ബിജൂ രമേശ് സഞ്ചരിക്കുന്നത് ഒന്നരക്കോടിയുടെ കാറില്‍?
എന്തെല്ലാം കുറ്റം പറഞ്ഞാലും ഡോ. ബിജൂ രമേശ് പറയുന്നതിൽ ചില കാര്യങ്ങളുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. ഏതൊരു ബിസിനസ്സുകാരനെയും പോലെ സ്വന്തമായ ചില താൽപര്യങ്ങൾ ഇങ്ങോർക്കുമുണ്ടാകാം എന്ന് മനസ്സിലാക്കിത്തന്നെയാണ് ബിജൂ രമേശിന്റെ വാക്കുകളെ ജനം മുഖവിലയ്ക്കെടുക്കുന്നത്. ഇപ്പോൾ വീണ്ടും വിവാദങ്ങളിലേക്ക് സ്വയം എടുത്തെറിഞ്ഞിരിക്കുകയാണ് ബിജു രമേശ്.
ഏതൊരു ബിസിനസ്സുകാരനെയും പോലെ താൻ സഞ്ചരിക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരുക്കമല്ല ബിജൂ രമേശ്. ഇവിടെ ബിജു രമേശിന്റെ കാറിന്റെ വിലയും മറ്റു കാര്യങ്ങളും പരിചയപ്പെടുത്തുകയാണ്.

മെഴ്സിഡിസ് ബെൻസ് എസ് ക്ലാസ്സിന്റെ ഡബ്ല്യു222 വേരിയന്റാണ് ബിജൂ രമേശിന്റെ പക്കലുള്ളത്. ഈ വേരിയന്റ് തിരുവനന്തപുരത്ത് ആദ്യമായി ഡെലിവറി ചെയ്തത് ബിജുവിനാണെന്ന് പറയപ്പെടുന്നു.
Read More: സരിതാനായര്‍ സ്മാര്‍ത്തം ചെയ്യപ്പെടുന്ന വിധം

പെട്രോൾ, ഡീസൽ എൻജിനുകളോടെ മെഴ്സിഡിസ് ബെൻസ് വിപണിയിലെത്തുന്നുണ്ട്. 2987സിസി ശേഷിയുള്ളതാണ് ഡീസൽ എൻജിൻ. പെട്രോൾ എൻജിൻ ശേഷി 4663സിസി.
Read More: മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

വൻ സുരക്ഷാ സംവിധാനങ്ങളോടെയാണ് ബിജൂ രമേശിന്റെ പക്കലുള്ള മെഴ്സിഡിസ് എസ് ക്ലാസ് വരുന്നത്. അറ്റൻഷൻ അസിസ്റ്റ്, ഹെഡ്‌ലാമ്പ് അസിസ്റ്റ്, എൽഇഡി ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം, നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ് തുടങ്ങിയ സന്നാഹങ്ങൾ വാഹനത്തിലുണ്ട്.
Read More: ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ആക്സിലറേഷൻ സ്കിഡ് കൺട്രോളും സുരക്ഷാ സന്നാഹങ്ങളുടെ കൂട്ടത്തിലുണ്ട്. ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, വിൻഡോബാഗുകൾ തുടങ്ങിയ വൻ സജ്ജീകരണങ്ങളാണ് എസ് ക്ലാസ്സിലുള്ളത്.
Read More: കോടിയേരിയുടെ മകൻ വാങ്ങിയ ആഡംബരബൈക്ക്

മെഴ്സിഡിസ് ഡബ്ല്യു221 എസ് ക്ലാസ്സ് പതിപ്പിന്റെ പിൻഗാമിയാണ് ഡബ്ല്യു222 എന്നറിയപ്പെടുന്നത്. 2013ലായിരുന്നു ഈ മോഡലിന്റെ ആഗോള വിപണിപ്രവേശം. ബിജു രമേശിന്റെ കാറിന് കൊച്ചി എക്സ്ഷോറൂം നിരക്ക് പ്രകാരം 1.15 കോടി രൂപ വിലവരും. ഓൺറോഡ് നിരക്ക് 1,44,19,921 രൂപ.
Read More: മുകേഷ് അംബാനിക്കെവിടുന്നാ ഇത്രയധികം കാറുകൾ?

ഇന്ത്യയിൽ ഈ വാഹനമെത്തുന്നത് 2014ലാണ്. ഇതേ വർഷത്തിൽ തന്നെ ബിജൂ രമേശ് ഈ കാർ സ്വന്തമാക്കി.
Read More: ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

നിലവിൽ ഈ കാറിന് ജർമനി കഴിഞ്ഞാൽ ഒരിടത്തുകൂടിയേ അസംബ്ലിങ് നടക്കുന്നുള്ളൂ; അത് ഇന്ത്യയാണ്.
Read More: രഞ്ജിനി ഹരിദാസ് തെരുവുപട്ടികളെ സ്നേഹിക്കുന്നത് 38 ലക്ഷം ചെലവിട്ട്!

കൂടുതൽ
അംബാനിപുത്രൻ രണ്ടുപേരെ ഇടിച്ചുകൊന്ന കാർ
ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം
മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍


Click it and Unblock the Notifications








