നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

2015 ഏപ്രിലിലാണ് തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ല നിവാസിയായ ഡി. ശ്രീധര്‍ റെഡ്ഡി എന്ന അറുപതുകാരന്‍ സ്റ്റാര്‍ മോട്ടോര്‍സില്‍ നിന്നും 1,39,000 രൂപ നല്‍കി 2012 ടാറ്റ നാനോ CX വാങ്ങുന്നത്. എന്നാല്‍ തുക നല്‍കിയതിനു ശേഷം ലഭിച്ച ഇന്‍വോയ്‌സ് കണ്ട റെഡ്ഡി ഞെട്ടി. നാനോ CX -നായി താന്‍ മുടക്കിയ 1,39,000 എന്ന തുകയ്ക്ക് പകരം 1,19,519 രൂപയെന്ന് മാത്രമെ ഇതില്‍ രേഖപ്പെടുത്തിയിരുന്നുള്ളൂ.

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

താന്‍ നല്‍കിയതിനെക്കാളും കുറവ് തുക ഇന്‍വോയ്‌സില്‍ രേഖപ്പെടുത്തിയതിനെതിരെ റെഡ്ഡി ഉടന്‍ തന്നെ നല്‍ഗൊണ്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും ശ്രീധര്‍ റെഡ്ഡി കോടതിയില്‍ സമര്‍പ്പിച്ചു.

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഡീലര്‍ഷിപ്പ് തന്റെ പക്കല്‍ നിന്നു അധികമായി ഈടാക്കിയ 19,482 രൂപയ്‌ക്കെതിരെയാണ് റെഡ്ഡി കോടിതിയെ സമീപിച്ചിരുന്നത്. ഇന്‍വോയ്‌സില്‍ രേഖപ്പെടുത്തിയതിനെക്കാളും ഏതാണ്ട് 16.2 ശതമാനും അധിക തുകയാണ് ഇവര്‍ ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കിയിരുന്നത്.

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരമായി നല്‍കാനും ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കിയ അമിത തുക ഒമ്പത് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ തിരിച്ച് നല്‍കാനും കോടതി വിധിച്ചു.

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

എന്നാല്‍, വിധി തൃപ്തികരമാവാത്തതിനെ തുടര്‍ന്ന് റെഡ്ഡി ഉന്നത കമ്മീഷനെ സമീപിച്ചു. ഒമ്പത് ശതമാനം വാര്‍ഷിക പലിശ നിരക്ക് 24 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു റെഡ്ഡി കമ്മീഷനില്‍ ഉന്നയിച്ച വാദം.

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

എന്നാല്‍, പരാതിക്കാരന്റെ ഈ വാദത്തില്‍ കഴമ്പില്ലെന്നും നിശ്ചയിച്ച ഒമ്പത് ശതമാനം ന്യായമായ തുകയാണെന്നും കമ്മീഷന്‍ കണ്ടെത്തി. എന്നിരുന്നാലും അധിക തുക ഈടാക്കിയ ഡീലര്‍ഷിപ്പിന്റെ പ്രവൃത്തി ശരിയായില്ലെന്ന് കണ്ടെത്തിയ കോടതി, നഷ്ട പരിഹാരമായി നിര്‍ദ്ദേശിച്ച 5,000 രൂപയ്ക്ക് പകരം 50,000 രൂപ ഉടമയ്ക്ക് നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

Most Read: വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്ക് നീതി ലഭിച്ചതില്‍ സന്തുഷ്ടവാനാണെന്ന് ശ്രീധര്‍ റെഡ്ഡിയും അറിയിച്ചു. ടാറ്റ നാനോ ഇപ്പോള്‍ വില്‍പ്പനയ്ക്കുണ്ടെങ്കിലും ഔദ്യോഗികമായി നാനോയുടെ നിര്‍മ്മാണം ടാറ്റ നിര്‍ത്തി.

Most Read:മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ - വില 57.5 ലക്ഷം രൂപ മുതല്‍

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

നിലവിലുള്ള സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമെ നാനോ വിപണിയിലുണ്ടാവൂ. നാനോയ്ക്ക് പരമായൊരു കാര്‍ തങ്ങളുടെ നിരയില്‍ അണിനിരത്താന്‍ പദ്ധതിയുണ്ടെന്ന് ടാറ്റ സൂചിപ്പിച്ചിരുന്നു. വിപണിയില്‍ ടിയാഗൊയ്ക്ക് തൊട്ട് താഴെയായിരിക്കും ഇതിന്റെ സ്ഥാനം.

Most Read: മഹീന്ദ്ര ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ആധുനിക ഫീച്ചറുകളെല്ലാം ഉള്‍പ്പെട്ട ഈ കാര്‍ അഞ്ച് സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുള്ളതായിരിക്കും. കമ്പനിയുടെ പുതിയ ALFA പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും ഇത് ഒരുങ്ങുക. പ്രധാനമായും മാരുതി ആള്‍ട്ടോയ്ക്കായിരിക്കും ഈ ചെറുകാര്‍ വെല്ലുവിളി ഉയര്‍ത്തുക.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source: Rushlane

Most Read Articles

Malayalam
English summary
Tata Dealership Fined By Court For OverCharging: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X