മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍

By Santheep

ആഡംബരക്കാറുകളോട് സെലിബ്രിറ്റികള്‍ക്കുള്ള താല്‍പര്യം വളരെ പ്രശസ്തമാണല്ലോ. ഒരല്‍പം പ്രശസ്തിയിലെത്തിയാല്‍ ഉടനെ ഒരു ആഡംബരക്കാര്‍ സ്വന്തമാക്കുക എന്നത് സെലിബ്രിറ്റികള്‍ക്കിടയിലെ ഒരു ചടങ്ങാണ്. കല്യാണം, കുട്ടിയുടെ ചോറൂണ് തുടങ്ങിയ എന്തും ഫോട്ടം പിടിച്ച് വില്‍ക്കുന്നതിന്റെ കൂട്ടത്തില്‍ കാര്‍ വാങ്ങല്‍ രംഗങ്ങളും വില്‍ക്കപ്പെടുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഈ സ്വഭാവത്തെ പരസ്യത്തിനായി പ്രയോജനപ്പെടുത്തിയ കാര്‍ നിര്‍മാതാവാണ് ഓഡി.

ഇവിടെ കേരളത്തിലെ സെലിബ്രിറ്റികളില്‍ കുറെപ്പേരുടെ പക്കലുള്ള കാറുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കുന്നു. ചിത്രങ്ങളിലൂടെ നീങ്ങുക.

മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

ബാബു ആന്റണി

ബാബു ആന്റണി

മലയാളസിനിമയില്‍ ആറടിയുടെ അന്തസ്സുമായി നിവര്‍ന്നു നില്‍ക്കുന്ന ബാബു ആന്റണിയുടെ കാറുകളെപ്പറ്റി ഇപ്പോഴല്ലാതെ മറ്റെപ്പോഴാണ് നമ്മള്‍ സംസാരിക്കേണ്ടത്? കൂടെ വരൂ...

ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ഇദ്ദേഹം. ഞാന്‍, അന്ധേരി, കര്‍മയോദ്ധാ തുടങ്ങി നിരവധി പടങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ബിനീഷ്..... ഇതിലേ

വിദ്യ

വിദ്യ

കാര്‍നീല്‍ റെഡ് നിറത്തിലുള്ള ഒരു മെഴ്സിഡിസ് ഇ ക്ലാസ് കാറാണ് വിദ്യാ ബാലനുള്ളത്. ഈ നിറത്തിനോട് അവര്‍ക്ക് വലിയ ഇഷ്ടമാണ്. കാറിനെ ഇവിടെ കാണാം.

നവ്യാ നായര്‍

നവ്യാ നായര്‍

സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോളാണ് നവ്യക്ക് ലോട്ടറിയടിച്ചത്. ടൊയോട്ട എട്യോസ് കാറാണ് നവ്യാ നായര്‍ക്ക് ഈ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്. കൂടുതൽ വായിക്കാം.

അമൃതാനന്ദമയി

അമൃതാനന്ദമയി

ചില ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം അമൃതാനന്ദമയിയുടെ കാര്‍ മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് ആണ്. വായിക്കാം ഇവിടെ.

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ

ബിഎംഡബ്ലിയു മിനി കൂപ്പര്‍ ഹാച്ച്ബാക്കാണ് ദുൽഖർ സൽമാൻ വാങ്ങിയത്. ഈ ചെറുകാറിന്‍റെ വിലയും വിശേഷങ്ങളും കൂടി അറിഞ്ഞാല്‍ സല്‍മാന്‍റെ എളിമയുടെ ഗരിമ കൂടി ബോധ്യപ്പെടും. അവ ചിത്രങ്ങള്‍ക്കൊപ്പം കാണാം.

മേഘ്ന

മേഘ്ന

കാറുകളോടുള്ള മേഘ്നയുടെ താല്‍പര്യം അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. മേഘ്നയുടെ കാര്‍ വിശേഷങ്ങളാണ് ഇവിടെ.

