മുകേഷ് അംബാനിക്കെവിടുന്നാ ഇത്രയധികം കാറുകൾ?

By Santheep

പ്രാധാന്യത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി കഴിഞ്ഞാൽ തൊട്ടടുത്തയാളാണ് മുകേഷ് അംബാനി എന്നു പറയാം. രാജ്യത്തിന്റെ വ്യാവസായിക രംഗത്തെ അതികായനാണ് മുകേഷ്. ആരായിരിക്കണം രാജ്യം ഭരിക്കേണ്ടതെന്ന് തീരുമാനിക്കാൻ വരെ ശേഷിയുള്ള ബിസിനസ്സുകാരനാണിദ്ദേഹമെന്ന് നമ്മൾ കണ്ടുകഴിഞ്ഞു.

ഒരു മാഫിയ ഡോണിനെപ്പോലെ, ലോകത്തിലെ ഏറ്റവും സവിശേഷമായതെല്ലാം തനിക്ക് സ്വന്തമാകണമെന്ന വാശി മുകേഷ് അംബാനി എപ്പോഴും സൂക്ഷിക്കുന്നു. ഇക്കാരണത്താൽ തന്നെ മുകേഷിന്റെ കാർ ഗാരേജ് അത്യന്തം വിശേഷപ്പെട്ടതാണ്. മുകേഷ് അംബാനിയുടെ കാർ കളക്ഷനാണ് ഇവിടെ ചർച്ചാവിഷയം.

മെയ്ബാക്ക് 62

മെയ്ബാക്ക് 62

റോൾസ് റോയ്സ്, ബെൻലെ തുടങ്ങിയ അത്യാഡംബര വാഹനങ്ങളോട് മത്സരിക്കുന്ന മോഡലുകളാണ് മെയ്ബാക്കിന്റേത്. ഇന്ത്യൻ വിപണിയിലേക്കും ഈ മെഴ്സിഡിസ് ഉപ ബ്രാൻഡ് കടക്കാനൊരുങ്ങുകയാണ്. മുകേഷിന്റെ പക്കലുള്ള വാഹനങ്ങളിലൊന്ന് മെയ്ബാക്ക് 62 മോഡലാണ്.

മെയ്ബാക്ക് 62

മെയ്ബാക്ക് 62

1997ലാണ് മെയ്ബാക്ക് 62 മോഡൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്; ടോക്കിയോ മോട്ടോർഷോയിൽ. ഈ മോഡൽ ഒരു വൻ വിജയമായി മാറി. 2013ൽ കമ്പനി നഷ്ടത്തിലായി അടച്ചിടും വരെ മെയ്ബാക്ക് 62 നല്ല നിലയിൽ വിറ്റുപോയിരുന്നു. ഇപ്പോൾ മെയ്ബാക്ക് തിരിച്ചുവന്നിട്ടുണ്ട് എന്നുകൂടി ഓർമിപ്പിക്കട്ടെ.

റോൾസ് റോയ്സ് ഫാന്റം

റോൾസ് റോയ്സ് ഫാന്റം

റോൾസ് റോയ്സ് ഫാന്റമാണ് മുകേഷ് അംബാനിയുടെ പക്കലുള്ള മറ്റൊരു വാഹനം. മുകേഷിനെപ്പോലൊരു ബിസിനസ്സ് ഭീമന് തികച്ചു ചേരുന്ന വാഹനമാണിത്.

റോൾസ് റോയ്സ് ഫാന്റം

റോൾസ് റോയ്സ് ഫാന്റം

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4 കോടി രൂപ മുതല്‍ 5.1 കോടി രൂപവരെ വിലമതിപ്പുണ്ട് ഈ കാറിന്. മണിക്കൂറില്‍ പരമാവധി 240 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിയും റോള്‍സ് റോയ്‌സ് ഫാന്റത്തിന്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 5.9 സെക്കന്‍ഡാണ് ഈ ഭാരമേറിയ വാഹനം എടുക്കുക.

ബെൻലെ കോൺടിനെന്റൽ ഫ്ലൈയിങ് സ്പർ

ബെൻലെ കോൺടിനെന്റൽ ഫ്ലൈയിങ് സ്പർ

മുകേഷിന്റെ തെരഞ്ഞെടുപ്പുകളില്ലെല്ലാം ഒരു പ്രത്യേക സ്വഭാവം കാണാം. സ്വയം ഓടിച്ചുപോകാനായി നിർമിക്കപ്പെട്ടവയല്ല അവയൊന്നും. ഒരു ഷൗഫറെയൊക്കെ വെച്ച് കാറിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്ന ഠമാർ പഠാൻ മാഫിയ ഡോണിനെപ്പോലെ യാത്ര ചെയ്യാനാണ് മുകേഷ് അംബാനി ഇഷ്ടപ്പെടുന്നത്.

