സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

By Santheep

സ്വർണത്തിന്റെ തിളക്കത്തോട് അറബികൾക്കുള്ള താൽപര്യം നമുക്കറിവുള്ളതാണ്. ദുബൈ മോട്ടോർ ഷോയിൽ ഈ അറബി അഭിരുചിയെ അഭിസംബോധന ചെയ്യുകയാണ് ബ്രാബസ് എന്ന ട്യൂണിങ് കമ്പനി. മെഴ്സിഡിസ് ബെൻസ് എസ്65 എഎംജി മോഡലിനെ ആകെ സ്വർണം പൂശിയെടുത്ത് ഒരു പ്രത്യേക പതിപ്പ് നിർമിച്ചിരിക്കുന്നു.

ദുബൈ പൊലീസിനായി ബ്രാബസിന്റെ കിടിലന്‍ പണി

ദുബൈ മോട്ടോർ ഷോ സന്ദർശിക്കുന്നവർക്ക് ഒരു കിടിലൻ കാഴ്ചാവിരുന്നായിരിക്കും ഈ വാഹനം. നമുക്കീ വാഹനത്തിന്റെ ചിത്രങ്ങളൊക്കെ ഒന്നു കാണാം. ചില വിവരങ്ങളും അറിയാം.

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

റോക്കറ്റ് 900 ഡിസർട്ട് ഗോൾഡ് എഡിഷൻ എന്നാണ് ബ്രാബസ്സിന്റെ മെഴ്സിഡിസ് എസ്65 എഎംജി മോഡലിന്റെ ട്യൂൺ ചെയ്യപ്പെട്ട പതിപ്പിന് പേര്.

എന്തിനാണ് ദുബൈ പൊലീസിന് ആഡംബരക്കാറുകള്‍?
സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

ഗൾഫ് രാജ്യങ്ങളിലും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിലും മാത്രമേ ഈ സ്വർണ മെഴ്സിഡിസ് കാർ വാങ്ങാൻ കിട്ടൂ. (ഇന്ത്യയിലോട്ട് വരികയാണെങ്കിൽ ഒരെണ്ണം നമുക്കും നോക്കാമായിരുന്നു അല്ലെ? :) )

ദുബൈ നിരത്തുകളിലെ അത്ഭുതക്കാഴ്ചകള്‍

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

വാഹനത്തിന്റെ പുറംഭാഗത്ത് ചിലയിടങ്ങളൊഴിച്ച് പൂർണമായും സ്വർണം പൂശിയിരിക്കുകയാണ്. അലോയ് വീലുകൾ, ഗ്രിൽ എന്നിവ കറുപ്പ് നിറത്തിൽ നിറുത്തിയിരിക്കുന്നു. ബ്രേക്ക് കാലിപ്പറുകൾക്കും സ്വർണം പൂശിയിട്ടുണ്ട്.

ദുബൈ പൊലീസ് വീണ്ടും ഞെട്ടിക്കുന്നു; ലക്‌സസും ലാന്‍ഡ് ക്രൂയിസറും സേനയിലേക്ക്
സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

6.3 ലിറ്റർ ശേഷിയുള്ള വി12 എൻജിനാണ് വാഹനത്തിൽ ചേർത്തിട്ടുള്ളത്. ബ്രാബസ്സ് ഈ എൻജിനെ തങ്ങളുടെ വർക് ഷാപ്പിലിട്ട് ഒരുപണി പണിഞ്ഞിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. 900 കുതിരശക്തിയും 1198 എൻഎം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കുന്നു.

ദുബൈ പൊലീസ് ഇനി 'ക്വാഡ്‌സ്‌കി'യില്‍ വരും
സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

ടർബോചാർജറിലും ബ്രാബസ്സിന്റെ എൻജിനീയർമാർ മാറ്റം വരുത്തിയിട്ടുണ്ട്. എയർ ഇൻടേക്ക്, എക്സോസ്റ്റ് എന്നിവിടങ്ങളിലും മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ട്.

ദുബൈ പൊലീസ് പിന്നെയും ആഡംബരക്കാറുകള്‍ വാങ്ങി
സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

മോഡിഫിക്കേഷനു ശേഷം ബ്രാബസ് റോക്കറ്റിന് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത പിടിക്കാൻ കഴിയുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ പിടിക്കാൻ 3.7 സെക്കൻഡ് നേരം മാത്രമേയെടുക്കൂ.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

ഇന്റീരിയറിലും കനപ്പെട്ട പണികൾ നടന്നിട്ടുണ്ട്. സീറ്റുകളിൽ നിറയെ സ്വർണപ്പണികൾ കാണാവുന്നതാണ്. കറുപ്പ് തുകൽ സീറ്റുകളാണ് നൽകിയിട്ടുള്ളത്. ‌

ദുബൈ മോട്ടോർ ഷോയിൽ നിസ്സാൻ പാട്രോൾ ഡിസർട്ട് പതിപ്പ്
കൂടുതൽ

കൂടുതൽ

ദുബൈ പൊലീസിന്‍റെ പട്രോളിംഗ് വണ്ടികള്‍

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

രണ്ടാമത്തെ അറേബ്യൻ കാർ ദുബൈ മോട്ടോർ ഷോയിൽ

ദുബൈ തയ്യൽക്കാരൻ ഫസലുദ്ദീന്റെ ഇൻഫിനിറ്റി കാറുകൾ

More from DriveSpark

Article Published On: Thursday, November 12, 2015, 16:28 [IST]
English summary
2016 Brabus Rocket 900 Desert Gold Edition Unveiled At Dubai Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X