ദുബൈ തയ്യൽക്കാരൻ ഫസലുദ്ദീന്റെ ഇൻഫിനിറ്റി കാറുകൾ

ദുബൈയില്‍ തയ്യല്‍ക്കാരനായി ജോലി നോക്കുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുറ്റിപ്പാലക്കല്‍ ഫസലുദ്ദീന് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ രണ്ട് കാറുകള്‍ ലഭിച്ചത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. അഞ്ച് ലക്ഷം ദിര്‍ഹം വിലയുള്ള സമ്മാനങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ജനിച്ച തന്റെ രണ്ടാമത്തെ മകളാണ് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് ഫസലുദ്ദീന്‍ വിശ്വസിക്കുന്നു. ഫസലുദ്ദീന്റെ കാറുകളെ നമുക്കൊന്ന് പരിചയപ്പെടാം.

രണ്ട് കാറുകൾ

രണ്ട് കാറുകൾ

ഇന്‍ഫിനിറ്റി നിര്‍മിച്ച ക്യുഎക്‌സ്60 ക്രോസ്സോവര്‍, ജി25 സെഡാന്‍ എന്നീ കാറുകളാണ് ഫസലുദ്ദീന് ലഭിച്ചിരിക്കുന്നത്. ജപ്പാന്‍ കമ്പനിയായ നിസ്സാനിന്റെ ഉപബ്രാന്‍ഡാണ് ഇന്‍ഫിനിറ്റി. ഇതൊരു പ്രീമിയം കാര്‍ ബ്രാന്‍ഡാണ്. ജര്‍മന്‍ കാര്‍നിര്‍മാതാക്കള്‍ അടക്കിവാഴുന്ന ആഡംബര കാര്‍വിപണിയില്‍ മൗലികമായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ ഇന്‍ഫിനിറ്റിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. യൂറോപ്പിലും മധ്യേഷ്യയിലുമെല്ലാം സജീവമായ സാന്നിധ്യമാണ് ഈ ബ്രാന്‍ഡ്.

ഇന്‍ഫിനിറ്റി ജി25

ഇന്‍ഫിനിറ്റി ജി25

2.5 ലിറ്റര്‍ വി6 എന്‍ജിന്‍ ഘടിപ്പിച്ച് ഇന്‍ഫിനിറ്റി ജി25 സെഡാന്‍ വരുന്നു. 218 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു ഈ എന്‍ജിനോടൊപ്പം. പിന്‍വീല്‍ ഡ്രൈവിലും ആള്‍വീല്‍ ഡ്രൈവിലും വാഹനം ലഭ്യമാണ്.

മൈലേജ്

മൈലേജ്

സിറ്റിയില്‍ ലിറ്ററിന് 8.08 കിലോമീറ്ററും ഹൈവേകളില്‍ 11.48 കിലോമീറ്ററും മൈലേജ് പകരുന്നു ഈ വാഹനം.

2013 ഇന്‍ഫിനിറ്റി ക്യുഎക്‌സ്60

2013 ഇന്‍ഫിനിറ്റി ക്യുഎക്‌സ്60

ഫസലുദ്ദീന് ലഭിച്ച വാഹനങ്ങളില്‍ രണ്ടാമത്തേത് ഒരു ആഡംബര ക്രോസ്സോവറാണ്. ഒരു ഫാമിലി കാര്‍ എന്നു വിളിക്കാവുന്ന ഈ വാഹനം 3.5 ലിറ്റര്‍ വി6 എന്‍ജിനുമായി വരുന്നു. 2.5 ലിറ്റർ എൻജിനിലും ഈ വാഹനം ലഭ്യമാണ്.

എന്‍ജിന്‍

എന്‍ജിന്‍

248 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. 336 എന്‍എം ചക്രവീര്യം പകരാനും ഈ എന്‍ജിന് സാധിക്കും. 2014ൽ ക്യുഎക്സ്60യുടെ ഒരു ഹൈബ്രിഡ് മോഡൽ അവതരിപ്പിച്ചിരുന്നു ഇൻഫിനിറ്റി. ഫസലുദ്ദീന് ലഭിച്ചത് ഈ മോഡലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മൈലേജ്

മൈലേജ്

സിറ്റികളില്‍ ലിറ്ററിന് 7.65 കിലോമീറ്റര്‍ മൈലേജ് നല്‍കും ഈ വാഹനം. ഹൈവേകളില്‍ ഇത് 9.78 കിലോമീറ്ററാണ്.

More from DriveSpark

Article Published On: Monday, January 6, 2014, 16:47 [IST]
English summary
Fasaludheen Kuttipalakkal, a tailor from Thenjippalam, Malappuram district of Kerala has won a gift of two cars which includes Infiniti G25sedan and Infiniti QX60 crossover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X