രഞ്ജിനി ഹരിദാസ് തെരുവുപട്ടികളെ സ്നേഹിക്കുന്നത് 38 ലക്ഷം ചെലവിട്ട്!

Written By:

എന്തുകൊണ്ടാണ് രഞ്ജിനി ഹരിദാസിന് തെരുവുപട്ടികളോട് ഇത്രയധികം സ്നേഹമെന്ന് ആരെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? വളരെ ലളിതമാണ് സംഗതി. ഒരു അത്യാഡംബര എസ്‌യുവിയിലാണ് രഞ്ജിനി യാത്ര ചെയ്യുന്നത്. തെരുവുനായയുടെ കടിയേൽക്കുക എന്നത് പേടിസ്വപ്നങ്ങളിൽ പോലും വന്നിട്ടില്ലാത്ത ഒരു വർഗത്തെയാണ് രഞ്ജിനി പ്രതിനിധീകരിക്കുന്നത്. കൂടാതെ ഇതുവഴി ലഭിക്കുന്ന പബ്ലിസിറ്റിയും വലുതാണ്. പരക്കൂതറ പടങ്ങൾ പുറത്തിറക്കി നാട്ടുകാരെ ചിരിപ്പിക്കുന്ന വിശാൽ എന്നൊരു നടനും പബ്ലിസിറ്റി ഉന്നം വെച്ച് രംഗത്തിറക്കിയിട്ടുണ്ട്.

ഇവിടെ നമ്മൾ രഞ്ജിനി ഹരിദാസ് നായയുടെ കടിയേൽക്കാതെ സഞ്ചരിക്കുന്ന കാറിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വായിക്കുക.

To Follow DriveSpark On Facebook, Click The Like Button
രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

ഇന്ത്യയിൽ മൂന്ന് പതിപ്പുകളാണ് ക്യു3 എസ്‌യുവിക്കുള്ളത്. ടിഡിഐ എസ്, ടിഡിഐ പ്രീമിയം, ടിഡിഐ പ്രീമിയം എസ് എന്നിങ്ങനെ.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

രണ്ട് രീതിയിൽ ട്യൂൺ ചെയ്യപ്പെട്ട ഒരു ഡീസൽ എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് എൻജിൻ പതിപ്പിന്റെയും ശേഷി 1968 സിസിയാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് എൻജിനുകളോടൊപ്പം ചേർത്തിരിക്കുന്നത്.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

ലിറ്ററിന് 15.77 കിലോമീറ്റർ മൈലേജ് നൽകാൻ ക്യു3 എസ്‌യുവിക്ക് സാധിക്കുമെന്ന് എആർഎഐ സാക്ഷ്യപ്പെടുത്തുന്നു.

വിലകൾ (ദില്ലി എക്സ്ഷോറൂം)

വിലകൾ (ദില്ലി എക്സ്ഷോറൂം)

  • ടിഡിഐ എസ് - 28.99 ലക്ഷം
  • ടിഡിഐ പ്രീമിയം - 33.99 ലക്ഷം
  • ടിഡിഐ പ്രീമിയം എസ് - 37.50 ലക്ഷം
രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

മേൽപറഞ്ഞ ഏതു വിലയിലുള്ള മോഡലിൽ സഞ്ചരിച്ചാലും നായയുടെ കടിയേൽക്കേണ്ടിവരില്ല എന്നുറപ്പിക്കാം.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

1968 സിസി ശേഷിയുള്ള എൻജിനുകളിലൊന്ന് 140 കുതിരശക്തി പകരുന്നു. കുറെക്കൂടി കരുത്ത് കിട്ടുന്ന വിധത്തിൽ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നു മറ്റേ എൻജിൻ. 174 കുതിരശക്തി.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

നാല് നിറങ്ങളിലാണ് ഓഡി ക്യു3 എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. കോർ‌ടിന വൈറ്റ്, ഫ്ലോറെറ്റ് സിൽവർ മെറ്റാലിക്, മിതോസ് ബ്ലാക്, മിസാനോ റെഡ് എന്നിവ.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

രഞ്ജിനിയുടെ പക്കലുള്ളത് മിസാനോ റെഡ് നിറത്തിലുള്ള ഓഡി ക്യു3 മോഡലാണെന്ന് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

നായ്ക്കൾ എങ്ങാനും പിന്നാലെ ഓടിയാൽപോലും രഞ്ജിനിക്ക് പേടിക്കേണ്ടതില്ല എന്ന് വസ്തുതകൾ നിരത്തി സമർഥിക്കാവുന്നതാണ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ വാഹനത്തിന് 9 മുതൽ 10 സെക്കൻഡ് നേരം മാത്രമേ വേണ്ടൂ. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര മികച്ച ആക്സിലറേഷൻ കൈവരിക്കാൻ കേരളത്തിലെ നായ്ക്കൾക്ക് സാധിക്കില്ല.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

മണിക്കൂറിൽ 202 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. ഇത് 6 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിലുള്ളത്.

രഞ്ജിനി ഹരിദാസിന്റെ പട്ടിപ്രേമത്തിനു പിന്നിലെന്ത്?

എങ്ങാനും വല്ല പട്ടിയോ പൂച്ചയോ മുമ്പിൽ ചാടിയാൽ സഡൻ ബ്രേക്കിടേണ്ടി വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് പരിക്കു പറ്റാതിരിക്കാൻ വേണ്ടതെല്ലാം ഓഡി ചെയ്തിട്ടുണ്ട് ഈ കാറിൽ.

കൂടുതല്‍... #celebrity car #audi
English summary
Ranjini Haridas Owns A Luxury SUV
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark