ലോകത്തില്‍ ഏറ്റവുമധികം നിര്‍മിക്കപെട്ട യുദ്ധവിമാനങ്ങള്‍

By Santheep

യുദ്ധഭൂമിയിലേക്കുള്ള വിമാനങ്ങളുടെ കടന്നുവരവ് വിപ്ലവകരമായിരുന്നു. തൂടുതല്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതിന് കാരണമായി എന്നതാണ് യുദ്ധവിമാനങ്ങളുടെ പ്രധാന സംഭാവന. സോവിയറ്റ് റഷ്യയും അമേരിക്കയും തമ്മില്‍ നിലനിന്നിരുന്ന ശീതസമരം ഏറ്റവും സന്നാഹപ്പെട്ട യുദ്ധവിമാനങ്ങളുടെ പിറവിക്ക് കാരണമായി. ഇന്ന് ലോകരാഷ്ട്രങ്ങളുടെ പ്രതിരോധച്ചെലവുകളില്‍ വലിയൊരളവ് പോകുന്നത് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമെല്ലാമാണ്.

ലോകത്തിലെ ഏറ്റവും വേഗമേറിയ യുദ്ധവിമാനം

ഇവിടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കപെട്ട യുദ്ധവിമാനങ്ങളെക്കുറിച്ചാണ് ചര്‍ച്ച. താഴെ താളുകളിലേക്കു നീങ്ങുക.

10. ഹോക്കര്‍ ഹരിക്കേന്‍

10. ഹോക്കര്‍ ഹരിക്കേന്‍

ഇതൊരു ബ്രിട്ടീഷ് യുദ്ധവിമാനമാണ്. ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സിനു വേണ്ടി ഹോക്കര്‍ എര്‍ക്രാഫ്റ്റ് ലിമിറ്റഡ് നിര്‍മിച്ചെടുത്തതാണ് ഈ വിമാനം. രണ്ടാം ലോകയുദ്ധതിതിലായിരുന്നു ഈ വിമാനം ഏറ്റവുമധികം ഉപയോഗിക്കപെട്ടത്. ആകെ 14,533 ഹോക്കര്‍ ഹരിക്കേനുകള്‍ നിര്‍മിക്കപെട്ടിട്ടുണ്ട് ഇതുവരെ.

09. ജങ്കേഴ്‌സ് ജു-88

09. ജങ്കേഴ്‌സ് ജു-88

രണ്ടാം ലോകയുദ്ധകാലത്തു തന്നെയാണ് ഈ വിമാനത്തിന്റെ നിര്‍മാണവും നടന്നത്. അതിവേഗതയില്‍ ശത്രുപാളയങ്ങളില്‍ ചെന്നെത്താനും നാശനഷ്ടങ്ങള്‍ വരുത്താനുമുള്ള ഈ വിമാനത്തിന്റെ ശേഷി തെളിയിക്കപ്പെട്ടതാണ്. ആകെ 15,000 മോഡലുകള്‍ നിര്‍മിക്കപെട്ടു.

08. നോര്‍ത്ത് അമേരിക്കന്‍ പി-51 മസ്റ്റാങ്

08. നോര്‍ത്ത് അമേരിക്കന്‍ പി-51 മസ്റ്റാങ്

ശത്രൂപാളയങ്ങളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ നിര്‍മിക്കപെട്ടതാണ് ഈ വിമാനം. രണ്ടാം ലോകയുദ്ധത്തില്‍ തന്നെയാണ് ഈ ഫൈറ്റര്‍ ബോംബര്‍ വിമാനം കൂടുതലും ഉഫയോഗിക്കപെട്ടത്. ആകെ 15,875 യൂണിറ്റുകള്‍ നിര്‍മിക്കപെട്ടു.

07. റിപ്പബ്ലിക് പി-47 തണ്ടര്‍ബോള്‍ട്ട്

07. റിപ്പബ്ലിക് പി-47 തണ്ടര്‍ബോള്‍ട്ട്

സിംഗിള്‍ പിസ്റ്റണ്‍ എന്‍ജിന്‍ ഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമേറിയ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റാണിത്. എട്ട് .50 കാലിബര്‍ മെഷീന്‍ ഗണ്ണുകള്‍ ഈ വിമാനത്തില്‍ ഘടിപ്പിച്ചിരുന്നു. യുഎസ്, ബ്രിട്ടീഷ് ഫ്രഞ്ച് ആര്‍മികള്‍ ഈ വിമാനം ഉപയോഗിച്ചിട്ടുണ്ട്. ആകെ 16,231 യൂണിറ്റുകള്‍ നിര്‍മിക്കപെട്ടു.