ലാലേട്ടന്‍

ലാലേട്ടന്‍

കേരളത്തിലെ പ്രശസ്തരായ പ്രായം ചെന്നവരിലൊരാളായ ലാലേട്ടന്‍ കാലത്തിന്‍റെ വികൃതികളോട് എതിരിട്ടു നില്‍ക്കാന്‍ ശ്രമിച്ചു വരികയാണ്. ഇതിന്‍റെ ഭാഗമായി മൂപ്പര്‍ ഒരു എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നു. മിത്സുബിഷി പജീറോ സ്പോര്‍ട് എന്നാണ് ഈ എസ്‍യുവിയുടെ പേര്. ഇവിടെ കാണാം

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍

നസ്രിയയെ കൊണ്ടുനടക്കാനായി ഫഹദ് ഫാസില്‍ വാങ്ങിയിട്ടുള്ളത് ഒരു മിനി കൂപ്പര്‍ ഹാച്ച്ബാക്കാണ്. ഇവിടെ വായിക്കാം.

സരിതാനായർ

സരിതാനായർ

സരിതാനായരുടെ പക്കലുള്ളത് ഒരു ഹോണ്ട സിറ്റി സെഡാനാണ്. കൂടുതൽ വായിക്കാം.

രാഹുല്‍ ഈശ്വർ

രാഹുല്‍ ഈശ്വർ

സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റിയായ രാഹുല്‍ ഈശ്വറിന്റെ പക്കൽ ഒരു ഫോക്‌സ്‌വാഗണ്‍ ജെറ്റ മോഡലാണുള്ളത്. വായിക്കൂ.

മമ്ത

മമ്ത

മമ്തയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഓഡി എ6. വിശദമായി ഇവിടെ അറിയാം.

നിവിന്‍ പോളി

നിവിന്‍ പോളി

ഓഡി എ6 സെഡാന്‍ ആണ് നിവിന്‍ പോളിയുടെ പക്കലുള്ളത്. കൂടുതലറിയാം.

മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍

കൊച്ചിയിലെ രാജശ്രീ മോട്ടോഴ്സിൽ നിന്ന് നടൻ സിദ്ദീഖ് ഒരു മെഴ്സിഡിസ് എ-ക്ലാസ് സ്വന്തമാക്കിയിരുന്നു. കൂടുതൽ വായിക്കാം ഇവിടെ.

മമ്മൂക്ക

മമ്മൂക്ക

വണ്ടിപ്രാന്തിന്റെ മൂത്താപ്പയായ മമ്മൂട്ടിയുടെ പക്കലുള്ള വണ്ടികളുടെ എണ്ണം അങ്ങനെ ഒറ്റപ്പേജിലൊതുക്കാൻ കഴിയില്ല. വിശദമായി ഇവിടെ വായിക്കാം.

പ്രിയാമണി

പ്രിയാമണി

ഡ്രൈവിംഗ് വലിയ താല്‍പര്യമാണ് പ്രിയാമണിക്ക്. എന്നുവെച്ച് വന്‍ വിലപിടിപ്പുള്ള കാറുകള്‍ സ്വന്തമാക്കി പൊങ്ങച്ചം കാണിക്കുന്ന എടപാടൊന്നും പ്രിയാമണിക്കില്ല. ഒരു ഫോക്‌സ്‌വാഗണ്‍ ജെറ്റയും മഹീന്ദ്ര സൈലോയും ടാറ്റ ഇന്‍ഡിഗോയുമാണ് പ്രിയാമണിയുടെ പക്കലുള്ളത്. ഇവിടെ വായിക്കൂ.

