കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

Written By:

വലിയ സ്വപ്നങ്ങൾ കാണാൻ അബ്ദുൾ കലാമിൽ നിന്ന് പഠിച്ചവരുണ്ട്. ഇവർക്ക് കലാം ഒരു ടീച്ചറാണ്. ഒരു വള്ളക്കാരന്റെ മകനായി ജനിച്ച ഇദ്ദേഹം രാജ്യത്തിന്റെ മിസൈൽ സാങ്കേതികതയുടെ അമരക്കാരനായി വളർന്നു. താൻ ജനിച്ചുവളർന്ന സാഹചര്യങ്ങൾ ഏതുമായിക്കൊള്ളട്ടെ, രാജ്യത്തെ ഉയർന്ന ഇടത്തരക്കാർ മുതലുള്ളവരെ പ്രചോദിപ്പിക്കുന്നതിനായിട്ടാണ് അബ്ദുൾ കലാം തന്റെ അവസാനകാലം ചെലവിട്ടത്. വളർച്ചയ്ക്കായുള്ള ഈ വിഭാഗത്തിന്റെ തിവ്രമോഹങ്ങൾക്ക് ഒരു ഫിലോസഫറെ ആവശ്യമായിരുന്നു.

ചെറുപ്പത്തിൽ വിമാനം പറത്താനുള്ള മോഹം കലാം കൊണ്ടുനടന്നിരുന്നു. പ്രസിഡണ്ടായ കാലത്ത് സുഖോയ് യുദ്ധവിമാനമോടിച്ച് അദ്ദേഹം തന്റെ ബാല്യത്തിലെ മോഹം സാക്ഷാത്കരിക്കുകയുണ്ടായി. ആ നിമിഷങ്ങളിലേക്ക് നമുക്കൊന്ന് തിരിച്ചുപോകാം.

Photo credit: photodivision.gov.in

To Follow DriveSpark On Facebook, Click The Like Button
കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

2006ലായിരുന്നു സംഭവം. പ്രസിഡണ്ട് കലാം സുഖോയ് 30 യുദ്ധവിമാനം പറത്തി!

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡണ്ട് വിമാനം പറത്തിയെന്ന് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ഒരുപക്ഷേ, കലാമിനുമാത്രം സാധിക്കുമായിരുന്ന ഒന്ന്.

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

1200 കിലോമീറ്ററിലധികം വേഗതയിൽ കലാം വിമാനം പറത്തി. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന് എന്ന് കലാം ഈ വിമാനം പറത്തലിനെ പിന്നീട് വിശേഷിപ്പിച്ചു.

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

സുഖോയ് വിമാനത്തിന്റെ പൈലറ്റാവുമ്പോൾ കലാമിന് വയസ്സ് 74. 1958 മുതൽ തന്റെയുള്ളിൽ ഈ ആഗ്രഹമുണ്ടായിരുന്നുവെന്ന് കലാം പറഞ്ഞു. ഒരു ഫൈറ്റർ എയർക്രാഫ്റ്റിൽ തന്നെ കയറണമെന്നായിരുന്നു മോഹം.

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

36 മിനിറ്റുനേരം അബ്ദുൾ കലാം വിമാനം പറത്തുകയുണ്ടായി. വിങ് കമാൻഡർ അജയ് റാത്തോറിന്റെ സഹായവും കലാമിനുണ്ടായിരുന്നു ഈ സമയങ്ങളിൽ.

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

വിമാനം അതിവേഗത പിടിച്ചപ്പോൾ പേടിക്കുകയുണ്ടായോ എന്ന ചോദ്യത്തിന് കലാം സ്വതസിദ്ധമായ ശൈലിയിൽ ഇങ്ങനെ മറുപടി നൽകി: "ഒരിക്കലുമില്ല, എന്റെയുള്ളിൽ ഒരു നല്ല കാപ്റ്റനുണ്ട്!"

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

കരിയറിന്റെ തുടക്കകാലത്ത് അബ്ദുുൾ കലാമിന്റെ ആദ്യത്തെ ഏറ്റവും വലിയ പ്രോജക്ട് മിലിട്ടറിക്കാവശ്യമായ ഒരു ചെറിയ ഹെലികോപ്റ്റർ നിർമിക്കലായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ തനത് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വികസിപ്പിച്ചെടുക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു കലാം.

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

രണ്ട് പതിറ്റാണ്ടുകാലം ഐഎസ്ആർഓയിൽ പ്രവർത്തിച്ച് ലോഞ്ച് വെഹിക്കിൾ സാങ്കേതികതയിൽ അതിവിദഗ്ധനായി മാറിയ കലാം രാജ്യത്തിനുവേണ്ടി തനത് ഗൈഡഡ് മിസൈലുകൾ നിർമിക്കുവാനായി ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ ചീഫ് എക്സിക്യുട്ടീവ് ആയി ചേർന്നു.

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

അഗ്നി, പൃഥ്വി എന്നീ മിസ്സൈലുകളുടെ നിർമാണം കലാമിന്റെ നേതൃത്വത്തിലാണ് നടന്നത്. കലാമിന്റെ അസാധ്യമായ നേതൃത്വപാടവത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്ന അവസ്ഥ സൃഷ്ടിക്കപെട്ടു.

കൂടുതല്‍... #celebrity car #auto facts
English summary
A dream come true for President Kalam.
Story first published: Tuesday, July 28, 2015, 18:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark