ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

By Santheep

പൂർ‌ണമായും ഓട്ടോമാറ്റഡായി പ്രവർത്തിക്കുന്ന മെട്രോ റെയിൽ സംവിധാനമാണ് ദുബൈയിലേത്. ഈ മെട്രോ നിലവിൽ വന്നിട്ട് ഇന്നേക്ക് ആറുവർഷം തികഞ്ഞിരിക്കുകയാണ്.

കൊച്ചി മെട്രോയെ കാത്തിരിക്കുന്ന മലയാളികൾക്ക് ദുബൈ മെട്രോയെക്കുറിച്ചറിയാൻ തീർച്ചയായും താൽപര്യമുണ്ടായിരിക്കും. ഇവിടെ ദുബൈ മെട്രോയെക്കുറിച്ചുള്ള ഒരു ചർച്ചയാണ്.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

നേരത്തെ പറഞ്ഞുവല്ലോ, പൂർണമായും ഓട്ടോമാറ്റഡാണ് ഈ മെട്രോ റെയിൽ സംവിധാനം. അതായത് ഡ്രൈവറില്ല.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

രണ്ട് മെട്രോ ലൈനുകളാണ് നിലവിൽ പ്രവർത്തനത്തിലുള്ളത്. ഇനിയും മൂന്ന് ലൈനുകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. ഗ്രീൻ ലൈൻ, റെഡ് ലൈൻ എന്നിവയാണ് പ്രവർത്തനത്തിലുള്ളത്.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

കൂടുതൽക്കൂടുതൽ ആധുനികീകരണം കൊണ്ടുവരുന്ന പ്രവർത്തനങ്ങൾ ദുബൈ ട്രാൻസ്പോർട് അതോരിറ്റി നടത്തുന്നുണ്ട്. ഇവയിലൊന്നാണ് ഹെലിപ്പാഡുകൾ നിർമിക്കുന്ന പദ്ധതി.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

മൂന്ന് ഹെലിപ്പാഡുകളാണ് നിർമിക്കുക. ഇവയിൽ രണ്ടെണ്ണം റെഡ് ലൈനിലും ഒരെണ്ണം ഗ്രീൻ ലൈനിലും വരും. യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ ഇവ സഹായകമാകും.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

അൽ റഷിദിയ, അൽ ഘൂസായിസ്, ജെബെൽ അലി എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

താരതമ്യേന ചെലവു കുറഞ്ഞതും വേഗതയേറിയതും കാര്യക്ഷമതയുള്ളതുമായ സർവീസാണ് ദുബൈ മെട്രോ നൽകിവരുന്നത്. ഇക്കാരണത്താൽ തന്നെ വലിയ പൊതുജന പിന്തുണ ലഭിക്കുന്നുണ്ട് അധികാരികൾക്ക്.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

വർഷം ചെല്ലുന്തോറും കൂടുതൽ പേർ മെട്രോയെ ആശ്രയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2015 പകുതി വരെ 271.302 ദശലക്ഷം പേരാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ യാത്രകരുടെ എണ്ണം 262.569 ദശലക്ഷമായിരുന്നു.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

നഗരമധ്യത്തിൽ ഭൂമിക്കടിയിലൂടെയാണ് മെട്രോ ലൈനുകൾ പോകുന്നത്. മറ്റിടങ്ങളിൽ പാലങ്ങൾ നിർമിച്ചിരിക്കുന്നു.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

പൂർണമായും ഓട്ടോമാറ്റഡായ ഈ മെട്രോ സംവിധാനം ഒരു ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ഓട്ടോമാറ്റഡ് മെട്രോ റെയിൽ സംവിധാനമാണിത്. ആകെ നീളം 75 കിലോമീറ്ററാണ്. 2020 ആകുമ്പോഴേക്ക് റെഡ് ലൈനിൽ ഒരു 15 കിലോമീറ്റർ പാത കൂടി ചേർക്കാൻ പദ്ധതിയുണ്ട്.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

തുടക്കത്തിൽ നിശ്ചയിച്ച തുകയിലൊന്നും നിന്നില്ല ദുബൈ മെട്രോയുടെ നിർമാണച്ചെലവുകൾ. 4.2 ബില്യൺ ഡോളറാണ് ആദ്യം വകയിരുത്തിയത്. നിർമാണം പൂർത്തിയായി വന്നപ്പോൾ ഇത് 7.8 ബില്യൺ ഡോളറായി ഉയർന്നു. നിർമാണം നടക്കുന്നതിനിടെ പദ്ധതി രൂപരേഖയിൽ ചില കാതലായ മാറ്റങ്ങൾ വരുത്തിയതാണ് നിർമാണച്ചെലവ് ഉയരുന്നതിന് കാരണമായതെന്ന് അധികൃതർ പറയുന്നു.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും കരുത്തേറിയ തീവണ്ടികള്‍!

ബാംഗ്ലൂരിലേക്ക് ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഏറ്റവും അപകടം നിറഞ്ഞ റെയില്‍ പാതകള്‍

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ മോഡിയുടെ ഗുജറാത്തില്‍

Most Read Articles

Malayalam
കൂടുതല്‍... #auto facts #auto news
English summary
Dubai Metro, turns six today.
Story first published: Wednesday, September 9, 2015, 17:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X