മുകേഷ്

മുകേഷ്

മുകേഷ് പണ്ടുമുതലേ ഒരു ബിമ്മര്‍ ആരാധകനാണ്. ബിഎംഡബ്ല്യൂ കാറുകളല്ലാതെ മറ്റൊരു വാഹനവും ഉപയോഗിക്കാന്‍ അങ്ങോര്‍ക്ക് താല്‍പര്യമില്ല. ഇതുവഴി.

മേജർ രവി

മേജർ രവി

പട്ടാളത്തിൽ ചേർന്ന് മാനസാന്തരം വന്നതിനു ശേഷം സിനിമയിലെത്തി, മലയാളികളെ സിനിമ കാണുന്നതില്‍ നിന്ന് മാനസാന്തരം വരുത്തുന്ന പണിയില്‍ ഏർപ്പെട്ടിരിക്കുന്ന മേജർ രവി, അറിയപ്പെടുന്നൊരു വാഹനപ്രേമിയാണ്. കൂടുതലറിയാം ഇവിടെ.

അസിൻ

അസിൻ

അസിന്റെ പക്കലുള്ള മിക്ക കാറുകളും മാതാപിതാക്കള്‍ സ്‌നേഹത്തോടെ വാങ്ങി നല്‍കിയതാണെന്നതാണ് സത്യം. അവയെ അടുത്തു കാണാം

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

മറ്റ് സൂപ്പര്‍സ്റ്റാറുകള്‍ക്കുള്ള വാഹനഭ്രാന്ത് അത്ര കൂടിയ അളവില്‍ സന്തോഷ് പണ്ഡിറ്റിനില്ല. ഒരു ഓട്ടോമാഗസിന്‍ ഈയിടെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പക്കലുള്ള കാര്‍ എതെന്ന് വെളിപ്പെടുകയുണ്ടായി. ഇവിടെ വായിക്കൂ.

ശ്വേത

ശ്വേത

നമ്മുടെ സിനിമാനടിമാര്‍ക്കിടയില്‍ ഉയര്‍ന്ന സ്വത്വബോധവും സ്വന്തമായ അജണ്ടയുള്ള ശരീരഭാഷയും സൂക്ഷിക്കുന്ന ശ്വേത, കാര്‍ ഭ്രാന്തിയായി അറിയപ്പെടുന്ന ഒരാളല്ല. ഈയിടെ അവര്‍ ഒരു പുതിയ കാര്‍ സ്വന്തമാക്കുകയുണ്ടായി. ഇവിടെ കാണാം.

ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത്

സൂപ്പറുകള്‍ക്ക് പൊതുവില്‍ കണ്ടുവരാറുള്ള കാര്‍ഭ്രാന്തും ഇന്ദ്രജിത്തിനില്ല. എന്നുവെച്ച് കാറുകളോട് താല്‍പര്യമില്ലാതെയുമില്ല. കാറിനെ ഇവിടെ അറിയാം.

 ഭാവന

ഭാവന

ഡ്രൈവിംഗ് ലൈസന്‍സ് ഇതുവരെയും സ്വന്തമാക്കാന്‍ ഭാവന ശ്രമിച്ചിട്ടില്ല. എന്നുവെച്ച് കാറുകളോട് വിരോധമൊന്നും അവര്‍ക്കില്ല. അത്യാവശ്യഘട്ടങ്ങളില്‍ വണ്ടി ഓടിക്കാന്‍ അവര്‍ക്ക് കഴിയും. വായിക്കുക.

പൃഥ്വി

പൃഥ്വി

ഇടയ്ക്കിടെ പുതിയ കാറുകള്‍ വാങ്ങുന്നതും മാറ്റുന്നതുമെല്ലാം പൃഥ്വിക്കൊരു ഹരമാണ്. ബോളിവുഡ് നടന്മാര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട്. ആയതിനാല്‍ പൃഥ്വിരാജും അങ്ങനെയൊക്കെ ചെയ്‌തേ മതിയാവൂ എന്നതാണ് സ്ഥിതി. വിശദമായി വായിക്കൂ.