ബെൻലെ കോൺടിനെന്റൽ ഫ്ലൈയിങ് സ്പർ

ബെൻലെ കോൺടിനെന്റൽ ഫ്ലൈയിങ് സ്പർ

5998 സിസിയാണ് എന്‍ജിനിന്‍റെ കപ്പാസിറ്റി. ഇത് 552 കുതിരകളുടെ ശേഷി പുറത്തെടുക്കാന്‍ പോന്നതാണ്. 650 എന്‍ എം ആണ് ടോര്‍ക്ക്. 6 സ്പീ‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നത്. പരമാവധി 312 കിമി വേഗത്തില്‍ പായാന്‍ ബെന്‍ലെ കോണ്‍ടിനെന്‍റലിന് കഴിയും. 100 കിമി വേഗം പിടിക്കാന്‍ വെറും അഞ്ച് സെക്കന്‍ഡുകളില്‍ താഴെ സമയം മാത്രമേ എടുക്കൂ.

ബിഎംഡബ്ല്യു 750എൽഐ സെക്യൂരിറ്റി എഡിഷൻ

ബിഎംഡബ്ല്യു 750എൽഐ സെക്യൂരിറ്റി എഡിഷൻ

മുകേഷ് അംബാനിയെപ്പോലൊരാൾ നിരവധി പേരോട് ശത്രുത വെച്ചു പിലർത്തുന്നുണ്ടാകുമെന്ന് അറിയാമല്ലോ. സ്വാഭാവികമായും അവർക്ക് മുകേഷിനോടുമുണ്ടാകും ശത്രുത. ചുരുക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിൽ വെടിത്തുള വീഴും. ഈ ഭയം കൊണ്ടാണ് ബിഎംഡബ്ല്യു 750എൽഐ സെക്യൂരിറ്റി എഡിഷൻ വാങ്ങാൻ മുകേഷ് തീരുമാനിച്ചത്.

ബിഎംഡബ്ല്യു 750എൽഐ സെക്യൂരിറ്റി എഡിഷൻ

ബിഎംഡബ്ല്യു 750എൽഐ സെക്യൂരിറ്റി എഡിഷൻ

ഏറ്റവും പുതിയ ബാലിസ്റ്റിക് പ്രോട്ടക്ഷൻ സന്നാഹങ്ങളോടെയാണ് ബിഎംഡബ്ല്യു 750എൽഐ സെക്യൂരിറ്റി എഡിഷൻ വരുന്നത്. ഡോറുകൾ, റൂഫ്, ചില്ലുകൾ എന്നിടങ്ങളിൽ ബുള്ളറ്റ് പ്രൂഫ് പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു വെടി കൊണ്ടൊന്നും ഒന്നുമാകില്ല!

മെഴ്സിഡിസ് ബെൻസ് എസ് ക്ലാസ്സ്

മെഴ്സിഡിസ് ബെൻസ് എസ് ക്ലാസ്സ്

മുകേഷിന്റെ പക്കലുള്ള മറ്റൊരു അത്യാഡംര വാഹനം എസ് ക്ലാസ് സെഡാനാണ്. എസ് ക്ലാസ്സ് നിരയില്‍ ഏറ്റവുമുയര്‍ന്ന പതിപ്പായ എസ്500ന് മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയില്‍ നിന്നു ലഭിക്കുന്നത്.

മെഴ്സിഡിസ് ബെൻസ് എസ് ക്ലാസ്സ്

മെഴ്സിഡിസ് ബെൻസ് എസ് ക്ലാസ്സ്

കഴിഞ്ഞ വർഷത്തിലാണ് മെഴ്സിഡിസ് എസ് ക്ലാസ്സ് മോഡലുകൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയത്. എല്ലാ എസ് ക്ലാസ് ഉപഭോക്താക്കള്‍ക്കും ഒരു സമഗ്ര ഷൗഫര്‍ ട്രെയിനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി ഇന്ത്യയിൽ എസ് ക്ലാസ്സിലെ എല്ലാ സവിശേഷതകളും ഉപയോഗിക്കാന്‍ ഡ്രൈവറെ പരിശീലിപ്പിക്കുന്നു ഈ പ്രോഗ്രാം.

കൂടുതൽ

കൂടുതൽ

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

മോഹൻലാലിന്റെ കാർ കലക്ഷൻ കാണാം

മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍

More from DriveSpark

Article Published On: Wednesday, September 9, 2015, 16:35 [IST]
English summary
Cars Owned By Mukesh Ambani.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X