്ന് ഡിയിലേക്ക്

സ്ലാവിയയ്ക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില 10 ലക്ഷം മുതൽ 17 ലക്ഷം വരെ ആണെങ്കിൽ, ഒക്‌ടാവിയയുടെ വില 26.29 ലക്ഷം മുതൽ 29.29 ലക്ഷം രൂപ വരെയാണ്. സ്ലാവിയ ഒരു കോംപാക്റ്റ് സെഡാൻ ആണ്. അതേസമയം ഒക്‌ടാവിയ ഒരു പടി മുകളിലാണ്. മിഡ്-സൈസ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് സെഡാൻ സെഗ്‌മെന്റിലാണ് ഈ മോഡൽ സ്ഥിതി ചെയ്യുന്നത്.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഒക്‌ടാവിയയ്ക്ക് കൂടുതൽ കരുത്തുറ്റ എഞ്ചിൻ

സൂപ്പർബിലെ പോലെ തന്നെ ഒക്‌ടാവിയയ്ക്ക് 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു വലിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. അത് 7 സ്‌പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സ്കോഡ ജോടിയാക്കിയിരിക്കുന്നത്.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

അതേസമയം മറുവശത്ത് സ്ലാവിയയിൽ ചെറിയ 115 bhp പവറുള്ള 1.0 ലിറ്റർ, 150 bhp കരുത്തുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫോക്‌സ്‌വാഗണ്‍, സ്കോഡയുടെ TSI എഞ്ചിനുകളോട് കൂടിയ ഒരു മാനുവൽ ഗിയർബോക്‌സിന്റെ ഓപ്ഷനാണ് സ്ലാവിയയുടെ ഒരു വലിയ നേട്ടം.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഒക്‌ടാവിയ നോച്ച്ബാക്ക്

ഒക്‌ടാവിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കോഡ സ്ലാവിയ രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഡി-സെഗ്മെന്റ് സെഡാന്റെ ഒരു ഒരു മിനി പതിപ്പാണിത് എന്നുവേണമെങ്കിലും പറയാം. കൂപ്പെ പോലെയുള്ള സിൽഹൗറ്റ്, റൂഫ്‌ലൈൻ, താഴ്ന്ന സ്ലംഗ് സ്റ്റാൻസ്, ബൂട്ടിലെ സ്കോഡ ലിഖിതം എന്നിവ രണ്ട് സെഡാനുകളും പങ്കിടുന്ന ചില പ്രധാന സവിശേഷതകൾ.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

സ്ലാവിയയുടെ സ്റ്റാൻഡേർഡ് സെഡാൻ പോലുള്ള ബൂട്ടിനൊപ്പം സാധാരണ ത്രീ-ബോക്‌സ് ഡിസൈനിൽ നിന്ന് വ്യത്യസ്തമായി, നോച്ച്ബാക്ക് സ്‌റ്റൈലിംഗ് ഉപയോഗിച്ച് സ്‌പോർട്ടിയറായി കാണാൻ കഴിയുന്നുണ്ട് എന്നതാണ് ഒക്‌ടാവിയയുടെ വിജയം.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

കൂടുതൽ പ്രീമിയം ഫീച്ചറുകളുമായിഒക്‌ടാവിയ

രണ്ട് സെഡാനുകളിലും എൽഇഡി ഹെഡ്‌ലാമ്പുകൾ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആറ് എയർബാഗുകൾ വരെ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റെയ്‌ൻ, ലൈറ്റ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സ്ലാവിയയിലെ സ്റ്റാൻഡേർഡ് സവിശേഷതകളാണ്.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

എന്നിരുന്നാലും ഒക്‌ടാവിയ അധികമായി ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലംബർ സപ്പോർട്ടും മെമ്മറി ഫംഗ്‌ഷനുമുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

സ്ലാവിയയെ സംബന്ധിച്ചിടത്തോളം ഇതിന് വായുസഞ്ചാരമുള്ള മുൻ സീറ്റുകളും ഇലക്ട്രിക് സൺറൂഫും ഒക്‌ടാവിയയ്ക്ക് മുകളിൽ എടുത്തുപറയാൻ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ്.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഒക്‌ടാവിയ വിശാലമാണ്

ഒക്‌ടാവിയയയേക്കാൾ ചെറുതും ഇടുങ്ങിയതുമാണ് സ്ലാവിയ. പക്ഷേ വലിയ മാർജിനിൽ അല്ല. കോംപാക്ട് സെഡാൻ യഥാർത്ഥത്തിൽ അതിന്റെ മൂത്ത സഹോദരനേക്കാൾ ഉയരമുള്ളതാണ്. രസകരമെന്നു പറയട്ടെ, ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് പുറത്തിറക്കിയ ആദ്യ തലമുറ ഒക്‌ടാവിയയേക്കാൾ വലുതാണ് സ്ലാവിയ.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

എന്നാൽ ഒക്‌ടാവിയ വാങ്ങുമ്പോൾ മുടക്കുന്ന അധിക പണത്തിന് ഒരു വലിയ ക്യാബിൻ, കൂടുതൽ ശക്തമായ എഞ്ചിൻ, അധിക ഫീച്ചറുകൾ എന്നിവ ലഭിക്കും. എന്നിരുന്നാലും വ്യത്യാസങ്ങൾ കാണുമ്പോൾ സ്ലാവിയ യഥാർഥത്തിൽ ഒരു മിനി ഒക്‌ടാവിയ പോലെ കാണപ്പെടുന്നു.

ഇളയതും മൂത്തതും; സ്കോഡ ഒക്‌ടാവിയ, സ്ലാവിയ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഫീച്ചറുകളാൽ സമ്പന്നമായ ക്യാബിൻ ശക്തമായ ടർബോ പെട്രോൾ എഞ്ചിനുകൾ, ക്ലാസ്-ലീഡിംഗ് ഡൈമൻഷനുകൾ എന്നിവയും ഇതിൽ അഭിമാനിക്കുന്നു. ഏറ്റവും നീളമേറിയ വീൽബേസും ഏറ്റവും വലിയ ബൂട്ട് കപ്പാസിറ്റിയും ഉള്ള സ്ലാവിയ യഥാർഥത്തിൽ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വിശാലമാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Comparison between the skoda slavia and octavia sedan siblings
Story first published: Wednesday, December 1, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X