ശാലുമേനോൻ

ശാലുമേനോൻ

ശാലുമേനോൻ സ്വന്തമാക്കിയ വാഹനം 'അത്യാഡംബര' കാര്‍ ആണെന്നെല്ലാം പത്രക്കാര്‍ എഴുതിപ്പിടിപ്പിക്കുന്നുണ്ട്. വായിക്കൂ ഇവിടെ.

അനൂപ് മേനോന്‍

അനൂപ് മേനോന്‍

അനൂപ് മേനോന്‍ ഈയിടെയാണ് ഒരു ജാഗ്വര്‍ എക്‌സ്എഫ് സെഡാന്‍ സ്വന്തമാക്കിയത്. വാഹനത്തിന്റെ വിശേഷങ്ങള്‍ വായിക്കാം.

മമ്മൂട്ടി

മമ്മൂട്ടി

മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്തതായി അറിയാന്‍ കഴിയുന്നു. ഈ കാര്‍ വാങ്ങാന്‍ മമ്മൂട്ടി ഒരുങ്ങുകയാണോ എന്നതാണ് പ്രധാന സന്ദേഹം. ഇക്കാര്യം ചര്‍ച്ചിക്കുന്നു ഇവിടെ.

ആസിഫ് അലി

ആസിഫ് അലി

ആസിഫ് അലിയുടെ പക്കലുള്ളത് ഒരു ബിഎംഡബ്ല്യൂ ആണ്. കൂടുതലിവിടെ.

ശ്രീശാന്ത്

ശ്രീശാന്ത്

ശ്രീശാന്തിന്‍റെ ക്രിക്കറ്റിതര ഇഷ്ടങ്ങളില്‍ ഒന്ന് കാറുകളോടാണ്. ചെറുപ്പകാലം തൊട്ടേ കാറുകളോട് അദ്ദേഹത്തിന് ഇഷ്ടമുണ്ട്. വായിക്കാം ഇവിടെ.

സിദ്ദീഖ്

സിദ്ദീഖ്

ഒരു ബോളിവുഡ് സംവിധായകന്‍റെ വാഹനം ഏതായിരിക്കണം എന്ന് സിദ്ദീഖിന് നന്നായറിയാം. ഇവിടെ സിദ്ധീഖിന്‍റെ വണ്ടി കാണാം.

പൃഥ്വി

പൃഥ്വി

ഒരു കിടിലന്‍ സ്പോര്‍ട്സ് കാര്‍ പൃഥ്വിയുടെ ഗാരേജില്‍ കിടപ്പുണ്ട്. അതെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

ഇപ്പോഴും വിദേശങ്ങളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സ്വാമി താല്‍പര്യം കാട്ടാറുണ്ട്.... ഇതിലേ വരിക

രാധിക

രാധിക

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കാണ് രാധിക സ്വന്തമാക്കിയ വാഹനം. ഈ കാറിന്‍റെ സ്ത്രൈണത വളരെ പ്രശസ്തമാണ്. വായിക്കാം ഇവിടെ.

ദിലീപ്

ദിലീപ്

അടിക്കടി കാറുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്റ്റാറല്ല ദിലീപ്. അദ്ദേഹത്തിന്‍റെ പക്കല്‍ ഇപ്പോഴുള്ളത് ഒരു ബിഎംഡബ്ല്യു എക്സ്6 എസ്‍യുവിയാണ്. കൂടുതൽ....

ബിജു മേനോൻ‌

ബിജു മേനോൻ‌

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്കിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. വായിക്കുക.

