ദുബൈ പൊലീസ് പിന്നെയും ആഡംബരക്കാറുകള്‍ വാങ്ങി

Written By:

ദുബൈ പൊലീസിന്റെ പ്രധാന ഡ്യൂട്ടികളിലൊന്ന് രാജ്യത്തെ ടൂറിസം വികസനപരിപാടിക്ക് സംഭാവന ചെയ്യലാണ്. നിറയെ സൂപ്പര്‍കാറുകള്‍ വാങ്ങിക്കൂട്ടുകയും അവ വിമാനത്തിവളത്തിലും മാളുകളുടെ മുമ്പിലുമെല്ലാം കൊണ്ടിട്ട് വിദേശികളുടെ കണ്ണ് തള്ളിക്കുക എന്നതാണ് ടൂറിസത്തിനു വേണ്ടി ദുബൈ പൊലീസ് ചെയ്തുവരുന്ന പരിപാടി. പുതിയ വാര്‍ത്തകള്‍ ഈ പൊലീസ് സേനയുടെ പുത്തന്‍ ആഡംബരക്കാറിനെക്കുറിച്ച് സംസാരിക്കുന്നു.

ഓഡി എ6 സെഡാന്റെ ആറ് മോഡലുകളാണ് ദുബൈ പൊലീസ് വാങ്ങിയിരിക്കുന്നത്. ഇവയിലെല്ലാം പൊലീസ് സേനയുടെ ലിവറിയടിച്ച് നല്‍കിയിട്ടുണ്ട് ഓഡി.

Audi A6 to Dubai Police Garage 01

ബിഎംഡബ്ല്യു ഐ8, ലക്‌സസ് ആര്‍സിഎഫ്, നിസ്സാന്‍ ജിടിആര്‍, ഫെരാരി എഫ്ഫ്, ലാമ്പോര്‍ഗിനി അവന്റഡോര്‍, ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77 തുടങ്ങിയ എണ്ണം പറഞ്ഞ ആഡംബര-സൂപ്പര്‍ കാറുകള്‍ ദുബൈ പൊലീസിന്റെ ഗാരേജിലുണ്ട്.

ജനങ്ങളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് പറയുന്നു.

Audi A6 to Dubai Police Garage
കൂടുതല്‍... #auto news
English summary
Audi A6 to Dubai Police Garage.
Story first published: Friday, May 29, 2015, 13:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark