കോളേജ് പിള്ളാർ തല്ലിത്തകർത്ത രാഹുൽ ഈശ്വറിന്റെ കാറ് കാണാം

By Santheep

സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റിയാണ് രാഹുലര് ഈശ്വരര്. സന്തോഷ് പണ്ഡിറ്റിനെ ആരാധിക്കുന്നതിന് എല്ലാവര്‍ക്കും ഒരു കാരണം പറയാനുണ്ടാകുമെങ്കില്‍ രാഹുല്‍ ഈശ്വരന്റെ കാര്യത്തില്‍ അതില്ല എന്നതാണ് ഇരുവരും തമ്മിലുള്ള ഒരേയൊരു വ്യത്യാസം. ഇദ്ദേഹത്തിന്റെ കാർ കോളേജ് പിള്ളാർ തല്ലിത്തകർത്തതായി വാർത്തകൾ വരുന്നുണ്ട്.

രാഹുല്‍ ഈശ്വര്‍ ഒരു വലിയ ദേശീയതാഭക്തനാണ്. ഇദ്ദേഹത്തിന്റെ കാറില്‍പ്പോലും പ്രസ്തുത ഭക്തിയുടെ അടയാളങ്ങള്‍ ദര്‍ശിക്കാവുന്നതാണ്. അങ്ങനെയുള്ള കാറിനെയാണ് ഒരുകൂട്ടം വിദ്യാർഥികൾ തല്ലിത്തകർത്തിരിക്കുന്നത്. പ്രസ്തുത കാറിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

രാഹുൽ ഈശ്വരന്റെ കാർ

ഇക്കാണുന്നതാണ് രാഹുല്‍ ഈശ്വറിന്റെ തല്ലിത്തകർക്കപ്പെട്ട കാര്‍ എന്നാണ് അറിയുന്നത്. (ചിത്രത്തിന്റെ സോഴ്‌സ്).

രാഹുൽ ഈശ്വരന്റെ കാർ

ഫോക്‌സ്‌വാഗണ്‍ ജെറ്റ മോഡലാണിത്. കാറിന്റെ ലൈസന്‍സ് പ്ലേറ്റ് ശ്രദ്ധിക്കുക. കെഎല്‍ 01 ബിഎച്ച് 1947 എന്നതാണ് നമ്പര്‍. കൂടെ ഇന്ത്യന്‍ പതാകയും അടയാളപ്പെടുത്തിയിരിക്കുന്നു. കാറിനകത്തും ഇന്ത്യന്‍ ദേശീയപതാകയുടെ സാന്നിധ്യം കാണാവുന്നതാണ്. ചിത്രത്തില്‍ കാണുന്ന ഹൂഡ് ഓര്‍ണമെന്റ് ഫോക്‌സ്‌വാഗണ്‍ അറിഞ്ഞിട്ടുള്ള കാര്യമല്ല. അത് രാഹുല്‍ മോഡിഫൈ ചെയ്തതാണ്.

രാഹുൽ ഈശ്വരന്റെ കാർ

പെട്രോളിലും ഡീസലിലും ഈ കാര്‍ ലഭ്യമാണ് വിപണിയില്‍. മൊത്തം ആറ് വേരിയന്റുകള്‍ പെട്രോളിലും ഡീസലിലുമായി ജെറ്റയ്ക്കുണ്ട്. ഡീസല്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ച് ലഭ്യമാണ് വിപണിയിൽ.

രാഹുൽ ഈശ്വരന്റെ കാർ

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെറ്റയ്ക്കുള്ളത്. ഡീസല്‍ എന്‍ജിന്‍ 2 ലിറ്റര്‍ ശേഷിയുള്ളതാണ്. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15.0 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 19.39 കിലോമീറ്റര്‍ മൈലേജ് നല്‍കും.

രാഹുൽ ഈശ്വരന്റെ കാർ

1.4 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ എന്‍ജിനും ജെറ്റയ്ക്കുണ്ട്. ഈ എൻജിൻ 5000 ആര്‍പിഎമ്മില്‍ 120 കുതിരകളുടെ കരുത്ത് പകരുന്നു.

രാഹുൽ ഈശ്വരന്റെ കാർ

ഡീസല്‍ എന്‍ജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും വാഹനം ലഭിക്കുന്നതാണ്. ഇതില്‍ 16.39 കിലോമീറ്ററാണ് മൈലേജ്. കൊച്ചി എക്സ്ഷോറൂം നിരക്ക് പ്രകാരം 18,92,842 രൂപ വിലയുണ്ടിതിന്.

രാഹുൽ ഈശ്വരന്റെ കാർ

രാഹുലിന്റെ കാറിന് എത്ര വിലയായിക്കാണും എന്നതൊരു ആകാംക്ഷയാണ്. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 14.95 ലക്ഷത്തിലാണ് ജെറ്റയുടെ വില തുടങ്ങുന്നത്. ജെറ്റയുടെ വില അവസാനിക്കുന്നത് 18.93 ലക്ഷത്തിലാണ്. ഏത് വേരിയന്റാണ്

കൂടുതൽ

കൂടുതൽ

സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

മോഡിയുടെ ബിമ്മറും ഒബാമയുടെ ബീസ്റ്റും: ഒരു താരതമ്യം

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ ആഡംബര കാര്‍ ചര്‍ച്ചയാവുന്നു

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

Most Read Articles

Malayalam
English summary
Here is the details of the Volkswagen Jetta owned by Rahul Eswhwar.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X