ചാക്കോച്ചൻ

ചാക്കോച്ചൻ

ചാക്കോച്ചന് കാറുകളോട് വല്യ താല്‍പര്യമാണ്. ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ കാറെടുത്ത് ആലപ്പുഴ ടൗണിലൊക്കെ ഒന്നു കറങ്ങുന്നത് പുള്ളിക്കൊരു ഹരമാണ്. വൈകുന്നേരമാകുമ്പോള്‍ രണ്ടെണ്ണമൊക്കെ അങ്ങ് പിടിപ്പിച്ച്, വീട്ടീച്ചെല്ലും. എന്നിട്ട് "എടീ അന്നമ്മോ" എന്നൊരു വിളിയാണ്. ഹൗ! എന്തുമാത്രം സ്നേഹമാണ് ആ വിളി ഉല്‍പാദിപ്പിക്കുക എന്നറിയാമോ? ദാ ദിവിടം വഴി പോ!

കാവ്യ

കാവ്യ

കാവ്യയെ വഹിക്കുന്നത് ആരാണെന്ന ആ കൊടുമ്പിരികൊണ്ട ചോദ്യത്തിന് ഇവിടെ ലഭിക്കും.

മീര

മീര

മീരാ ജാസ്മിന്‍റെ പക്കലുള്ളത് മിനി കൂപ്പര്‍ എന്ന കുഞ്ഞുസുന്ദരിയാണ്. അവളെക്കുറിച്ച് കൂടുതലറിയാന്‍ ഇതുവഴി നീങ്ങുക

ഫഹദ്

ഫഹദ്

ഫഹദിൻറെ പക്കൽ ഒരു ബിഎംഡബ്ലിയു എക്സ്6 എസ്‍യുവിയുണ്ട്. ഇവിടെ പരിചയപ്പെടാം

മമ്മൂക്ക

മമ്മൂക്ക

മമ്മൂക്കയുടെ ഒരു കിടിലന്‍ കാറിനെപ്പറ്റി നമുക്ക് സംസാരിക്കാം. ഓഡി കാറാണ് താരം. ഓഡി എ7 സ്പോര്‍ട്‍ബാക്ക്! ദിവിടെ

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....

ഭൂഗുരുത്വ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് തുടങ്ങിയവയെ നിഷ്പ്രയാസം മറികടക്കുന്ന അല്ലുവിന്റെ ആക്ഷനുകളോട് കിടപിടിക്കാന്‍ രജനീകാന്തിനു പോലും സാധിക്കാറില്ല പലപ്പോഴും.... ഇതുവഴി പോവുക

സിന്ധു ജോയിയുടെ നാനോ കാർ

സിന്ധു ജോയിയുടെ നാനോ കാർ

കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകളില്‍ കയറിക്കൂടിയിട്ടുള്ള കരിയര്‍ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സിന്ധു ജോയി.... ഇതുവഴി

അബ്ദുറബ്ബ് വാങ്ങിയത് ഏത് ഫോക്‌സ്‌വാഗണ്‍ കാര്‍?

അബ്ദുറബ്ബ് വാങ്ങിയത് ഏത് ഫോക്‌സ്‌വാഗണ്‍ കാര്‍?

പികെ അബ്ദുറബ്ബ് സ്വന്തം ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതോടെയാണ് നടപ്പ് ചാണ്ടി മന്ത്രിസഭ ഗൗരവപ്പെട്ട വിവാദങ്ങളിലേക്ക് കടക്കുന്നത്.... ഇതിലേ ചെല്ലുക

മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സ് ഫാന്റം

മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സ് ഫാന്റം

സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെയും തിരുവിതാംകൂര്‍, ബ്രിട്ടിഷ് റസിഡണ്ടുമാര്‍ക്കു കീഴിലിരുന്ന് ഭരണം നടത്തുന്ന രാജാക്കന്മാരുടെ ഭരണത്തിലായിരുന്നതിനാലാവണം, ഇന്നും തിര്വന്തോരം ഭാഗത്ത് വലിയ രാജഭക്തന്മാരെ കാണാം....ഇതുവഴി ചെല്ലുക

