ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

By Santheep

ഫ്രാൻസിനു നേർ‌ക്കുണ്ടായ ആക്രമണങ്ങൾക്കു ശേഷം യൂറോപ്പ് തൊള്ള കൊണ്ടാണ് തിരിച്ചടിക്കുന്നതെന്ന് ആരോപണമുണ്ട്. ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയിൽ ഇതല്ലാതെ യൂറോപ്പിന് മറ്റു മാർഗമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മിലിട്ടറി ചെലവുകൾ പരമാവധി കുറച്ച് പിടിച്ചുനിൽ‌ക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഐഎസ്സിന്റെ ആക്രമണം വരുന്നത്. എവിടെ പിടിച്ചാൽ എവിടെ പിടയുമെന്ന് ഐഎസ്സിന് നന്നായറിയാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ 10 യുദ്ധ ടാങ്കുകള്‍

റഷ്യയും ഫ്രാൻസും ചേർന്ന് തങ്ങളുടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഫ്രാൻസിന്റെ നേവിയുമായി ചേർന്ന് പ്രവർത്തിക്കാൻ പുടിൻ തന്റെ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാസ്പിയൻ‌ കടലിൽ നിന്ന് റഷ്യയും മെഡിറ്ററേനിയൻ കടലിൽ നിന്ന് ഫ്രാൻസും ആക്രമണം ശക്തമാക്കിയിരിക്കുന്നു. മെഡിറ്ററേനിയൻ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഫ്രാൻസിന്റെ കരുത്തേറിയ ആയുധങ്ങളിലൊന്നാണ് ചാൾസ് ഡി ഗോല്ലെ എന്ന വിമാനവാഹനിക്കപ്പൽ. ഐസിസ്സിനെതിരായ യുദ്ധത്തിൽ ഈ കപ്പലിനെ സജ്ജമാക്കിയതായി വാർത്തകൾ വരുന്നുണ്ട്. ഇവിടെ ചാൾസ് ഡി ഗോല്ലെ‌ വിമാനവാഹനിക്കപ്പലിനെ അടുത്തു പരിചയപ്പെടാം.

ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

ഫ്രാൻസിന്റെ ആണവശേഷിയുള്ള ആദ്യ വിമാനവാഹിനിക്കപ്പലാണ് ചാൾസ് ഡി ഗോല്ലെ.

മെയ്ക്ക് ഇൻ ഇന്ത്യയ്ക്കു മുമ്പ് ഇന്ത്യയിൽ നിർമിച്ച കിടിലൻ യുദ്ധവാഹനങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

പടിഞ്ഞാറൻ യൂറോപ്പിൽ ഇപ്പോൾ പ്രവർത്തനത്തിലുള്ള യുദ്ധക്കപ്പലുകളിൽ ഏറ്റവും വലിപ്പമുള്ളതാണ് ചാൾസ് ഡി ഗോല്ലെ.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് റഷ്യൻ 'ബ്ലേസിങ് സൺ' മിസ്സൈൽ ലോഞ്ചർ
ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

നിലവിൽ ആണവവിമാനവാഹിനികൾ നിർമിക്കുന്നതിൽ യുഎസ് ആണ് ഏറ്റവും വൈദഗ്ധ്യമുള്ള രാജ്യം. പൂർണമായും യുഎസ്സിനു പുറത്ത് നിർമിക്കപ്പെട്ട ആദ്യത്തെ ആണവവിമാനവാഹനിക്കപ്പൽ എന്ന ബഹുമതിയും ഈ കപ്പലിനാണുള്ളത്. മറ്റൊരു വസ്തുത, സമാനമായ ശ്രമം മറ്റൊരു രാജ്യവും ഇതുവരെ നടത്തിയിട്ടില്ല എന്നതാകുന്നു!

ഭാരതത്തിന്റെ ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി
ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

ഈ കപ്പലിൽ ഫ്രാൻസിന്റെ നാലുതരം യുദ്ധവിമാനങ്ങളും നിരവധി ഹെലികോപ്റ്ററുകളും ഹെലികോപ്റ്ററും സദാ സജ്ജമാക്കി നിറുത്തിയിരിക്കുന്നു. ആസ്റ്റർ മിസ്സൈലുകളും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ 25 സുപ്രധാന സൈനിക വാഹനങ്ങള്‍
ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

2001ലാണ് ഈ കപ്പൽ കമീഷൻ ചെയ്യുന്നത്. 3 ബില്യൺ പൗണ്ട് ചെലവഴിച്ചു നിർമാണത്തിനായി.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു
ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

കപ്പലിന്റെ നിർമാണകാലയളവിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആകാംക്ഷയുണ്ടാക്കി ചാൾസ് ഡി ഗോല്ലെ‌. ബ്രിട്ടൻ ചാരന്മാരെ വരെ അയച്ചു.

ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

ന്യൂക്ലിയർ റിയാക്ടറുകൾക്ക് എങ്ങനെയാണ് ചാൾസ് ഡി ഗോല്ലെ‌ എൻജിനീയർമാർ സംരക്ഷണവലയം തീർത്തതെന്ന് അറിയുകയായിരുന്നു ചാരന്മാരുടെ ലക്ഷ്യം. കപ്പലിന്റെ നിർമാണപുരോഗതി പരിശോധിക്കാനെത്തിയ എൻജിനീയർമാരെന്ന വ്യാജേനയാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്.

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ
ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

സിറിയയിലെയും ഇറാഖിലെയും ഐസിസ് കേന്ദ്രങ്ങൾക്കു നേരെയാണ് ചാൾസ് ഡി ഗോല്ലെ‌യിൽ നിന്ന് ആക്രമണം നടക്കുന്നത്. കപ്പലിൽ നിന്നുയർന്ന വിമാനങ്ങൾ ഇറാഖിലെ കേന്ദ്രങ്ങളെയാണ് ആദ്യം ലക്ഷ്യമാക്കിയത്.

ലോകത്തിലിതാദ്യം!: ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!
കൂടുതൽ

കൂടുതൽ

സിവിലിയന്മാര്‍ക്ക് വാങ്ങാവുന്ന മിലിട്ടറി വണ്ടികള്‍

ഐസിസ് തീവ്രവാദികള്‍ എന്തുകൊണ്ട് ഹിലക്‌സ് ട്രക്കുപയോഗിക്കുന്നു?

മെഴ്സിഡിസ് ആഡംബര അപ്പാർട്ട്മെന്റിൽ താമസിക്കണോ?

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

Most Read Articles

Malayalam
English summary
All New 2016 Toyota Innova Features Revealed In A New Video.
Story first published: Tuesday, November 24, 2015, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X