ഷിബു ബേബി ജോണ്‍ എന്ന വാഹന ഭ്രാന്തൻ

Posted By:

കാറുകളോട് ഷിബു ബേബി ജോണിനുള്ള താല്‍പര്യം അധികമാര്‍ക്കുമറിയാത്ത കാര്യമാണ്. സമുദ്രോല്‍പന്ന കയറ്റുമതി നടത്തിക്കഴിഞ്ഞിരുന്ന കാലത്തേ അദ്ദേഹം ഒരു കാര്‍ പ്രേമിയാണ്. ഈയിടെ ഒരു ലണ്ടൻ ടാക്സി എന്ന് വിഖ്യാതമായ ഹക്നി കാര്യേജ് ഷിബുവിന്റെ വീട്ടു മുറ്റത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അച്ചുവാണ് ലണ്ടന്‍ ടാക്സി അച്ഛന് അയച്ചുകൊടുത്തത്. പൂനെയില്‍ നിന്നാണ് വാഹനം വരുന്നത്. ഈ വാര്‍ത്തയ്ക്ക്, ഡ്രൈവ്സ്പാര്‍ക്ക് നേരത്തെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയോട് എവിടെയോ ലിങ്കമുള്ളത് വെറുതെ സൂചിപ്പിക്കട്ടെ.

ഷിബു ബേബി ജോണിന്‍റെ പക്കലുണ്ടെന്ന് ഔദ്യോഗിക വിളംബരം ചെയ്യപ്പെട്ടിട്ടുള്ള വണ്ടികള്‍ അവയുടെ നമ്പരുകള്‍ സഹിതം ഇവിടെ പരിശോധിക്കാം. ഫാൻസി നമ്പരുകളോട് ഇദ്ദേഹത്തിനുള്ള ഒടുക്കത്തെ താല്‍പര്യവും ലഭ്യമായ വിവരങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

കേരളത്തിലെ ഭൂരിപക്ഷം രാഷ്ട്രീയക്കാരെയും പോലെ, ഇന്നോവ എംപിവി ഷിബു ബേബി ജോണിന്‍റെ പ്രിയ വാഹനമാണ്. ഈ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ KL-02-AE-1111 ആണ്. ഈ നമ്പരിനോട് വലിയ പ്രിയമാണ് ഈ വിപ്ലവകാരിക്ക്.

മഹീന്ദ്ര സ്കോര്‍പിയോ

മഹീന്ദ്ര സ്കോര്‍പിയോ

ഈ എസ്‍യുവിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ KL-02-AA-1111 ആണ്.

ഫോഡ് എന്‍ഡീവര്‍

ഫോഡ് എന്‍ഡീവര്‍

ഈ കിടിലന്‍ എസ്‍യുവിയും ഷിബു ബേബി ജോണിന്‍റെ ഗാരേജിലുണ്ട്. രജി. നമ്പര്‍: KL-02-AC-1111.

ഹ്യൂണ്ടായ് സാന്‍റ ഫെ

ഹ്യൂണ്ടായ് സാന്‍റ ഫെ

KL-2/AH-1111 എന്ന രജിസ്ട്രേഷന്‍ നമ്പരിലുള്ള ഈ എസ്‍യുവിയും ഷിബു ബേബി ജോണിന്‍റെ എസ്‍യുവി താല്‍പര്യത്തിന്‍റെ പ്രതീകമായി ഗാരേജില്‍ കിടക്കുന്നു.

ഔദ്യോഗിക കാര്‍

ഔദ്യോഗിക കാര്‍

ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക കാറും ഇന്നോവയാണ്.

ഹക്നി കാര്യേജ്

ഹക്നി കാര്യേജ്

ദാ, ഈ കാറാണ്, ലണ്ടന്‍ ടാക്സി എന്നറിയപ്പെടുന്ന വിഖ്യാതമായ വാഹനം. അച്ചു അച്ഛന് കൊണ്ടുവന്നു കൊടുത്തത് ഇതിന്‍റെ വെള്ള നിറമുള്ള പതിപ്പാണ്.

കേരളമന്ത്രിമാരുടെ കാറുകള്‍ കാണാം

English summary
Labour Minister Shibu Baby John has got a new official car, London Taxi, from Pune.
Please Wait while comments are loading...

Latest Photos