ഇപി ജയരാജന്‍ കയറിയ കോട്ടയം മുതലാളിയുടെ ആഡംബരക്കാര്‍

ഇപി ജയരാജന്‍ കയറിയ കോട്ടയം മുതലാളിയുടെ ആഡംബരക്കാര്‍

മുതലാളിയെ കാണാന്‍ പോകുമ്പോള്‍ തൊഴിലാളിനേതാവ് ടൈ കെട്ടി പോകണമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്.... ഇതുവഴി പോവുക

ജയലക്ഷ്മിയുടെ പിന്നാലെ ആസിഫലി പോയപ്പോള്‍

ജയലക്ഷ്മിയുടെ പിന്നാലെ ആസിഫലി പോയപ്പോള്‍

മന്ത്രി ജയലക്ഷ്മിയെയും കൊണ്ട് അതീവ ജാഗ്രതയോടെ പൊലീസ് എസ്കോര്‍ട് വാഹനങ്ങള്‍ മുമ്പോട്ട് നീങ്ങുകയാണ്. ഏത് നേരത്തും ലഷ്കറെ ത്വയ്യിബയുടെ ആക്രമണം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.... ഇതുവഴി പോവുക

ഷിബു ബേബി ജോണ്‍ എന്ന വാഹന ഭ്രാന്തൻ

ഷിബു ബേബി ജോണ്‍ എന്ന വാഹന ഭ്രാന്തൻ

കാറുകളോട് ഷിബു ബേബി ജോണിനുള്ള താല്‍പര്യം അധികമാര്‍ക്കുമറിയാത്ത കാര്യമാണ്. സമുദ്രോല്‍പന്ന കയറ്റുമതി നടത്തിക്കഴിഞ്ഞിരുന്ന കാലത്തേ അദ്ദേഹം ഒരു കാര്‍ പ്രേമിയാണ്.... ഇതുവഴി ചെല്ലുക

ഇനി മന്ത്രിമാരുടെ കാറുകളെക്കുറിച്ച് സംസാരിക്കാം

ഇനി മന്ത്രിമാരുടെ കാറുകളെക്കുറിച്ച് സംസാരിക്കാം

ടൊയോട്ട ഇന്നോവയോട് മന്ത്രിമാര്‍ക്കുള്ള പ്രത്യേക പ്രിയത്തിന് കാരണമുണ്ട്. ദീര്‍ഘയാത്രകള്‍ക്ക് ഏറ്റവും യോജിച്ച വാഹനമാണിത്. എന്നാല്‍ ഇന്നോവ മാത്രമല്ല മന്ത്രിമാര്‍ക്ക് പ്രിയങ്കരമായ വാഹനം.... ഇതുവഴി പോവുക

പിജെ കുര്യന്‍റെ വണ്ടിക്കഥ

പിജെ കുര്യന്‍റെ വണ്ടിക്കഥ

ടൊയോട്ട ഇന്നോവയിലാണ് പിജെ കുര്യന്‍സഞ്ചരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാരുടെ വാഹനം എന്ന വിശേഷണത്തിന് ഈ എംപിവി അര്‍ഹമാണ്.... ഇതുവഴി ചെല്ലുക

കാന്തപുരത്തിന്‍റെ റോള്‍സ് റോയ്സ്

കാന്തപുരത്തിന്‍റെ റോള്‍സ് റോയ്സ്

വിവാദങ്ങളും വെല്ലുവിളികളുമെല്ലാം ഏറെയുണ്ടായിട്ടും കാന്തപുരം തന്‍റെ വഴിയില്‍ മുന്നോട്ടുതന്നെയാണെന്ന് അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ തെളിയിക്കുന്നു. ഏത് വിവാദത്തെയും ദുര്‍ഘടങ്ങളെയും മറികടക്കാനുള്ള നേതൃപാടവം അദ്ദേഹത്തിനുണ്ടെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു.... ഇതുവഴി ചെല്ലുക

Most Read Articles

Malayalam
English summary
Here are the cars of some of the Malayalam celebrities' cars.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X