06. കണ്‍സോളിഡേറ്റഡ് ബി-24 ലിബറേറ്റര്‍

06. കണ്‍സോളിഡേറ്റഡ് ബി-24 ലിബറേറ്റര്‍

ഇതൊരു അമേരിക്കന്‍ ബോംബര്‍ വിമാനമാണ്. കാലിഫോര്‍ണിയയിലെ കണ്‍സോളിഡേറ്റഡ് എയര്‍ക്രാഫ്റ്റാണ് ഈ വിമാനം നിര്‍മിച്ചത്. രണ്ടാം ലോകയുദ്ധ കാലത്താണ് ഏറെയും ഉഫയോഗിക്കപെട്ടത്. ആകെ 18,482 യൂണിറ്റുകള്‍ നിര്‍മിക്കപെട്ടു.

05. സൂപ്പര്‍മറൈന്‍ സ്പിറ്റ്ഫയര്‍

05. സൂപ്പര്‍മറൈന്‍ സ്പിറ്റ്ഫയര്‍

ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോഴ്‌സ് ഉപയോഗിച്ചിരുന്ന വിമാനമാണിത്. രണ്ടാം ലോകയുദ്ധത്തില്‍ മറ്റ് സഖ്യകക്ഷികളും ഈ വിമാനം വാങ്ങുകയുണ്ടായി. ലോകയുദ്ധകാലത്ത് തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കപെട്ടു സൂപ്പര്‍മറൈന്‍ സ്പിറ്റ്ഫയര്‍ വിമാനം. ആകെ 20,351 യൂണിറ്റാണ് ഉല്‍പാദിപ്പിച്ചത്.

04. ഫോക്ക് വുഫ് എഫ്ഡബ്ല്യു 190

04. ഫോക്ക് വുഫ് എഫ്ഡബ്ല്യു 190

ഈ ജര്‍മന്‍ വിമാനവും നിര്‍മിക്കപെട്ടത് ലോകയുദ്ധകാലത്താണ്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനം ഡിസൈന്‍ ചെയ്ത കുര്‍ട് ടാങ്ക് എന്ന ജര്‍മന്‍ ഡിസൈനറാണ് ഈ വിമാനത്തിന്റെയും ശില്‍പി. ഇതൊരു സിംഗിള്‍ സീറ്റര്‍ ഫൈറ്ററാണ്. ആകെ 29,001 യൂണിറ്റുകള്‍ നിര്‍മിക്കപെട്ടു.

03. മെസ്സെര്‍ഷ്മിറ്റ് ബിഎഫ് 109

03. മെസ്സെര്‍ഷ്മിറ്റ് ബിഎഫ് 109

മി 109 എന്ന ചുരുക്കപ്പേരില്‍ വിഖ്യാതമായ യുദ്ധവിമാനമാണിത്. ജര്‍മനിയാണ് ഈ വിമാനത്തിന്റെയും നിര്‍മാതാക്കള്‍. രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിക്കപെട്ടു. അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതികതയില്‍ നിര്‍മിക്കപെട്ട വിമാനമാണ് മെസ്സെര്‍ഷ്മിറ്റ് ബിഎഫ് 109. ആകെ 30,480 യൂണിറ്റ് നിര്‍മിക്കപെട്ടു.

02. യാക്കോവ്‌ലേവ് യാക്-3

02. യാക്കോവ്‌ലേവ് യാക്-3

രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് റഷ്യ നിര്‍മിച്ച ഫൈറ്റര്‍ എയര്‍ക്രാഫ്റ്റാണിത്. അക്കാലത്തെ ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങളിലൊന്നായിരുന്നു ഇത്. വിമാനങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ ഈ വിമാനം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഒന്നാം ലോകയുദ്ധത്തിലാണ് വിമാനയുദ്ധങ്ങള്‍ ആദ്യം സംഭവിക്കുന്നത്. സോവിയറ്റ് റഷ്യയുടെ ഈ വിമാനം 31,000 യുണിറ്റ് നിര്‍മിക്കപെട്ടു.

01. ഇല്യൂഷിന്‍ II-2

01. ഇല്യൂഷിന്‍ II-2

സോവിയറ്റ് യൂണിയന്റെ തന്നെ നിര്‍മിതിയാണിത്. രണ്ടാം ലോകയുദ്ധത്തില്‍ മികച്ച സേവനം അനുഷ്ഠിച്ചു. ലോകയുദ്ധകാലത്തു മാത്രം 36,183 യൂണിറ്റ് നിര്‍മിക്കപെട്ടു. യുദ്ധവിമാനങ്ങളുടെ ചരിത്രത്തില്‍ ഇത്രയധികമെണ്ണം നിര്‍മിക്കപെട്ട വിമാനങ്ങള്‍ ഉണ്ടായിട്ടില്ല.

കൂടുതല്‍

കൂടുതല്‍

ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

തകർന്ന വ്യോമസേനാ വിമാനവും ചൈനീസ് ഡ്യൂപ്ലിക്കേറ്റും

വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

Most Read Articles

Malayalam
English summary
10 Most Produced Combat Aircrafts.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X