കാന്തപുരത്തിന്‍റെ റോള്‍സ് റോയ്സ്
കേരളത്തിലെ മതനേതാക്കളില്‍ പ്രമുഖനാണ് എപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. മാസങ്ങള്‍ക്കു മുന്‍പ് കാന്തപുരം നടത്തിയ കേരളയാത്ര അദ്ദേഹത്തിന് അണികളിലുള്ള സ്വാധീനം വിളിച്ചറിയിക്കുന്നതായിരുന്നു. പ്രസ്തുത യാത്രയുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലെമ്പാടും ലഭ്യമാണ്. ഇവയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതു പ്രകാരം യാത്രയിലുടനീളം കാന്തപുരം സഞ്ചരിച്ചത് ജിഎംസി യൂകണ്‍ എക്സ്എല്‍ എന്ന കിടിലന്‍ എസ്‍യുവിയിലാണ്. ലൈസന്‍സ് പ്ലേറ്റ് വ്യക്തമാക്കുന്നതു പ്രകാരം ദുബൈ രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
ഈ വാഹനം ഇന്ത്യയില്‍ ലഭിക്കണമെങ്കില്‍ ഇറക്കുമതിയല്ലാതെ വേറെ വഴിയില്ല.
നബിതിരുമേനിയുടെ തിരുകേശം സൂക്ഷിക്കാന്‍ ഒരു പള്ളി പണിയാന്‍ കാന്തപുരം തീരുമാനിച്ചത് ഈയിടെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് പലവിധത്തിലുള്ള വിവാദങ്ങളാണ് കേരളസമൂഹത്തില്‍ സൃഷ്ടിച്ചത്. ആരാധനാലയത്തിനായി കോടികള്‍ ചെലവിടുന്നതിനെതിരെ ചിലര്‍ രംഗത്തുവന്നു. ഇതിനിടെ മുടി കത്തിച്ചാല്‍ കത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവകാശപ്പെട്ടത് വന്‍വിവാദമായി മാറി.
വിവാദങ്ങളും വെല്ലുവിളികളുമെല്ലാം ഏറെയുണ്ടായിട്ടും കാന്തപുരം തന്‍റെ വഴിയില്‍ മുന്നോട്ടുതന്നെയാണെന്ന് അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ തെളിയിക്കുന്നു. ഏത് വിവാദത്തെയും ദുര്‍ഘടങ്ങളെയും മറികടക്കാനുള്ള നേതൃപാടവം അദ്ദേഹത്തിനുണ്ടെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ വിഷയം ഇതൊന്നുമല്ല. കാന്തപുരത്തിന്‍റെ പക്കല്‍ ഒരു റോള്‍സ് റോയ്സ് കാറുണ്ടെന്നാണ് അറിവ്. ഇത് റോള്‍സ് റോയ്സ് ഫാന്‍റം ആണോ അതോ ഗോസ്റ്റ് ആണോ എന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അറിവുള്ളവര്‍ താഴെ കമന്‍റ് ചെയ്ത് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാന്തപുരത്തിന്‍റെ വാഹനങ്ങള്‍ താഴെ

ജനറല്‍ മോട്ടോഴ്സിന്‍റെ കീഴിലുള്ള ഈ കമ്പനിയുടെ വാഹനങ്ങള്‍ ഷെവര്‍ലെ കഴിഞ്ഞാല്‍ നോര്‍ത് അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നു.

5.3 ലിറ്റര്‍ ശേഷിയുള്ള കിടിലന്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ഇത് 320 കുതിരകളുടെ ശേഷി പുറത്തെടുക്കും. 6.2 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു എന്‍ജിന്‍ കൂടിയുണ്ട്. ഇത് 395 കുതിരശേഷി ഉള്ളതാണ്.

മികച്ച സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തിനുള്ളത്.

3.5 കോടിയാണ് ഫാന്‍റത്തിന് വില. ഓണ്‍റോഡ് വില 4 കോടി കവിയും.

ഇന്ത്യയില്‍ നിലവില്‍ മൂന്ന് ഷോറൂമുകളാണ് റോള്‍സ് റോയ്സിനുള്ളത്. ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണത്.ചണ്ഡിഗഢില്‍ പുതിയ ഷോറൂം ആരംഭിക്കാനുള്ള നീക്കത്തിലാണ് കമ്പനി ഇപ്പോള്‍.

2.5 കോടി രൂപയുടെ പരിസരത്താണ് ഗോസ്റ്റിന് വില. ഇത് രജിസ്ട്രേഷനും നൂലാമാലകളും കഴിഞ്ഞിറങ്ങുമ്പോള്‍ 3 കോടി കവിയും.

6.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ പ്രേതസുന്ദരിക്കുള്ളത്.


Click it and Unblock the Notifications








