ഇലക്‌ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

നിലവിൽ കോംപാക്‌ട് എസ്‌യുവി നിരയിലെ മഹീന്ദ്രയുടെ സാന്നിധ്യമായ XUV300 മോഡലിന് ഒരു ഇലക്ട്രിക് പതിപ്പ് ഒരുങ്ങുന്നു. ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിച്ച eXUV300 അന്ന് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

eXUV300 ഉടൻ യാഥാഥ്യമാവാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. അടുത്ത വർഷം രണ്ടാം പകുതിയിൽ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ടാറ്റ നെക്‌സോൺ ഇവിയോട് മാറ്റുരയ്ക്കാൻ ശേഷിയുള്ള മഹീന്ദ്രയുടെ ഈ ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 16 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വില. എന്നാൽ വാഹനത്തിന്റെ ബാറ്ററി സംബന്ധമായ സവിശേഷതകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

MOST READ: റോക്കി ഭായി മോട്ടോർസൈക്കിൾ ശൈലിയിലൊരുങ്ങി റോയൽ എൻഫീൽഡ്

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

എന്നാൽ ഡ്രൈവിംഗ് ശ്രേണി പൂർണ ചാർജിൽ 370 കിലോമീറ്റർ മുകളിലാകുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. രണ്ട് ബാറ്ററി സവിശേഷതകളിലൂടെ eXUV300 സമാരംഭിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ബേസ് വേരിയന്റിന് ഗണ്യമായി കുറഞ്ഞ ഡ്രൈവിംഗ് ശ്രേണി അതായത് 200 കിലോമീറ്റർ മുതൽ 250 കിലോമീറ്റർ വരെ മൈലേജ് ഉണ്ടെങ്കിലും കൂടുതൽ താങ്ങാനാകുന്നതായിരിക്കും എന്നതാണ് ശ്രദ്ധേയമാകുന്നത്.

MOST READ: സ്പോർട്ടി രൂപഭാവത്തിലൊരുങ്ങി ടാറ്റ ആൾട്രോസ്

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ദൈനംദിന ഓഫീസ് യാത്രകൾക്കായി ഒരു ചെലവ് കുറഞ്ഞ വാഹനം തിരയുന്നവർക്കുള്ള ഒരു മികച്ച സാധ്യതയാണ് മഹീന്ദ്ര eXUV300. കൂടാതെ മികച്ചൊരു ഹൈവേ യാത്രാ വാഹനമായും ഈ കോംപാക്‌ട് എസ്‌യുവി അനുയോജ്യമാകും.

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

കമ്പനി തന്നെ വികസിപ്പിച്ചെടുത്ത MESMA 350 എന്ന മഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ, മോഡുലാർ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയായിരിക്കും മഹീന്ദ്ര eXUV300 നിർമിക്കുക. 80 കിലോവാട്ട് വരെ ബാറ്ററി ശേഷി, 60 കിലോവാട്ട് മുതൽ 280 കിലോവാട്ട് വരെ റേറ്റുചെയ്ത ഇലക്ട്രിക് മോട്ടോറുകൾ എന്നിവ പ്ലാറ്റ്ഫോമിന് പിന്തുണയ്ക്കാൻ കഴിയും.

MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായി മാത്രമേ XUV300 ഇവി ലഭ്യമാകൂ. eXUV300-ന്റെ പ്രൊഡക്ഷൻ പതിപ്പ് മോഡൽ സ്റ്റാൻഡേർഡ് XUV300-ന് സമാനമായി കാണപ്പെടും. എന്നാൽ സ്റ്റൈലിംഗിൽ കുറച്ച് മാറ്റങ്ങൾ ഉണ്ടായേക്കും.

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ഏറ്റവും വലിയ വിഷ്വൽ വ്യത്യാസം ഒരുപക്ഷേ ഫ്രണ്ട് ഗ്രില്ലിനായുള്ള ഒരു പുതിയ രൂപകൽപ്പനയും നെക്‌സോൺ ഇവിയിലെന്നപോലെ പുറംഭാഗത്തും ഇന്റീരിയറിലും നീല ഹൈലൈറ്റുകൾ ആയിരിക്കും.

MOST READ: ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബൈക്ക് മോഡലുകളിലേക്കും എത്തിക്കാൻ സുസുക്കി

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിജയിക്കണമെങ്കിൽ ഇവി ഇൻഫ്രാസ്ട്രക്ചർ ഗണ്യമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. രാജ്യമെമ്പാടും കൂടുതൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ചേർക്കുന്നതിനോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങളും നികുതി ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

XUV300 ഇലക്‌ട്രിക് അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

അതിനാൽ അടുത്ത വർഷത്തോടെ മഹീന്ദ്ര eXUV300 വിപണിയിൽ എത്തുമ്പോഴേക്കും ഒരു ഇലക്ട്രിക് കാർ വാങ്ങാനുള്ള സാധ്യത വളരെ ലാഭകരമായി മാറിയേക്കാം.

Most Read Articles

Malayalam
English summary
Mahindra eXUV300 SUV To Launch In The Second Half Of 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X