മേഘ്ന രാജിന്‍റെ ബ്യൂട്ടിഫുള്‍ കാര്‍

ബ്യൂട്ടിഫുള്ളിലെ മികച്ച പ്രകടനം മേഘ്ന രാജിന് മലയാളത്തില്‍ വന്‍ അവസരങ്ങളാണ് ഒരുക്കിക്കൊടുക്കുന്നത്. ന്യൂജനറേഷനും ഓള്‍ഡ് ജനറേഷനുമായി നിരവധി ചിത്രങ്ങള്‍ മേഘ്ന രാജിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നു. പുതുതായി കേള്‍ക്കുന്ന വാര്‍ത്തകള്‍ പറയുന്നതു പ്രകാരം ഓള്‍ഡ് ജനറേഷന്‍ താരമായ ലാലേട്ടന്‍ മേഘ്നയെ തന്‍റെ പുതിയ പടമായ റെഡ് വൈനിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്.

യക്ഷിയും ഞാനും തമ്മില്‍ എന്ന വിനയന്‍ ചിത്രത്തിലാണ് മേഘ്ന ആദ്യമായി അഭിനയിക്കുന്നത്. വിനയന്‍റെ പ്രതിഭാവിലാസം അഴിഞ്ഞാടിയ പ്രസ്തുത സിനിമയോടെ മേഘ്നയുടെ മലയാളഭാവി അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏത് കൂതറ പടത്തിലഭിനയിച്ചാലും കഴിവുള്ളവര്‍ രക്ഷപ്പെടാതിരിക്കില്ല എന്നതിന്‍റെ ദൃഷ്ടാന്തമായി മേഘ്ന മാറുകയായിരുന്നു.

വികെ പ്രകാശ് എന്ന മികച്ച സംവിധായകന്‍റെ കൈയില്‍ കിട്ടിയതോടെ മേഘ്നയുടെ മുഖച്ഛായതന്നെ മാറി. ബ്യൂട്ടിഫുള്‍ എന്ന ചിത്രം മേഘ്നയ്ക്ക് മികച്ചൊരു പ്രതിച്ഛായയാണ് സൃഷ്ടിച്ചുകൊടുത്തത്. കന്നഡ, തമിഴ് സിനിമകളില്‍ അഭിനയിച്ചുവന്നിരുന്ന മേഘ്നയെ സംവിധായകന്‍ കെ ബാലചന്ദറാണ് സിനിമയിലേക്ക് ക്ഷണിച്ചത്. 2006ല്‍. മേഘ്നയുടെ അച്ഛനുമമ്മയും അഭിനേതാക്കളാണ്. കന്നഡയും തമിഴും നന്നായി സംസാരിക്കാനുമറിയാം മേഘ്നയ്ക്ക്. ആകെമൊത്തത്തില്‍ ആളൊരു മിടുക്കിയാണ്.

കാറുകളോടുള്ള മേഘ്നയുടെ താല്‍പര്യം അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. മേഘ്നയുടെ കാര്‍ വിശേഷങ്ങളാണ് താഴെ.

ജാഗ്വര്‍ എക്സ്എഫ്

ജാഗ്വര്‍ എക്സ് എഫ് എന്ന കിടിലന്‍ ആഡംബര കാറാണ് മേഘ്നയുടെ പക്കലുള്ളത്.

ജാഗ്വര്‍ എക്സ്എഫ്

ഈ ആഡംബര സെഡാനിന്‍റെ തുടക്കവില, ദില്ലിയില്‍ 51,27,550 രൂപയാണ്.

ജാഗ്വര്‍ എക്സ്എഫ്

മൂന്ന് പതിപ്പുകളാണ് ജാഗ്വര്‍ എക്സ്എഫിനുള്ളത്. ഇതില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്.

ജാഗ്വര്‍ എക്സ്എഫ്

2993 സിസി ഡീസല്‍ എന്‍ജിനും 5000 സിസി പെട്രോള്‍ എന്‍ജിനും എക്സ്എഫിന് നല്‍കിയിട്ടുണ്ട്. രണ്ട് പതിപ്പുകളിലും ഓട്ടോമാറ്റിക് ലഭ്യമാണ്.

വിലനിലവാരം (ദില്ലി എക്സ്ഷോറൂം)

വിലനിലവാരം (ദില്ലി എക്സ്ഷോറൂം)

ജാഗ്വര്‍ എക്സ്എഫ് ഡീസല്‍ എസ് വി8 ഓട്ടോമാറ്റിക് - 51,27,550

ജാഗ്വര്‍ എക്സ്എഫ് പെട്രോള്‍ വി8 ഓട്ടോമാറ്റിക് - 66,92,680

ജാഗ്വര്‍ എക്സ്എഫ് പെട്രോള്‍ ആര്‍ വി8 ഓട്ടോമാറ്റിക് 82,88,208

ജാഗ്വര്‍ എക്സ്എഫ്

9.02 കിലോമീറ്ററാണ് ഡീസല്‍ എന്‍ജിന്‍ നല്‍കുന്ന മൈലേജ്.

നിറങ്ങള്‍

നിറങ്ങള്‍

അള്‍ടിമേറ്റ് ബ്ലാക്

ഇബോണി

വേപ്പര്‍ ഗ്രേ

ഫ്രോസ്റ്റ് ബ്ലു

അസുര്‍ ബ്ലു

ഇന്‍ഡിഗോ

എമറാള്‍ഡ് ഫയര്‍

ബൊട്ടാണിക്കല്‍ ഗ്രീന്‍

പേള്‍ ഗ്രേ

ലൂണാര്‍ ഗ്രേ

ലിക്യുഡ് സില്‍വര്‍

പോര്‍സെലെന്‍

വിന്‍റര്‍ ഗോള്‍ഡ്

റേഡിയന്‍സ്

സ്പെക്ട്രം ബ്ലൂ

കാഷ്ഡമെയര്‍ ഗോള്‍‍ഡ്

ക്ലാരറ്റ്

More from DriveSpark

Article Published On: Wednesday, November 28, 2012, 15:51 [IST]
English summary
South Indian actor Meghna Raj owns a Jaguar XF luxury sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X