ദുബൈ മോട്ടോർ ഷോയിൽ നിസ്സാൻ പാട്രോൾ ഡിസർട്ട് പതിപ്പ്
ഡിസർട്ട് സഫാരികളുടെ കേന്ദ്രമാണ് ദുബൈ. ഈ നഗരത്തിലെ ഡിസർട്ട് സഫാരി ഭ്രാന്തന്മാരെ ലക്ഷ്യം വെച്ച് നിരവധി കാറുകൾ വിപണിയിലുണ്ട്. ഇപ്പോൾ നടന്നുവരുന്ന ദുബൈ മോട്ടോർ ഷോയിൽ നിസ്സാൻ അവതരിപ്പിച്ച പാട്രോൾ എസ്‌യുവിയുടെ ഡിസർട്ട് പതിപ്പും ലക്ഷ്യം വെക്കുന്നത് മറ്റാരെയുമല്ല.
ബാംഗ്ലൂര്‍ ഡേയ്‌സിലെ സിഎസ് സന്തോഷ് ഡകാര്‍ മരുഭൂമിയിലേക്ക്
പാട്രോൾ ഡിസർട്ട് എഡിഷനെ അടുത്തറിയാം താഴെ.

യുഎഇയിൽ 69,430 ഡോളർ വിലയുണ്ട് നിസ്സാൻ പാട്രോൾ ഡിസർട്ട് എഡിഷന്. വിപണിയിൽ ഈ വാഹനം ലഭ്യമായിത്തുടങ്ങിയതായി നിസ്സാന്റെ മിഡിൽ ഈസ്റ്റ് കാര്യങ്ങൾ മാനേജ് ചെയ്യുന്ന സാമിർ ഷെർഫാൻ പറഞ്ഞു.
നിസ്സാന്‍ പാട്രോള്‍: ഒരു ഹ്രസ്വ ഡ്രൈവിങ് അനുഭവം
ഡിസർട്ട് സഫാരി ആരാധകരെ ആകർഷിക്കുക എന്നതു മാത്രമാണ് ഈ പതിപ്പിന്റെ ലക്ഷ്യം. ഇതിൽ കാര്യമായ ലാഭമെടുക്കേണ്ടതില്ലെന്ന് നിസ്സാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സാമിർ സ്ഥിരീകരിക്കുകയും ചെയ്തു.
ബാംഗ്ലൂര്‍ ഡേയ്‌സിലെ സിഎസ് സന്തോഷ് ഡകാര്‍ റാലിയിലേക്ക്
മധ്യേഷ്യയിലെ മോട്ടോർസ്പോർട് വിദഗ്ധരിലൊരാളായ ഡോ. മൊഹമ്മദ് ബെൻ സുലായേമിന്റെ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാണ് പാട്രോളിന്റെ ഡിസർട്ട് പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ദുർഘടം പിടിച്ച മരുഭൂമികളിൽ പോലും മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ ഈ വാഹനത്തിന് സാധിക്കും.
ലോകത്തിലെ വിവിധതരം മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകള്‍

നിസ്സാൻ പാട്രോളിന്റെ എൽഇ വേരിയന്റിലാണ് ഡിസർട്ട് പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. 5.6 ലിറ്റർ ശേഷിയുള്ള വി8 എൻജിനാണ് ഈ പതിപ്പിൽ ചേർത്തിരിക്കുന്നത്. ഈ എൻജിൻ 400 കുതിരശക്തിയും 560 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനോടു ചേർത്തിരിക്കുന്നത്.
ഡാകാറില്‍ ഹെര്‍നിക് മരിച്ചത് നിര്‍ജലീകരണം മൂലം

നിരവധി ടെസ്റ്റുകൾക്കു ശേഷമാണ് പാട്രോൾ ഡിസർട്ട് പതിപ്പിന്റെ അവസാനരൂപം നിർമിക്കപ്പെട്ടത്. മരുഭൂമികളിലെ ഡ്രൈവിൽ സസ്പെൻഷൻ സിസ്റ്റം ഏറെ നിർണായകമാണ്. ഡോ ബെൻ സുലായേമിന്റെ സഹായത്തോടെ മികവുറ്റ സസ്പെൻഷൻ സിസ്റ്റം നിർമിച്ചെടുത്തിരിക്കുന്നു പാട്രോൾ.
ഡാകാറില്‍ സിഎസ് സന്തോഷ് ചരിത്രമെഴുതി



Click it and Unblock the Notifications








