Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്‌ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളിയുടെ കരവിരുതിൽ മിനി മോട്ടോർഹോമായി മാറി ടൊയോട്ട ഇന്നോവ
മോട്ടോർഹോമുകളും പര്യവേഷണ വാഹനങ്ങളും ഇന്ത്യയിൽ അത്ര പ്രചാരമുള്ളവയല്ല. ദീർഘദൂര യാത്രയ്ക്ക് തയ്യാറാക്കാൻ വാഹനങ്ങൾ കസ്റ്റമൈസ് ചെയ്ത ചുരുക്കം പേർ മാത്രമേയുള്ളൂ.

ഇത്തരം സജ്ജീകരണങ്ങൾ സ്ഥാപിക്കുന്നതിന് ഇസുസു D-മാക്സ് V-ക്രോസ് പോലുള്ള വാഹനങ്ങൾ ഉപയോഗിക്കാനാവും പല ആളുകളും ആഗ്രഹിക്കുന്നത്, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഇത്തരത്തിൽ പൂർണ്ണമായും പരിഷ്‌ക്കരിച്ച് ഒരു ടൊയോട്ട ഇന്നോവയാണ് ഞങ്ങൾ പരിചയപ്പടുത്തുന്നത്.

കിടപ്പുമുറി, ടോയ്‌ലറ്റ്, അടുക്കള എന്നിവയടങ്ങിയ ഒരു അപ്പാർട്ട്മെന്റാക്കി വാഹനത്തെ മാറ്റിയിരിക്കുകയാണ്. മലയാളിയും, ഹിമാചൽ പ്രദേശിലെ മനാലിയിൽ ഹോട്ടൽ ബിസിനസുകാരനുമായ അബ്ദുള്ളയുടേതാണ് വാഹനം.
MOST READ: ഇലക്‌ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ട്രാവൽ വിത്ത് അബ്ദുക്ക എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ചക്രങ്ങളിൽ ടൊയോട്ട ഇന്നോവ പരിഷ്‌ക്കരിച്ച് ഒരു അപ്പാർട്ട്മെന്റാക്കി മാറ്റിയിരിക്കുന്ന കാണാൻ സാധിക്കും.

താൻ വളരെയധികം യാത്ര ചെയ്യുന്നതിനാൽ, പകർച്ചവ്യാധിയുടെ സമയത്ത് സുരക്ഷിതമായി തുടരുന്നതിനായിട്ടാണ് അദ്ദേഹം ഈ പരിവർത്തനം നടത്തിയത്.
MOST READ: ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബൈക്ക് മോഡലുകളിലേക്കും എത്തിക്കാൻ സുസുക്കി

നിരവധി സംവിധാനങ്ങൾ ചേർത്തിട്ടും, അഞ്ച് സീറ്റുള്ള വാഹനമായി ഈ ഇന്നോവ വീണ്ടും തുടരുന്നു, കൂടാതെ അഞ്ച് മുതിർന്നവരെ ഒരു പ്രശ്‌നവുമില്ലാതെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. ഇനി പരിഷ്‌ക്കരണങ്ങളിലേക്ക് വരുമ്പോൾ, വാഹനത്തിന്റെ പിൻഭാഗത്താണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

അദ്ദേഹം ആദ്യം ഒരു റാക്ക് പുറത്തെടുക്കുന്നു, അതിൽ ഗ്യാസ് സ്റ്റൗ ക്രമീകരിച്ചിരിക്കുന്നു, കൂടാതെ പാചക സാധനങ്ങൾ സൂക്ഷിക്കാൻ ഡ്രോയറുകളും ഇതിലുണ്ട്. വശത്ത്, ഒരു വാഷ് ബേസിനും ഒരുക്കിയിരിക്കുന്നു. വിവിധ വസ്‌തുക്കൾ സംഭരിക്കാൻ ഉപയോഗിക്കാവുന്ന കൂടുതൽ ഡ്രോയറുകൾ വാഹനത്തിലുണ്ട്.
MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

പുറത്തെടുക്കാൻ കഴിയുന്ന ഒരു കട്ടിംഗ് ബോർഡും നൽകിയിരിക്കുന്നു, ഇത് ഒരു ഡൈനിംഗ് ടേബിളായും വികസിപ്പിക്കവുന്നതാണ്. 40 ലിറ്ററിന് രണ്ട് വാട്ടർ സ്റ്റോറേജ് ഇന്നോവയിലുണ്ട്, ജലപ്രവാഹത്തിന് സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു കംപ്രസർ പമ്പുമുണ്ട്.

വാഹനത്തിന്റെ പിൻഭാഗത്ത് ഒരു ഡ്രൈ ടോയ്‌ലറ്റ് സ്ഥാപിച്ചിരിക്കുന്നു. ഇത് വാഹനത്തിനുള്ളിൽ ഉപയോഗിക്കാം അല്ലെങ്കിൽ പുറത്ത് സജ്ജീകരിക്കാവുന്ന ഒരു ടെന്റിനുള്ളിൽ പുറത്തെടുത്ത് ഉപയോഗിക്കാനാവും.
MOST READ: പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

പിൻ സീറ്റുകൾ മടക്കി ഡബിൾ സൈസ് ബെഡ് ആക്കി മാറ്റുന്നതിനായി വാഹനം പരിഷ്‌ക്കരിച്ചു. കൂടാതെ, ചെറിയ ഫാനുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാൻ ഒരു ഇൻവെർട്ടർ 100 Ah ബാറ്ററിയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. ഇത് DC കറന്റിനെ AC -യിലേക്ക് പരിവർത്തനം ചെയ്യുന്നു.

വെറും 15 ദിവസത്തിനുള്ളിലാണ് വാഹനം നിർമ്മിച്ചത്. ഈ പരിവർത്തന ജോലിക്കായി ഏകദേശം 60,000 രൂപ ചെലവഴിച്ച ഉടമ ചെലവഴിച്ചു. അദ്ദേഹം ഇതിനകം തന്നെ വിവിധ സ്ഥലങ്ങളിൽ വാഹനം പരീക്ഷിച്ചുനോക്കിയിട്ടുണ്ട്.

എന്നിരുന്നാലും, ഭാവിയിൽ, കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. ആദ്യം കേരളത്തിലുടനീളെ യാത്രകൾ നടത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു, തുടർന്ന് ഒരു അഖിലേന്ത്യാ റോഡ് യാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്നു. ഇത് തികച്ചും വേറിട്ട ഒരു യാത്രയായിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഇത്തരത്തിലുള്ള കുറച്ച് പരിഷ്കരണങ്ങളോടെ മോട്ടോർ ഹോമുകളായി മാറിയ ഒരു പിടി വാഹനങ്ങൾ കൂടി ഇന്ത്യയിലുടനീളമുണ്ട്. എന്നിരുന്നാലും, ഇതാദ്യമായാണ് ഒരാൾ ടൊയോട്ട ഇന്നോവയിൽ ഈ സജ്ജീകരണം ചെയ്യുന്നത്.
Image Courtesy: Abdulla. pcp And Arun Smoki